ചാരു ❤ 1 [Princy V] 75

Views : 1817

നല്ലതെന്തോ കേട്ടതുപോലെ അവൻ നിഷ്കളങ്കമായൊരു പുഞ്ചിരി അവൾക്കേകി.
ശേഷം ബെന്യാമിന്റെ ‘മഞ്ഞവെയിൽ മരണങ്ങൾ’ അവൾക്ക് നേരെ നീട്ടി..
അവൾ അത് വാങ്ങിയതും തനിക്ക് വേണ്ടതിനായുള്ള തിരച്ചിൽ അവൻ തുടർന്നു..
അവന്റെ ആ പെരുമാറ്റം അവളിൽ ചെറുതായി  അലോസരം സൃഷ്ടിച്ചു…
ഇതെന്ത് ജീവിയെന്ന് ഒരു നിമിഷം ചിന്തിച്ചു.
ശേഷം പാതി തുറന്നിട്ട ജനലരുകിലെ ബെഞ്ചിൽ പോയിരുന്ന് അവളത് വായിക്കാൻ തുടങ്ങി.
ലൈബ്രറിയിൽ ഇരുന്നുള്ള വായന ശീലം അല്ലാത്തതിനാൽ കിട്ടിയ നോവലുമായി അവൻ തിരികെ  ഇറങ്ങി. പോവാൻ നേരം അവളെ ഒന്ന് നോക്കി. ആൾ കാര്യമായ വായനയിൽ തന്നെ ആണ്… ശല്യപ്പെടുത്തണ്ടല്ലോ എന്ന് കരുതി ഒന്നും പറയാതെ അവൻ പോയി…
തുടർച്ച നഷ്ടപ്പെടുമെന്ന ചിന്തയിൽ അവൾ സമയത്തെ പോലും അവഗണിച്ചു കൊണ്ട് മുഴുവൻ വായിച്ചു.

മറ്റൊരു ലോകത്ത് താൻ കുറച്ചു മണിക്കൂറുകൾ ജീവിച്ചുവെന്ന തോന്നൽ അപ്പോൾ അവളിലുണ്ടായി.. അയാളോട് ഒരു നന്ദി പറയണമെന്ന ചിന്തയിൽ അവന് വേണ്ടി അവളുടെ മിഴികൾ അവിടെ മുഴുവൻ തിരഞ്ഞു. പക്ഷെ ആളെ കണ്ടില്ല..

“ദേവ് പോയല്ലോ മോളെ.. ഇനി രണ്ട് ദിവസം കഴിഞ്ഞ് നോക്കിയാ മതി “

അവളുടെ നോട്ടം ശ്രദ്ധിച്ച രാഘവേട്ടൻ പറഞ്ഞു.
അവളൊന്ന് പുഞ്ചിരിച്ചുകൊണ്ട് പുസ്തകം രാഘവേട്ടനെ ഏൽപ്പിച്ച് പുറത്തേക്കിറങ്ങി..
വഴിയിൽ ഉടനീളം അവനെ ഒന്ന് കണ്ടെങ്കിൽ എന്ന് വെറുതെ ആശിച്ചു.
അതിനു ശേഷം പിന്നെ ദേവിനെ അവൾ കണ്ടില്ല. അതിനുള്ള അവസരം ഒത്തു വന്നില്ല എന്ന് പറയാം.
ഇടവപ്പാതിയിലേക്ക് കാലം കടന്നിരുന്നു. മഴയുടെ ശക്തിയും കൂടി വന്നു…

തന്റെ സ്കൂട്ടി ചായ്പ്പിന്റെ ഓരം ചേർന്ന് ഒതുക്കി തോളിൽ കിടന്ന ഷാൾ കൊണ്ട് തല മറച്ച് അവൾ ചായ്പ്പിലേക്ക് കയറി.
വരാന്തയിലെ അരമതിലിൽ പാതി കുടിച്ച കട്ടനും തുറന്നിരിക്കുന്ന നോവലും അവളുടെ ശ്രദ്ധയിൽ പെട്ടു. ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോൾ ആരോടോ തിരിഞ്ഞ് നിന്ന് ഫോണിൽ സംസാരിക്കുന്ന ദേവിനെയാണ് കണ്ടത്.
“ദേവ് ” ഒട്ടും ആശങ്കപ്പെടാതെ അവൾ അവനെ പേരെടുത്ത് വിളിച്ചു.
അവൻ ആ കാൾ കട്ട് ചെയ്ത് പെട്ടെന്ന് തന്നെ തിരിഞ്ഞ് നോക്കി
“ഹ്ഹ.. താനോ?.. എന്താടോ മഴ പണി തന്നോ? “
“മ്മ്.. ഇത് ഇപ്പൊ സ്ഥിരമാണ്..”
“ചേട്ടാ.. ഒരു കട്ടനും കൂടി”
അവൾ അവനെ അത്ഭുതത്തോടെ നോക്കി…
അവർ ആ അരമതിലിൽ ഇരുന്നു..
‘ പൂത്തുനിന്ന കടമ്പിലെ പുഞ്ചിരിപ്പൂ മൊട്ടുകൾ
ആരാമപന്തലിൽ വീണുപോയെന്നോ
മധുരമില്ലാതെ നെയ്തിരി നാളമില്ലാതെ
………………………
നീയിന്നേകനായ് എന്തിനെൻ മുന്നിൽ വന്നു… ‘
“ആഹാ.. അന്തസ്സ് ”  ചായ മെല്ലെ ഊതിക്കുടിച്ചുകൊണ്ടവൾ പറഞ്ഞു…
അതിന് അവൻ മെല്ലെ പുഞ്ചിരിച്ചു.
“ദേവ്.. തന്നെ കുറിച്ച് പറയെടോ.. അന്ന് പരിചയപ്പെട്ടില്ലല്ലോ? “

“ഞാൻ……
പറയുവാനൊരു ചരിത്രവും കേൾക്കാനൊരു കഥയുമില്ലാത്തവർ പിന്നെ എന്ത് ചെയ്യും..? എന്തെങ്കിലുമൊക്കെ പുതിയ ചരിത്രവും കഥയും മെനയും…  “
അവൾ ദേവിനെ ഒന്ന് കൂർപ്പിച്ചു നോക്കി “ബെന്യാമിന്റെ വാക്കുകൾ അടിച്ചു മാറ്റണ്ട “
അവൾ പറഞ്ഞത് കേട്ട് ദേവ് ചിരിച്ചു..
“സത്യാടോ പറഞ്ഞത് എന്നെ കുറിച്ച് പറയാൻ ഒന്നുമില്ല… ഇനി എന്തെങ്കിലും ഒക്കെ ഉണ്ടാക്കിയെടുക്കണം.. ഒരു നോവൽ എഴുതുന്നുണ്ട്.. അതാണിപ്പോ ആകെക്കൂടെ പറയാൻ ഉള്ളത് “

Recent Stories

The Author

Princy V

8 Comments

  1. Superb. Page koottuka. Wtg 4 nxt part…

  2. ഒന്നും പറയാനില്ല. തുടക്കം മനോഹരം ആയി. വാക്കുകൾ എല്ലാം അതിമനോഹരം.

  3. നല്ല വരികൾ ആണ് 💖💖💖….
    ഇനി അടുത്ത *പാർട്ടുകൾക്ക്* ശേഷം കാണാം 💖💖💖

  4. 💖💖💖💖💖

  5. തുടരൂ….❤️🥰

  6. 👌thudakkam❤❤❤

  7. Kollam…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com