ചില ബാംഗ്ലൂർ നായ വിശേഷങ്ങൾ – ബൂ-ബൂ [Santhosh Nair] 956

Views : 2381

ചില ബാംഗ്ലൂർ നായ വിശേഷങ്ങൾ – ബൂ-ബൂ

Author : Santhosh Nair

 

എല്ലാവര്ക്കും മഹാ ശിവ രാത്രി ആശംസകൾ. ഹര ഹര മഹാദേവാ

ജോലി തിരക്ക് കൊല്ലുന്നു. തല വേദന വേറെ. ഒരു ചെറിയ ബ്രേക്ക് എടുത്തു വെറുതെ ഓരോന്നൊക്കെ ഓർത്തിരുന്നപ്പോൾ ഒരു കഥാതന്തു ഉരുത്തിരിഞ്ഞു കറങ്ങി വന്നു (അതൊരു സംഭവം അല്ലെ?).

ഇനി ഇത് ഡെലിവർ ചെയ്യാതെ ഉറക്കം വരില്ല.

കഴിഞ്ഞ ദിവസം കുട്ടികളുടെ ടെസ്റ്റ് പേപ്പർ റിസൾട്സ് വന്നു. {മോനും മോളും ഏറെക്കുറെ രണ്ടു വര്ഷങ്ങള്ക്കു ശേഷം ഫെബ്രുവരിയിൽ ആണ് സ്കൂളിൽ പോകാൻ തുടങ്ങിയത്. മൂന്നാം ക്ലാസ്സിലു പഠിക്കുന്ന, പഠനത്തിൽ അതി മിടുക്കനായ എന്റെ പുന്നാര മകൻ വാങ്ങിക്കുന്ന മുട്ടകൾ മാത്രമാണ് ശുദ്ധ സസ്യാഹാരികളായ ഞങ്ങളുടെ വീട്ടിൽ ആകെ കിട്ടുന്ന (പാൽ തൈര് പനീർ അല്ലാതെയുള്ള) സസ്യേതര ഉത്പന്നങ്ങൾ.}

രണ്ടു വര്ഷങ്ങള്ക്കു ശേഷം മിസ്സിന്റെ സമക്ഷം ഹാജരായി എഴുതിയ പരീക്ഷയല്ലേ, ടീച്ചർ ഒത്തിരി പ്രതീക്ഷിച്ചു .കാണും.

വൈകിട്ട് വീട്ടിൽ വന്നയുടനെ മോൻ എന്നോട് പറഞ്ഞു “സീ അച്ഛൻ ഐ ഗോട്ബിഗ് മാർക്സ്”
ഞാൻ “വൗ എത്ര മാർക്സ് ഉണ്ട് മോനെ?”
മോൻ “ഐ ഗോട് സിസ്റ്റി ത്രീ – പിന്നെ സംതിങ് എൽസ് മിസ് ഹാസ് വൃട്ടെൻ. എനിക്ക് വായിക്കാൻ പറ്റുന്നില്ല. പാപ്പാ (എന്റെ മോൾ) യ്ക്കു എന്റെയത്രയും മാർക് കെടക്കല. ഞാൻ ഫസ്റ്റ് – ഹൊയ്യ ഹോയ്”

ഞാൻ “സിസ്റ്റി ത്രീ? മോൻ ആ പേപ്പർ അച്ഛനെ കാണിച്ചേ” എനിക്ക് വിശ്വസിക്കാനായില്ല.

അവൻ പേപ്പർ കാണിച്ചു. 6 1/2 മാർക്സ് ഉണ്ട് ഇരുപത്തഞ്ചിൽ. ടീച്ചർ പുള്ളികെട്ടി ആറര എഴുതിയപ്പോൾ സംഭവം അറുപത്തിമൂന്ന് പോലുണ്ട്. എന്തായാലും ഇത്രയും മാർക് വാങ്ങിയതിന് ഒരു ചോകൊലെറ്റ് കൊടുത്തു ഞാൻ അവനെ അഭിനന്ദിച്ചു. സാധാരണ അഞ്ചു പോലും കിട്ടില്ലല്ലോ.

ആ സംഭവത്തിന്റെ ഷോക്ക് മാറാതെ ഇരുന്നപ്പോളാണ് നമ്മുടെ സ്വന്തം നിളയുടെ വ്യത്യസ്തമായ അവതാരം – നവരസങ്ങളെല്ലാം കുത്തിനിറച്ച “മാധുരി”.

അതു വായിച്ചതിനു പുറകെ സാക്ഷാൽ വേളൂർ രഘു കുട്ടി എന്ന വേളൂർ കൃഷ്ണൻ കുട്ടി സാറിന്റെ പുനർജ്ജന്മ ഭീകരന്റെ “^^ഒരു ഫേസ്ബുക്ക് അപാരത” എന്ന കഥ വേറെ.

അതിലെ പാവം ^^പട്ടിയാണ് ഇതിനാധാരം. ചില പഴയ ഓർമ്മകൾ വന്നു. ഒരു പതിനാറോളം വര്ഷങ്ങള്ക്കു മുമ്പിലെ ചില ബാംഗ്ലൂർ ഓർമ്മകൾ.

പണ്ട് കുറച്ചു കാലം ഞാനും അജിയും മാത്രം മാറത്തഹള്ളിയിൽ താമസിച്ചിട്ടുണ്ട്.ഞങ്ങൾ രണ്ടുപേരും ശുദ്ധ ബ്രഹ്മചാരികളും സസ്യഭുക്കുകളും നല്ലവരും സത്യസന്ധരും സത്ഗുണസന്പന്നരും ആണെന്നാണ് പാവം അയല്പക്കക്കാരുടെ വിചാരം. (കുറെയൊക്കെ ശരിയായിരുന്നു, കേട്ടോ – സ്വയം പുകഴ്ത്തൽ ഞങ്ങൾക്കിഷ്ടമില്ല – എങ്കിലും സത്യം പറയണമല്ലോ).

ഞാൻ ഒരു റിസോർട്ടിന്റെ ഓഡിറ്റ് മാനേജരും അജി ഒരു MNC യിൽ കസ്റ്റമർ കെയർ മാനേജരും ആയിരുന്നു. ഞാൻ ഡേ ഷിഫ്റ്റും അവൻ മിക്കവാറും നൈറ്റ് ഷിഫ്റ്റും. പക്ഷെ ശനി ഞായർ ദിവസങ്ങൾ ഞങ്ങൾ അയ്യപ്പനോടും കൃഷ്ണനോടും ഹലോ പറയാനും ഷോപ്പിംഗ് ചെയ്യാനും ഉപയോഗിച്ചിരുന്നു.

ആ ശനിയാഴ്ച ദിവസം രാവിലെ ജോലി കഴിഞ്ഞു അജി വന്നത് ഒരു കാർഡ് ബോർഡ് പെട്ടിയും കൊണ്ടാണ്. അതിലൊരു പട്ടികുഞ്ഞു ഉണ്ടായിരുന്നു. അത് കിടന്നു മോങ്ങുന്നുമുണ്ട്. “ഞാൻ പട്ടി വളർത്തൽ തുടങ്ങുന്നു” എന്നു പറഞ്ഞു കൊണ്ട് അതിറക്കിവെച്ചു.

ഞാൻ കണ്ണു മിഴിച്ചു നോക്കി. രാവിലെ എണീക്കണമെങ്കിൽ ഞാൻ വെള്ളം കോരി ഒഴിക്കണം, ഇപ്പോൾ പട്ടിയെ കുളിപ്പിക്കുന്ന പണി കൂടെ എന്റെ തലയിൽ വരുമോ ഈശ്വരാ.

അവനെന്തു പറ്റി എന്നു കരുതി വായും പൊളിച്ചു നിൽക്കുന്ന എന്നെ നോക്കി അവൻ പറഞ്ഞു

“എടാ ഒരു പട്ടിക്കുഞ്ഞിന് രണ്ടായിരം രൂപ. എനിക്ക് ചുളുവിൽ ആയിരത്തഞ്ഞൂറിന് കിട്ടി. ഇതിനെ നമ്മൾ വളർത്തുന്നു. ഒരു രണ്ടുവർഷം കഴിയുമ്പോൾ ഇത് പ്രസവിച്ചു ആറേഴു കുട്ടികൾ ഉണ്ടാവും. ഒരു കുഞ്ഞിന് രണ്ടു വര്ഷം കഴിഞ്ഞാൽ മൂവായിരം എങ്കിലും കിട്ടും. ഇതേ ലാബ്രഡോർ റിട്രീവർ ആണ്. നല്ല സ്നേഹമുള്ള വക. നീ ഇത്തിരി പാൽ കൊടുത്തേ, പാവത്തിന് വിശക്കുന്നുണ്ടാവും.”

അപ്പോഴേക്കും പട്ടിക്കുഞ്ഞ് ബോക്സിൽ നിന്നും വെളിയിൽ വന്നു. ഞാൻ പെട്ടെന്ന് പോയി കുറച്ചു പാൽ എടുത്തു കൊണ്ടുവന്നു കൊടുത്തു.

Recent Stories

The Author

Santhosh Nair

18 Comments

  1. ഇത് വായിച്ചപ്പോൾ എന്റെ ഒരു കൂട്ടുകാരനെ ഓർമ്മ വന്നു.. അവന് പട്ടികളോട് വല്ലാത്ത ക്രെസ് ആയിരുന്നു.. രസകരമായി അവതരിപ്പിച്ചു… ഇനിയും പോന്നോട്ടെ ഐറ്റെംസ്.. ആശംസകൾ പുള്ളെ😄💖💖

    1. Thanks മനൂസ്
      Sure 😃

  2. കർണ്ണൻ

    Nice bro

    1. Please read my other stories too

  3. കർണ്ണൻ

    Nice

    1. 😊 thx

  4. ◥ മൃത്യുഞ്ജയൻ ◤

    ❤️❤️

    1. നന്ദി.
      മൃത്യുഞ്ജയ മഹാദേവാ

  5. ഒരു പട്ടി യെപോലും വെറുതെ വിടരുത്. 😄😄😄😄.. വളരെ ഇഷ്ടായി.. 😍😍😍. ഞാനും ഒരു പട്ടി ഭ്രാന്തൻ ആയിരുന്നു. പക്ഷെ എന്റെ ഭാര്യ ഇതിനെ ഒന്നും അടിച്ചതിനകത്തു കേറ്റില്ല.. 😄😄. അങ്ങനെ ഞാനും ഈ പണി നിർത്തി… 😄😄..
    അപ്പൊ അടുത്തത് ഉടനെ താ..
    സ്നേഹം മാത്രം

    1. 😂😃😊🤣🤣
      നായ പടിക്കു വെളിയിൽ നിൽക്കേണ്ട മൃഗം ആണ്.
      ബാംഗ്ലൂര് വാടക വീട്ടിൽ ഉള്ളപ്പോൾ ബുബു വീട്ടിലെ ഹാളിൽ ആയിരുന്നു.
      അടുക്കളയിലും ബെഡ് റൂമിലും നോ എൻട്രി. പക്ഷെ എന്റെ വീട്ടിൽ (നാട്ടിലും ചെന്നെയിലും) പട്ടികൾ പടിക്കു പുറത്തു. വളർത്താൻ താത്പര്യമില്ല.
      അജി പണ്ട് കൊണ്ടുവന്നത് കൊണ്ട് ഇവൻ വളർന്നു അത്രതന്നെ.

  6. 👍👍👍👍

    1. Thanks 👍👍👍

  7. സന്തോഷ് ജി

    അവിടെ ബൂബുവിന്റെ കാര്യം പറഞ്ഞപ്പോൾ എനിക്ക് ഒരു കഥയുടെ മണം അടിച്ചതാ സത്യത്തിൽ..

    പാവം നിള എഴുതി ഇട്ട ഒരു പേസ്റ്റിൽ തുടങ്ങി അത് ഫേസ്ബുക്ക് അപാരതയും കടന്ന് ഇപ്പോൾ ഇതാ ബൂബൂ യിൽ എത്തി നിൽക്കുന്നു.. 🤗🤗🤗

    എന്തായാലും കഥ പൊളിച്ചു ❤❤🤗🤗

    1. നന്ദി രഘു കുട്ടി.
      ബൂബൂ നല്ല ഒരു നായ ആയിരുന്നു. അനുസരണയും സ്നേഹവും ഉള്ളവൻ. പാവം. അവൻ ഒരു പെൺ നായേയും കൂട്ടി ഒളിച്ചോടിപ്പോയെന്നാണ് അഞ്ചു വര്ഷം മുൻപ് അജിയുടെ അനിയത്തിക്കുട്ടി പറഞ്ഞത്.

      1. Rajeev (കുന്നംകുളം)

        ഒളിച്ചോട്ടം എന്നും ഒരു പ്രശ്നമാണ്

        1. Athe athe 🐶🐕

  8. Rajeev (കുന്നംകുളം)

    എല്ലാം കഥയാക്കി അല്ലെ…

    1. ബുബു ഞങ്ങളുടെ കൂടെ ബാംഗളൂരിൽ ഉണ്ടായിരുന്നു. പിന്നെ കൊച്ചിക്കു പോയി. ഇപ്പോൾ എവിടെയാണോ എന്തോ.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com