എനിക്ക് പറയാനുള്ള സമയം പോലും തന്നില്ല ..ആ കണ്ണുകളുടെ തീക്ഷണതയിൽ ഞാൻ എരിഞ്ഞടങ്ങുമെന്നു തോന്നി ..ആരൊക്കെയോ വന്നു അമ്മയെ പിടിച്ചു മാറ്റി..“”ഇപ്പോൾ തല്ലിയിട്ടു കാര്യൊന്നുമില്ല ..അമ്മയെ കണ്ടല്ലേ മകൾ പഠിക്കുന്നെ..’അമ്മ വേലി ചാടിയാൽ ..” വലിയമ്മയാണ് ..
“”ഇതിലും ഭേദം നീ മരിച്ചു പോകുന്നതായിരുന്നെടി..”‘ അമ്മ വലിയൊരു കരച്ചിലോടെ താഴേക്കൂർന്നു ഇരിക്കുന്നത് കണ്ടു ..
ആ വാക്കുകൾക്കു എന്നെ ദഹിപ്പിക്കാനുള്ള ശക്തിയുണ്ടായിരുന്നു ..ആദ്യമായാണ് ‘അമ്മ എന്നെ തല്ലുന്നത് ..അമ്മയുടെ വായിൽ നിന്ന് ഇങ്ങനെയുള്ള വാക്കുകൾ കേൾക്കുന്നത് ..ഈ നിമിഷം മരിച്ചിരുന്നെങ്കിൽ എന്നാണ് അപ്പോൾ ആഗ്രഹിച്ചത് ..
എന്റെ ഏഴാം വയസ്സിലാണ് അച്ഛൻ മരിക്കുന്നത് ..പ്രണയ വിവാഹമായിരുന്നു അച്ഛന്റെയും അമ്മയുടെയും ..
അച്ഛൻ മരിച്ചതിൽ പിന്നെയാണ് മുത്തച്ഛൻ ഞങ്ങളെ തറവാട്ടിൽ കയറ്റിയത് ..മുത്തച്ഛൻ ഒരാളുടെ ഇഷ്ടത്തിലാണ് ഇപ്പോഴും ഇവിടെ കഴിയുന്നതും ..എന്റെ ഭാവി ആലോചിച്ചാണ് ‘അമ്മ ഒരു പണിക്കാരിയെ പോലെ ഇവിടെ നിൽക്കുന്നതും ..
ആദ്യമായ് ഞാൻ അച്ഛനെ വിളിച്ചു കരഞ്ഞു ..അച്ഛൻ ദൈവങ്ങളുടെ അടുത്താണെങ്കിൽ എന്നെയും വേഗം ഒന്ന് കൊണ്ട് പോകാൻ പറയു ..
ഈ വേദന സഹിക്കാൻ വയ്യ ..എന്നെച്ചൊല്ലി അമ്മയും വേദനിക്കുന്നത് കാണാൻ വയ്യ ..ഞാൻ പറയുന്നത് കേൾക്കാൻ പോലും ആരുമില്ലല്ലോ …
ഏതൊക്കെയോ വണ്ടികൾ വരുന്നതും പോകുന്നതും കേട്ടു ..ആരോ തലയിൽ തലോടുന്നത് പോലെ തോന്നിയപ്പോഴാണ് കണ്ണ് തുറന്നത് ..മുത്തശ്ശിയാണ് ..ഒപ്പം ചെറിയമ്മയുമുണ്ട് ..
“മുത്തശ്ശി ..ഞാനൊന്നും ചെയ്തിട്ടില്ല.. എനിക്കയാളെ അറിയുകപോലും ഇല്ല “”കരച്ചിലോടെ മുത്തശ്ശിയുടെ. മടിയിലേക്കു വീണു ..
“”സാരല്യ പോട്ടെ..നാളെ മോൾടെ വിവാഹമാണ്.. ആ കുട്ടീടെ അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു.. ഇങ്ങനെ നടക്കാനാവും വിധി ..”” ഷോക്കേറ്റത് പോലെയാണ് തോന്നിയത് ..
പിറ്റേന്ന് അനുഗ്രഹം വാങ്ങിക്കാൻ നേരത്താണ് അമ്മയെ പിന്നീട് കാണുന്നത് …ശിലപോലെ നിൽക്കുന്ന ‘അമ്മ എന്നെയൊന്നു ചേർത്തുപിടിച്ചിരുന്നെങ്കിൽ എന്ന് വല്ലാതെ ആഗ്രഹിച്ചു ..
കരഞ്ഞു വീർത്ത അമ്മയുടെ മുഖം കണ്ടപ്പോൾ ശപിക്കുകയാണോ എന്ന് തോന്നിപ്പോയി …മനസ്സ് നൂലുപൊട്ടിയ പട്ടം പോലെയായിരുന്നു ..
മനോഹരമായിരിക്കുന്നു…
Oru valiya thudarkadhayakki vishadeekarich ezhuthaarnnu
Sambavam kalakki,??
Adipoli… Apputta eth eppola vayikan pattiyath … Super… eniyum ethupolula adipoli kadhayumayi varumenn predishikunnu… Snehathode “THE PRIEST”
Oru valiya kadhakkulla scope undayirunnu
Adipoliyayitund bro
Best wishes ?
❤❤❤❤?
❤️
✍️??
❣️❣️❣️
??
❤❤❤❤
???❤❤❤
കൊള്ളാം
❤❤❤❤
Nicayind korachoode vishalamakaamaayirunnu….❤
Speed kudipoyii…..?????????
Simple and humble
Pwolichu mwuthee
കുറെ കൂടെ നന്നായിട്ട് എഴുതാം ആയിരുന്നു കുറച്ച് പേജ് കൂട്ടി സന്ദർഭങ്ങളും കൂട്ടി ഒരു എക്സ്പ്രസ് ട്രെയിൻ പോലെ തോന്നിച്ചു
Short stories എന്ന tag കണ്ടില്ലേ ?
ടാഗ് ഒക്കെ കണ്ടൂ കുറേ കൂടി വിപുലീകരിച്ചു എഴുതി ഇരുന്നെങ്കിൽ നന്നായേനെ എന്ന് പറഞ്ഞതാണ്
ഇനിയും കഥയെഴുത്തു തുടരുക.. മനോഹരമായി എഴുതി.. ഇഷ്ടപ്പെട്ടു ♥️..
♥️♥️