* ഗൗരി – the mute girl * 2 [PONMINS] 440

അച്ചു: അവൾക് ഒരു കുഴപ്പവും ഇല്ല ,she is fine now ,മുകളിൽ നിന്ന് വീണതുകൊണ്ട് തലക് പരിക്കുണ്ട് അതാ ബോധം പോയത് പിന്നെ ബ്ലഡ് കുറച്ച ലോസ് ആയി അത് കയറ്റിക്കൊണ്ടിരിക്ക ,ഒരു 1/2 മണിക്കൂറിനുള്ളിൽ ബോധം വരും കൈക് ചെറിയ ഒരു ചതവ് ഉണ്ട് അത് ഒരു 1 വീക്ക് ബാൻഡേജ് കെട്ടിയ മതി വേറെ കുഴപ്പം ഒന്നും ഇല്ല തലയിലെ കേട്ട് അഴിക്കാൻ ഒരു 2 വീക്സ് എടുക്കും ,പിന്നെ ആ കുട്ടി ഉണ്ടല്ലോ ദിയ അവൾ നല്ല കേറിങ് ആണ് ,ഇതുവരെ അടുത്തൂന്ന് മാറിയിട്ടില്ല ,അതുകണ്ടപ്പൊ പണ്ട് എനിക്ക് പനിവന്നപ്പോ ഏട്ടത്തി എന്റടുത്തൂന്ന് മാറാതെ എനിക്ക് കൂട്ടിരുന്നതാ ഓര്മ വന്നത്

ഋഷി ഒന്ന് ചിരിച്ചു അതിനു

റിഷി : നീ ആ കുട്ടീടെ അടുത്ത തന്നെ വേണം അവൾക് ബോധം വന്നാൽ ഉടനെ എന്നെ അറിയിക്കണം

അച്ചു:എന്ന ഞാൻ അങ്ങോട്ട് ചെല്ലട്ടെ

അച്ചു ഒരു ചെറു ചിരിയോടെ ആണ് ഉള്ളിലേക്കു കയറിയത് അപ്പൊ അവളെ ദിയ വിളിച്ചു മോൾക് ബോധം വന്നിട്ടുണ്ട് എന്ന് പറഞ്ഞു ,അച്ചു അവൾക്കടുത്തേക് ചെന്നു കണ്ണടച്ചു കിടക്കുകയായിരുന്നു മോൾ അച്ചു അവളുടെ കവിളില് തൊട്ടപ്പോൾ അവൾ പതിയ കണ്ണ് തുറന്നു.

ദുർഗ്ഗാ
———-
പതിയെ കണ്ണ് തുറന്നപ്പോൾ ആദ്യം കണ്ടത് ദിയമ യെ ആയിരുന്നു തലവേദന കാരണം പതിയെ തലചെരിച്ചു അപ്പൊ ഡോക്ടർ നിൽക്കുന്നത് കണ്ടു ആൾ പതിയെ കുനിഞ് എന്റെ നെറ്റിയിൽ ഒരുമ്മ തന്നു എന്നിട്ട് മുഖം ഉയർത്തിയപ്പോഴാണ് ആ മുഖം ഞാൻ ശെരിക്കും കണ്ടത്

അച്ചുമ്മാ

ഞാൻ ഉറക്കെ വിളിച്ചു കൂവി
ഞാൻ അങ്ങനെ വിളിച്ചത് കേട്ട് എന്നെ കണ്ണ് തുറിച്ചു നോക്കുന്നുണ്ട്

അച്ചു : എന്റെ പേരെങ്ങനെ കിട്ടി

37 Comments

  1. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് കിട്ടിയത് ഇപ്പോഴാ വായിക്കാൻ തുടങ്ങിയത് അടിപൊളി ബാക്കി വായിക്കട്ടെ എന്തായാലും ഒന്നുറപ്പാ ഇതിനേക്കാൾ കിളി പാറുമെന്ന്

  2. ഇന്നാണ് വായിച്ച് തുടങ്ങിയത്. ഇഷ്ടപ്പെട്ടു… മുഴുവൻ വായിക്കട്ടെ…

Comments are closed.