ഋഷി: ഏട്ടത്തി
ഋഷി ആയിരുന്നു അത്
ഗൗരി കരഞ്ഞുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു അവനും അവളെ ഇറുകെ പുണർന്നു
സെക്യൂരിറ്റി സ്റ്റാഫ് -സോറി സർ ആളറിയാതെ പറ്റിയതാ ,ചോദിച്ചിട്ടാണേൽ ഒന്നും പറഞ്ഞും ഇല്ല
അയാൾ ചെറുതായി തലചൊറിഞ്ഞുകൊണ്ട് ഋഷിയുടെ പറഞ്ഞു
ഋഷി: she is MUTE you idiots ,,,ഒറ്റയൊരെണ്ണത്തിനെ എന്റെ മുൻപിൽ ഇനി കണ്ട് പോകരുത് ,,,get out ,,,ഒരു അലർച്ച ആയിരുന്നു അത്
പതിയെ ഋഷി ഗൗരിക് നേരെ തിരിഞ്ഞു ,,,
ഋഷി : എവിടെ ആയിരുന്നു ഏട്ടത്തി എവിടെയൊക്കെ തിരക്കി എന്നറിയോ എത്രയും വേണ്ടെന്നുവെക്കാൻ ഞാൻ എന്ത് തെറ്റാ ചെയ്തത്
വിതുമ്പി കരഞ്ഞുകൊണ്ടായിരുന്നു ഋഷിയുടെ ചോദിച്ചത് ,ഗൗരിയും കരയുകയായിരുന്നു ഇത്രവര്ഷം കാണാത്തതിന്റെ പരിഭവം മുഴുവൻ അവർ കരഞ്ഞു തീർക്കുക ആയിരുന്നു,
ഋഷി: ഞാൻ ബാത്‌റൂമിൽ ആയിരുന്നു പുറത്തു എന്തോ സൗണ്ട് കേട്ട് ഇറങ്ങി നോക്കിയതാ എന്താ ഇവിടെ പ്രശ്നം ഏട്ടത്തിയെ എന്തിനാ ഇവർ ഉപദ്രവിച്ചത്
അവൻ അത് ചോദിച്ചപ്പോഴാണ് അവൾക് ബോധം വന്നത് തന്റെ മോളെ അവൾക് ഇപ്പൊ കിട്ടേണ്ട ട്രീറ്റ്മെൻറ് അത് ഇനി ഋഷി വിചാരിച്ചാൽ നടക്കും തനിക്ക് വേണ്ടി എന്തും ചെയ്യും ഇവാൻ അവളുടെ മനസ്സിൽ ഒരേ സമയം സന്തോഷവും സങ്കടവും ഒന്നിച്ചു വന്നു
ഋഷിയുടെ മുഖത്തേക്ക് ഒന്ന് നോക്കി രണ്ടക്കണ്ണും അമർത്തി തുടച്ചു അവൾ എന്നിട്ട് അവന്റെ കൈ പിടിച്ചവലിച്ചുകൊണ്ട് പുറത്തേക് ഓടി അവനും അവൾക് പിന്നാലെ ഓടി അതുകണ്ടപ്പോൾ എംഡിയും ഓടി ,അവർ 3 പേരും ഓടി എത്തിയത് casuality യുടെ അടുത്തുള്ള വരാന്തയിൽ ആയിരുന്നു അവിടെ ടീച്ചർ ദിയയും കരഞ്ഞിരിപ്പുണ്ടായിരുന്നു ഗൗരി ആരുടെയോ കൈപിടിച്ചു ഓടി വരുന്നത് കണ്ടപ്പോൾ അവൾക് ആശ്വാസം ആയി ,ഗൗരി ഓടിവന്ന് മോൾടെ അടുത്തുനിന്നു എന്നിട്ട് ഋഷിയുടെ മുഖം തനിക് നേരെ പിടിച്ചു
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് കിട്ടിയത് ഇപ്പോഴാ വായിക്കാൻ തുടങ്ങിയത് അടിപൊളി ബാക്കി വായിക്കട്ടെ എന്തായാലും ഒന്നുറപ്പാ ഇതിനേക്കാൾ കിളി പാറുമെന്ന്
ഇന്നാണ് വായിച്ച് തുടങ്ങിയത്. ഇഷ്ടപ്പെട്ടു… മുഴുവൻ വായിക്കട്ടെ…