* ഗൗരി – the mute girl * 2 [PONMINS] 440

ഞാൻ ചിരിച്ചുകൊണ്ട് തന്നെ അടുത്തേക് കുനിയാൻ പറഞ്ഞു അച്ചുമ്മാ മുഖം എന്റെ അടുത്തേക് കൊണ്ടുവന്നു ഞാൻ കൈ നീട്ടി ആദ്യം ആ കാപ്പി കണ്ണുകളിൽ തൊട്ടു പിന്നെ പതിയെ കൈ താഴോട്ടകൊണ്ടുവന്ന് മൂക്കുത്തിയിൽ 3 തവണ തട്ടി എന്നിട്ട് രണ്ടുകവിളും പിടിച്ച നെറ്റിയിൽ ഉമ്മ വെച്ച് എന്നിട്ട് ആ മുഖത്തേക് നോക്കി ചിരിച്ചു ,ഇപ്പൊ ഒന്ന് കാണണം ആ മുഖം അത്ഭുതവും സന്തോഷവും സങ്കടവും എല്ലാം കൂടി ഒത്തുകൂടിയ ഒരു അവസ്ഥ പെട്ടെന്ന് എനിക്ക് ഒരുപാട് ഉമ്മ തന്നു എന്നിട്ട് ദിയാമയോട് എന്നെ നോക്കാൻ പറഞ്ഞിട്ട് പുറത്തേക് പോയി

അച്ചു കണ്ണിൽ എല്ലാം വെള്ളം നിറഞ്ഞിട്ട് ഒന്നും കാണുന്നണ്ടായിരുന്നില്ല എത്രയും വേഗം കുഞ്ഞേട്ടന്റെ അടുത്തെത്തണം പായുക ആയിരുന്നു അവൾ ഡോർ തുറന്ന് പുറത്തിറങ്ങിയതും അവൾ ഋഷിയെ കെട്ടിപ്പിടിച്ചു അവൻ ഒരു നിമിഷം ഒന്ന് പേടിച്ചെങ്കിലിം മുഖം ഉയർത്തിയപ്പോൾ സമാധാനം ആയി

അച്ചു: കുഞ്ഞേട്ട ഞാൻ ഇന്ന് ഒരുപാട് ഹാപ്പി ആണ് ,ആ കുട്ടി ഇല്ലേ ദുർഗ്ഗാ അവൾക് ,,അവൾ എനിക്ക് ആരക്കയോ ആണെന്നു എന്റെ മനസ്സ് പറയുന്നു ,,പിന്നല്ലേ അവൾ എന്റെ കണ്ണിലും മൂക്കിലും എല്ലാം തൊട്ട് എന്റെ കവിൾ പിടിച്ച വെച്ച് എന്റെ നെറ്റിയിൽ ഉമ്മ വെച്ചു ,,,ഏട്ടത്തി ചെയ്യുന്നത് പോലെ

ഒരു കൊച്ചു കുട്ടീടെ ആകാംഷയോടെ ആണ് അവൾ ഇതെല്ലം അവനോട് പറയുന്നത് അവനും കാണുക ആയിരുന്നു വര്ഷങ്ങള്ക് ശേഷം അവളുടെ ആ കുറുമ്പുകൾ ,എല്ലാം കേൾക്കുന്നുണ്ടെങ്കിലും മനസ്സ് നിറഞ്ഞുള്ള ഒരു ചിരിയിൽ ഒതുക്കി അവൻ എല്ലാം , അചു അവനെ ഇറുകെ പുണർന്നു അവളുടെ കണ്ണുനീർ അവന്റെ നെഞ്ചിൽ പറന്നപ്പോൾ ആണ് അവളുടെ മുഖം അവൻ പിടിച്ചുയർത്തി

അച്ചു: i really miss her ഏട്ട ,am badly miss her
ഋഷി: അച്ചു ,,,അച്ചു,,, മോളെ ,,,ഏട്ടൻ ഒരു ഗിഫ്റ് തരട്ടെ മോൾക് ,നീ ലൈഫിൽ ആഗ്രഹിക്കുന്ന ഏറ്റവും വലിയ ഗിഫ്റ്

അച്ചു അവനിൽ നിന്നും അകന്നു മാറി ശെരി എന്ന പോലെ തലയാട്ടി

ഋഷി: ആ കുട്ടി നിന്റെ ആരക്കയോ അല്ല ,നിന്റെ സ്വന്തം ആണ് ,നിന്റെ വല്യേട്ടൻ രുദ്രന്റെയും ഏട്ടത്തി ഗൗരിയുടെയും മകൾ ദുർഗ്ഗാ രുദ്ര ദേവ വർമ്മ

എന്നിട്ട് അവളെ അവനോടൊപ്പം ചേർത് നിർത്തി കുറച് അകലെ വരാന്തയിലേക് കൈചൂണ്ടി അവന്റെ കയ്യിനെയും കണ്ണിനെയും പിന്തുടർന്ന അവൾക് ഒരു നിമിഷം ശ്വാസം എടുക്കാൻ മറന്നു നിന്നുപ്പോയി

അച്ചു: കു ,,കു,, കുഞ്ഞേട്ട ,,,എ ,,എ ..ഏട്ടത്തി ,ഏട്ടത്തി

പിന്നെ ഒറ്റയൊരു ഓട്ടം ആയിരുന്നു പെണ്ണ് ,ഓടിപോയി ഗൗരിടെ മുൻപിൽ ഒറ്റ നിപ്പങ്ങു നിന്നു.

37 Comments

  1. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് കിട്ടിയത് ഇപ്പോഴാ വായിക്കാൻ തുടങ്ങിയത് അടിപൊളി ബാക്കി വായിക്കട്ടെ എന്തായാലും ഒന്നുറപ്പാ ഇതിനേക്കാൾ കിളി പാറുമെന്ന്

  2. ഇന്നാണ് വായിച്ച് തുടങ്ങിയത്. ഇഷ്ടപ്പെട്ടു… മുഴുവൻ വായിക്കട്ടെ…

Comments are closed.