ചതിയിൽ നിന്നും കിട്ടിയ സ്നേഹം [അപ്പൂട്ടൻ] 155

ഇടക്കെപ്പോഴോ  അശ്വിന്റെ നോട്ടം എന്നിൽ വീഴുന്ന പോലെ തോന്നി ..‘ഉറങ്ങായിരുന്നില്ലേ’ എന്ന ചോദ്യത്തിന്  ഉത്തരം കൊടുക്കാതെ പുറത്തേക്കു നോക്കിയിരുന്നു .. അയാൾ തന്നെയാണ് സംസാരിച്ചു തുടങ്ങിയത് ..

“”അന്ന്  ഫ്രണ്ട്സിന്റെ പാർട്ടിയിൽ വച്ചാണ് മാളവിക എന്നെ വിളിക്കുന്നത് ..ഞങ്ങൾ തമ്മിൽ പ്രണയം എന്ന് പറയാൻ വയ്യ ..Infatuation…

സംസാരത്തിനിടയിൽ വീട്ടിലേക്കു വരാൻ വെല്ലുവിളിച്ചു .. മദ്യപിച്ചിട്ടുണ്ടായിരുന്നു.. ആ ധൈര്യത്തിലാണ് അന്ന് ഞാൻ വീട്ടിൽ വന്നത് ..പറഞ്ഞു തന്ന റൂം മാറിപ്പോയി ..””  അയാളുടെ ശബ്ദം നേർത്തു .. അയാൾ തുടർന്നു …

“”മാളവിക നിന്റെ പേര് പറയുമെന്ന് വിചാരിച്ചില്ല …ഞാനപ്പോൾ എന്നെക്കുറിച്ചു മാത്രമാണ് ചിന്തിച്ചത് ..വീട്ടുകാർ..അഭിമാനം .

നിനക്കൊന്നുമറിയില്ല എന്ന് എല്ലാവരെയും പറഞ്ഞു തിരുത്താനും സമയം കിട്ടിയില്ല ..ഞാൻ പറയുന്നതൊന്നും ആരും കേൾക്കുന്നുണ്ടായിരുന്നില്ല ..

നീ വീട്ടിൽ നിന്നും പോയപ്പോഴാണ് ഞാൻ നിന്നെക്കുറിച്ചു ചിന്തിക്കുന്നത് തന്നെ ..ഞാൻ ചെയ്ത തെറ്റിന്റെ ആഴം അപ്പോഴാണ് മനസ്സിലായത് ..മാപ്പർഹിക്കുന്ന  തെറ്റല്ല ചെയ്തതെന്ന് അറിയാം ..നിന്റെ ജീവിതം ഞാൻ കാരണം …””  അയാൾ പകുതിക്കു  വച്ച് നിർത്തി ..

 

ശാന്തമായാണ് തുടങ്ങിടേതെങ്കിലും പലപ്പോഴും ശബ്ദം ഇടറി അയാൾ ശ്വാസമെടുക്കുന്നത് അറിയുന്നുണ്ടായിരുന്നു ..കാർ  സൈഡിലൊതുക്കി മുഖം കഴുകുന്നത് കണ്ടു ..

പിന്നീടയാൾ തട്ടി വിളിക്കുമ്പോഴാണ് ഞാൻ കണ്ണുതുറന്നത് ..തറവാടിന് മുന്പിലെത്തിയിരുന്നു .. ഡോർ തുറന്നു പുറത്തിറങ്ങി ..ഗേറ്റിലെത്തി തിരിഞ്ഞു നോക്കുമ്പോൾ എന്നെത്തന്നെ നോക്കിയിരിക്കുന്നത് കണ്ടു ..ആ മുഖം കണ്ടപ്പോൾ മനസ്സിലെവിടെയോ ഒരു വേദന ..പിന്നീട് അയാളെ കണ്ടില്ല ..PGക്കു. ചേർന്നു..അഡ്മിഷൻ എല്ലാം ശരിയാക്കിയത് അയാൾ തന്നെ ആയിരുന്നു..അവിടത്തെ അച്ഛനുമമ്മയും ഇടയ്ക്കു വിളിക്കുമായിരുന്നു .. അമ്മയെ വിളിച്ചു അയാൾ വിവരങ്ങൾ അന്വേഷിക്കുന്നത് കേൾക്കാറുണ്ടായിരുന്നു ..

 

ദിവസങ്ങൾ വീണ്ടും മുന്നോട്ട് …അതിനിടയിൽ മാളുചേച്ചിടെ വിവാഹം കഴിഞ്ഞു ..അന്നത്തെ ആ സംഭവത്തിന്റെ സത്യവസ്ഥ എല്ലാവരും അറിഞ്ഞതോടുകൂടി വലിയമ്മ ഒന്നൊതുങ്ങി ..മാളു ചേച്ചിയും അധികം സംസാരമില്ലായിരുന്നു ..

അമ്മ ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടായിരുന്നു ‘അശ്വിൻ നല്ലവനാണെന്നു ‘ എന്റെ മറുപടി ഇല്ലാത്തതു കൊണ്ടാവും ഒരിക്കൽ ചോദിച്ചു “”അവനോടു ക്ഷമിക്കാൻ മോൾക്ക് കഴിയില്ലേ “” എന്ന് .

ഞാനും എന്നോട് തന്നെ ചോദിക്കുന്നുണ്ടായിരുന്നു അത് .. അതിനിടയിൽ അയാൾക്ക് ജോലി കിട്ടി ..നാട്ടിലില്ല എന്നൊക്കെ അമ്മ പറഞ്ഞു അറിഞ്ഞിരുന്നു ..

Updated: April 17, 2021 — 10:28 am

21 Comments

  1. മനോഹരമായിരിക്കുന്നു…

  2. Oru valiya thudarkadhayakki vishadeekarich ezhuthaarnnu

    Sambavam kalakki,??

  3. Adipoli… Apputta eth eppola vayikan pattiyath … Super… eniyum ethupolula adipoli kadhayumayi varumenn predishikunnu… Snehathode “THE PRIEST”

  4. Oru valiya kadhakkulla scope undayirunnu
    Adipoliyayitund bro
    Best wishes ?

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?

  6. ❤️

  7. ❣️❣️❣️

    1. തൃശ്ശൂർക്കാരൻ ?

      ❤❤❤❤

  8. ???❤❤❤

  9. കൊള്ളാം

  10. നിധീഷ്

    ❤❤❤❤

  11. Nicayind korachoode vishalamakaamaayirunnu….❤

  12. Speed kudipoyii…..?????????

  13. Simple and humble
    Pwolichu mwuthee

  14. കുറെ കൂടെ നന്നായിട്ട് എഴുതാം ആയിരുന്നു കുറച്ച് പേജ് കൂട്ടി സന്ദർഭങ്ങളും കൂട്ടി ഒരു എക്സ്പ്രസ് ട്രെയിൻ പോലെ തോന്നിച്ചു

    1. Short stories എന്ന tag കണ്ടില്ലേ ?

      1. ടാഗ് ഒക്കെ കണ്ടൂ കുറേ കൂടി വിപുലീകരിച്ചു എഴുതി ഇരുന്നെങ്കിൽ നന്നായേനെ എന്ന് പറഞ്ഞതാണ്

  15. ഇനിയും കഥയെഴുത്തു തുടരുക.. മനോഹരമായി എഴുതി.. ഇഷ്ടപ്പെട്ടു ♥️..

  16. ♥️♥️

Comments are closed.