* ഗൗരി – the mute girl * 2 [PONMINS] 442

ഋഷി : ഡോക്ടർ വന്നു ചെക്ക് ചെയ്യുന്നേ ഉള്ളു ,ഏട്ടത്തി എന്തേലും കഴിച്ചോ

ഗൗരി: ഒന്നും വേണ്ടെന്ന് കാണിച്ചു

ഋഷി: ആ ഈ സ്വഭാവം ഇതുവരെ മാറിയില്ല അല്ലെ , പോയി എന്തേലും കഴിച്ചിട്ട് വാ നന്ദുട്ടി നീയൊന്ന് കൂടെ ചെല്ല് ,ഞാൻ ഇവിടെ ഇരുന്നോളം

അവന്റെ ആ വിളികേട്ട് രണ്ടുപേരും ഒന്ന് ഞെട്ടി അവനെ തുറുപ്പിച്ചുനോക്കി
അവൻ ചെറുതായിട്ട് ഒന്ന് ഇളിച്ചു കാണിച്ചു

നന്ദു: മോളെ വിവരോം എന്തേലും അറിഞ്ഞാലേ ചേച്ചിക് ഒരു സമാധാനം ആവൂ

ഋഷി തിരിഞ്ഞിരുന്ന് ഗൗരിടെ കൈ പിടിച്ചു

ഋഷി: ഏട്ടത്തി അവളെ ഞാൻ ഏല്പിച്ചിരിക്കുന്ന ഡോക്ടർ അവൾക് ഒന്നും വരാൻ സമ്മതിക്കില്ല അത് ഞാൻ ഏട്ടത്തിക് തരുന്ന വാക്ക് ആണ് ,പിന്നെ ഇനി എന്റെ കൊച്ചിനെ എന്റെ കണ്ണിന്റെ മുൻപിൽ നിന്ന് ഒരു മോനും കൊണ്ടുപോവില്ല അതിനുള്ളതെല്ലാം ഞാൻ ചെയ്തിട്ടുണ്ട് ഇപ്പൊ ഏട്ടത്തി ഇവളേം കൂട്ടിപോയി ഇവിടുത്തെ ക്യാന്റീനിൽ നിന്ന് എന്തേലും കഴിച്ചിട്ട് വാ എന്നിട്ട് നമ്മൾക്കു മോളെ കേറി കാണണം

ഗൗരി മനസ്സ് നിറഞ്ഞൊന്ന് ചിരിച്ചു എന്നിട്ട് നന്ദുനേം കൂട്ടി ക്യാന്റീനിലേക് പോയി
അവർ പോകുന്നതും നോക്കി ഋഷിയും ചിരിച്ചു

കുറച്ചുനേരം കഴിഞ് casualitiyil നിന്നു അച്ചു ഇറങ്ങി വന്നു പുറത്തു വെയ്റ്റിംഗ് ചെയറിൽ ഇരിക്കുന്ന ഋഷിയെ കാണെ അവൾ അവന്റെ അടുത് പോയിരുന്നു

അച്ചു: എന്നെ വെയിറ്റ് ചെയ്തിരിക്കയിരുന്നോ

ഋഷി പെട്ടെന്ന് ഫോണിൽ നിന്ന് തലപൊക്കി അടുത്ത അച്ചുവിനെ കണ്ട പെട്ടെന്ന് വെപ്രാളപ്പെട്ട പോലെ ആയി

ഋഷി: എന്തായി മോൾക് ?എങ്ങനെ ഉണ്ട് ഇപ്പൊ ? വേറെ എങ്ങോട്ടെങ്കിലും മാറ്റണമോ ?

അച്ചു അവന്റെ വെപ്രാളം കണ്ട അന്തിച്ചു പോയി

37 Comments

  1. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് കിട്ടിയത് ഇപ്പോഴാ വായിക്കാൻ തുടങ്ങിയത് അടിപൊളി ബാക്കി വായിക്കട്ടെ എന്തായാലും ഒന്നുറപ്പാ ഇതിനേക്കാൾ കിളി പാറുമെന്ന്

  2. ഇന്നാണ് വായിച്ച് തുടങ്ങിയത്. ഇഷ്ടപ്പെട്ടു… മുഴുവൻ വായിക്കട്ടെ…

Comments are closed.