അന്നാണ് അറിയുന്നത്… അയാളുടെ ജീവിതത്തിലെ ആദ്യത്തെ പെണ്ണായിരുന്നില്ല ഞാൻ എന്ന്… മദ്യത്തിന്റെ ആലസ്യത്തിൽ വിളിച്ചു പറഞ്ഞതാണ്…’
ഗൗരിയുടെ കണ്ണിൽ നിന്നും ഓർമകളുടെ നൊമ്പരങ്ങളേറ്റുവാങ്ങി ഒരുതുള്ളി കണ്ണുനീർ കവിളിലേക്കിറങ്ങി…
‘പിന്നേ സമാധാനിച്ചു, കല്ല്യാണം കഴിക്കാൻ പോകുന്ന ആളല്ലേ, എന്തിനാ ഞാനിത്രയും തകർന്നു പോകുന്നെ… എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു… എന്നാൽ ഒരു വർഷത്തിന് ശേഷം, വല്യച്ഛൻ തലകുനിച്ചിരുന്നു പറയുന്ന വാക്കുകൾ കേട്ടാണ് ഹൃദയം നുറുങ്ങിയത്… ഏതോ ഒരു പെൺകുട്ടിയോടൊപ്പം അയാളെ… ഛേ… ഓർക്കുന്തോറും ദേഹത്തു പുഴുവരിക്കുന്ന തോന്നൽ… ആ പെൺകുട്ടിയെ തന്നെ കല്യാണം കഴിച്ചു എന്നറിഞ്ഞു… അവൾക്കു നീതി കിട്ടി, എന്ന് എല്ലാവരും പറഞ്ഞു… ഇതുപോലെയൊക്കെ ഒരു കല്ല്യാണം കഴിച്ചാൽ ആ പെണ്ണിന് നീതി കിട്ടിയോ??? അറിയില്ല… പക്ഷേ, ഒന്നറിയാം ആരുമറിയാതെ നുറുങ്ങിയ ഒരു ഹൃദയം ഇവിടെയുണ്ടായിരുന്നു… ഓൺലൈൻ മാധ്യമത്തിൽ ദുഃഖങ്ങളെ കഥകളും കവിതകളുമാക്കിയപ്പോൾ എനിക്ക് കൂട്ടുകിട്ടിയതാണ് ശങ്കരേട്ടനെ…’
ശങ്കരൻ… ആ പേര് മനസ്സിൽ വന്നതും ഗൗരിയുടെ മുഖം നിലാവുപോലെ ശോഭിച്ചു….
അന്നും… ഇന്നും… എന്നും… ഗൗരിമാർക്ക് പ്രിയം ശങ്കരൻമാരോടായിരിക്കുമോ?
‘വാക്കുകൾക്കു കൂട്ടായി വരികൾക്ക് തണലായി, കൂടെ ഒരു കൂട്ടുകാരനായി, എന്നും കൂടെയുണ്ടാകും എന്ന ഉറപ്പാണ് ശങ്കരേട്ടൻ ആദ്യമായി തന്നത്…
ഒരിക്കലും കരുതിയില്ല, എന്റെ വരികളിലെ തീരാ നൊമ്പരം കണ്ടുപിടിക്കുമെന്ന്… എന്റെ ഉള്ളു മുഴുവൻ അറിയുമെന്ന്… തമ്മിലകലാൻ വയ്യെന്ന ഘട്ടത്തിൽ അറിയാതെ നാവിൽ നിന്നു വീണുപോയി… എന്നെക്കുറിച്ച് എല്ലാമറിയാവുന്ന ഒരേയൊരാൾ ശങ്കരേട്ടനാണ്… എന്നെ കൂടെക്കൂട്ടാൻ ധൈര്യമുണ്ടോ ഏട്ടന്… എന്നത്തേയും പോലെ പുഞ്ചിരിക്കുന്ന ഇമോജിയാണ് ആദ്യത്തെ മറുപടി…
തന്റെ സ്വപ്നങ്ങൾക്കൊത്ത് ഉയരാൻ ചിറകുകൾ അരിയപ്പെട്ട എനിക്ക് സാധിക്കുമോടോ എന്നൊരു ചോദ്യം ബാക്കി… എന്നെ സ്വീകരിക്കുമെങ്കിൽ ചിറകുകൾ ഞാൻ നെയ്തുതരാം എന്ന വാക്കുകൾക്ക് മറുപടിയായി അഡ്രസ് അയച്ചു തന്നു, വീട്ടിലേക്ക് വരാൻ ക്ഷണവും…’
ഗുരുവായൂർ റൂട്ടിൽ തളിക്കുളം സ്റ്റോപ്പിൽ ഇറങ്ങി, അടുത്തു കണ്ട സ്റ്റാൻഡിലെ ഓട്ടോക്കാരൻ ചേട്ടനോട്, “ശങ്കരേട്ടന്റ വീട്…” എന്ന് പറഞ്ഞതെയൊള്ളൂ,
“കൈലാസത്തിലേക്കാണോ, പെങ്ങള് കയറിക്കോ” എന്ന് പറഞ്ഞു ആ ചേട്ടൻ ഓട്ടോ സ്റ്റാർട്ട് ചെയ്തു കഴിഞ്ഞു…
ശങ്കരേട്ടനെ പറ്റി ഒരുപാട് കാര്യങ്ങൾ പറഞ്ഞു… ആ ചേട്ടൻ… ഏറ്റവും കൂടുതൽ ശങ്കരേട്ടന്റെ സ്പോർട്സിനെ പറ്റി ആയിരുന്നു… സ്കൂളിലും കോളേജിലും ഒക്കെ മെഡലുകൾ വാരിക്കൂട്ടിയ ദേവശിവശങ്കർ എന്ന ശങ്കരനെപ്പറ്റി…
വേണ്ട ഈ കഥ ഇത്രേം മതി …..
ഇതാണ് ഇതിൻ്റെ പൂർണത….
❤️❤️
താങ്ക്സ് ഫോർ യുവർ വാല്യൂബിൾ വേർഡ്‌സ് ???
❤️❤️❤️
????
ഈ കഥയക്ക് ഒരു യഥാര്‍ത്ഥ ജീവിതമായി ബന്ധമുണ്ട്. പയ്യൻ ഇരിങ്ങാലക്കുടക്കാരനാണ്. പെൺകൂട്ടി ഒരു മുസ്ലീമും കുറെ പ്രശനങ്ങൾ അതെ ചൊല്ലി ഉണ്ടായിരുന്നു പത്രത്തിൽ വായിച്ചതൊർമ്മയുണ്ട്.
ഈ കഥയിലെ കഥാപാത്രങ്ങൾ… Disclaimer വേണ്ടി വരോ? ഞാൻ അതൊന്നും ഉദ്ദേശിച്ചില്ല, അറിഞ്ഞിട്ട് പോലുമില്ല, but ending ഇതുപോലെയാണ് എങ്കിൽ ആ ഇത്തക്ക് ഒരുപാട് സ്നേഹം ???
നല്ല പ്രണയ കഥയുടെ പേര് പറയുമോ?
??????? please
അയ്യോ… അങ്ങനെ ചോദിച്ചാൽ… അറിയാവുന്നവർ പറഞ്ഞു കൊടുക്കാമോ ബ്രോസ്… ???
മാലകയുടെ കാമുകന്റെ ദുർഗ,അഗ്നി
So good ?✌️
താങ്ക്സ്… ഒരുപാട് സ്നേഹം വായനക്കും വാക്കുകൾക്കും ????
തുടരണം എന്നാണ് എനിക്കു പറയാൻ ഉള്ളത് കാരണം ഒരുപാടു ഇഷ്ട്ടായി അതുതന്നെ ????.
തുടർക്കഥക്കുള്ള സ്കോപ്പ് ഉണ്ട് പക്ഷേ ബാക്കി എഴുതിയാൽ ഈ ഫീൽ കിട്ടുമോ എന്നുള്ള കോൺഫിഡൻസ് ഇല്ല സഖാവേ ????
❤️❤️❤️❤️❤️
താങ്ക്സ് രുദ്രാ… ഫോർ സപ്പോർട്ട് ?????
????????
???
????????
????????? വായനക്ക് ഒരുപാട് സ്നേഹം
???? ഒരുപാട് സ്നേഹം ???
ശങ്കരേട്ടാ അങ്ങനെ വിളിച്ചോട്ടെ, ഏട്ടന്റെ ഓരോ കഥയും കഥയായല്ല കാര്യമായിട്ടേ തോന്നിയിട്ടുള്ളു ജീവനും-ജീവിതവും ഇഴകി ചേർന്നത്, വെറുതെ വായിച്ച് പോകാൻ സാധിക്കില്ല.
“ഇതുപോലെയൊക്കെ ഒരു കല്ല്യാണം കഴിച്ചാൽ ആ പെണ്ണിന് നീതി കിട്ടിയോ??? അറിയില്ല…” വായിച്ചപ്പോ ഓർമ വന്നത് ഇന്ത്യയിലെ ഒരു കോടതി വിക്ടിമിനോട് പരിഹാരമായി വിവാഹം തന്നെ വിധിച്ചതായിരുന്നു.
ഇനിയും നല്ല സൃഷ്ടികൾ പിറക്കട്ടെ ❣️❣️❣️
അതേ ഇന്നാട്ടോ രാവണൻന്റെ ജാനകി വായിച്ചത് വായിക്കുമ്പോൾ ഒരിക്കലെങ്കിലും ജാനകിയെ രാവണന് കിട്ടണേ എന്ന് ആഗ്രഹിച്ചു ❣️❣️❣️❣️
കിട്ടില്ല സഹോ, കാരണം അവൻ രാവണനും അവൾ ജാനകിയും ആണ്… രാവണന് മണ്ഡോദരിയെ മാത്രം വിധിച്ചിട്ടുള്ളൂ…
ഒരുപാട് സ്നേഹം വായനക്കും വാക്കുകൾക്കും ???? നേരിട്ട് കണ്ടതും കേട്ടതുമായ കാര്യങ്ങൾ ഇടകലർത്തി എഴുതുന്നതുകൊണ്ടാവും അങ്ങനെ തോന്നിയത്… അത്ര വലിയ എഴുത്തുകാരൻ ഒന്നുമല്ലാട്ടോ… വാക്കുകൾക്ക് ഒരുപാട് സ്നേഹം ????
????
താങ്ക്സ് നിധീഷ്???
Superb
താങ്ക്സ് ???
കൊള്ളാം ബ്രോ. നൈസ്. ?
താങ്ക്സ് വിക്കി ???
??
???
ഈ കഥയക്ക് ഒരു യഥാര്‍ത്ഥ ജീവിതമായി ബന്ധമുണ്ട്. പയ്യൻ ഇരിങ്ങാലക്കുടക്കാരനാണ്. പെൺകൂട്ടി ഒരു മുസ്ലീമും കുറെ പ്രശനങ്ങൾ അതെ ചൊല്ലി ഉണ്ടായിരുന്നു പത്രത്തിൽ വായിച്ചതൊർമ്മയുണ്ട്.
എന്റെ വീടും ഇരിങ്ങാലക്കുട അടുത്താണ്, പക്ഷേ, രാവണൻജി പറഞ്ഞപ്പോഴാണ് ഇത് അറിയുന്നത്… അല്ലെങ്കിൽ ചിലപ്പോ, എപ്പോഴെങ്കിലും കേട്ടു മറന്നതാണോ എന്നും അറിയില്ല… എങ്കിലും ഒരുപാട് സ്നേഹം, ❤❤❤
?????
താങ്ക്സ് ???
?
Thanks???
?
താങ്ക്സ് ???