ലിസി പറഞ്ഞത് കേട്ടതും കൊച്ചു ഒന്നടങ്ങി , അവൻ നേരെ ത്രിലോഗിനു നേരെ തിരിഞ്ഞു
കൊച്ചു : വകീലെ , മറ്റന്നാൾ എന്റെ കാൽകീഴിൽ അവർ എല്ലാവരെയും കിട്ടിയിരിക്കണം ഇല്ലേൽ ആദ്യംപോകുന്നത് തന്റെ തല ആവും
അവൻ അതും പറഞ്ഞു അകത്തേക്കു കയറിപ്പോയി
പോൾ : നാളെ ഐസക് വന്നിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം
അതും പറഞ്ഞു അവർ എല്ലാം അവരുടെ വഴിക്ക് പോയി
———————————————————
അടുക്കളയിൽ നിന്ന് ‘അമ്മ ആരെയോ ഉച്ചത്തിൽ ചീത്ത പറയുന്നത് കേട്ടാണ് ഗൗരി അങ്ങോട്ട് ചെന്നത് അവിടെഅച്ചുവും ദിയയും നന്ദുവും സെറ്റ് സാരി എല്ലാം ഉടുത്തു ടെന്ഷനോടെ ഒരു മൂലക്ക് നിൽക്കുന്നുണ്ട് അടുത്ത്തന്നെ ചിരി കടിച്ചു പിടിച്ചു രാധുവും നിഹയും നിൽക്കുന്നുണ്ട് ഗൗരി അവരെ ഒന്ന് നോക്കി അമ്മയുടെഅടുത്തേക് ചെന്നു തലയിലും കൈ വെച്ച് ആകെ സങ്കടത്തിൽ നിൽക്കുക ആണ് ‘അമ്മ തൊട്ടു മുന്നിൽ ഉള്ളപല്ലെല്ലാം കാണിച്ചു ചിരിച്ചു നിൽക്കുന്നുണ്ട് കുട്ടിപ്പട്ടാളം കൂടെ രാധുവിന്റെ മൂത്തമോൾ ഇന്ദുട്ടി(ഇന്ദ്രജ ) , ഗൗരിഅമ്മയെ പോയി ഒന്ന് തൊട്ട് എന്താ കാര്യം എന്ന് ചോദിച്ചു
‘അമ്മ അവളെ ഒന്ന് ദയനീയമായി നോക്കി
‘അമ്മ : അവർക്കു റൂമിലേക്കു പോകുമ്പോൾ കൊടുക്കാൻ വേണ്ടി വെച്ച പാൽ മൊത്തം ഇവർ കുടിച്ചു തീർത്തു ,,,,
‘അമ്മ പറഞ്ഞത് കേട്ടതും ഗൗരി അവരെ ഒന്ന് നോക്കി അവിടെ അപ്പോഴും അതെ മുഖഭാവം തന്നെ , അതുകണ്ടഗൗരി അവരെ ഒന്ന് നോക്കി കണ്ണുരുട്ടി
ദുർഗ്ഗ: അത് പിന്നെ അമ്മെ നല്ല കുംകുമപ്പൂവം ബദാം സിറപ്പും തേനും ഒക്കെ ഒഴിച്ച പാൽ കണ്ടപ്പോ ഒരുകൗതുകത്തിനു കുടിച്ചു പോയതാ ,,അതിവർക്കുള്ളത് ആണെന്ന് ഞങ്ങൾക്കറിയണ്ടേ ,,,,ഹിഹിഹി ,,,
അവൾ ഇളിച്ചോണ്ട് പറഞ്ഞു ,
അത് കേട്ടതും ‘അമ്മ അടക്കം ചിരിച്ചുപോയി ,
‘അമ്മ : പാൽ മൊത്തം കഴിഞ്ഞു മോളെ , ഇനി ഇപ്പോ എന്താ ഇവർക്കു കൊടുക്ക ,,, ‘
അമ്മ സങ്കടത്തോടെ ചോദിച്ചു
ദേവൂട്ടി : നമക്ക് ഒരു വറൈറ്റിക് കയ്യും വീശി വിട്ടാലോ ,,, അവൾ കാര്യമായി പറഞ്ഞു
♥♥♥♥
അടി സക്കെ….
അത് കലക്കി….
ആ പെൺസിംഹ ഗർജനം അവിടെമൊത്തം അലയടിച്ചു ,,,….
♥️♥️♥️♥️♥️
കിടു ആണ് ബ്രോ ഈ ഭാഗവും പൊളിച്ചടുക്കി…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????
I am thrilled ??
Waiting for next part ❤️
മോനെ പൊളിച്ചു
❤❤❤
❤❤❤❤❤❤
❤❤❤
❤️❤️❤️❤️????
എന്റമ്മോ പൊളി പൊളി…. ഒരു രക്ഷയുമില്ല… കാത്തിരിക്കുന്നു ??
Kidu ?waiting for next part
??
❤