എന്താ ഇവിടെ നടക്കുന്നത് എന്ന അപ്പോഴും ഒരു ഊഹം ഇല്ലാതെ നിൽക്കുക ആയിരുന്നു അയാൾ
,,,പെട്ടെന്ന് alarm കേട്ട് വന്ന security staff കണ്ടത് പുറത്തു അടികൊണ്ട് കിടക്കുന്നവനെയും ഉള്ളിൽ ഡോർ തകർത്തുകൊണ്ട് വീണുകിടക്കുന്നവനെയും ആണ് ,അവർ ഉടനെ പാഞു വന്നു ഗൗരിയെ എംഡിയുടെ അടുത്തുനിന്നു പിടിച്ചുമാറ്റി,രണ്ടുപേർ പിടിച്ചിട്ടും ശക്തിയായി കുതറിമാറി എംഡിക് അടുത്തേക് കുതിക്കാൻ നോക്കുന്ന ഗൗരിയെ അതിലൊരാൾ കൈനീട്ടി അടിച്ചു പെട്ടെന്നുള്ള അടി ആയതിനാൽ അവൾ നിലത്തേക് വീണുപോയി ,അവൾ കണ്ണുകൾ നിറച്ചുകൊണ്ട് തലയുയർത്തി എംഡിയെ നോക്കി അയാൾ ഗൗരി കൊടുത്ത പേപ്പർ നോക്കുക ആയിരുന്നു,അതുകണ്ടപ്പോൾ ഗൗരിക് ഒരു ആശ്വാസം തോന്നി ,എന്നാൽ നേരത്തെ ഗൗരി അടിച്ചിട്ടതിൽ ഒരുത്തൻ ആ സമയം കൊണ്ട് എഴുന്നേറ്റിരുന്നു അയാൾ ചീറിക്കൊണ്ട് ഗൗരിയെ ചവിട്ടാൻ കാൽ പൊക്കിവന്നു തനിക്കിനി രണ്ട് കൊണ്ടാലും കുഴപ്പല്ല കാര്യം നടക്കണം എന്നതുകൊണ്ട് അവൾ എംഡിയുടെ മുഖത്തേക് തന്നെ നോക്കിക്കൊണ്ടിരിക്ക ആയിരുന്നു , എന്നാൽ ഗൗരിയെ ചവിട്ടാൻ വന്നവൻ ഓഫീസ് ഷെൽഫ് എല്ലാം തകർത്തു വലിയൊരു അലർച്ചയോടെ തെറിച്ച വീഴുന്നതാണ് കണ്ടത് ,അതോടൊപ്പം ഒരു അലർച്ചയും
“how dare you to touch her”
എംഡിയുടെ മുഖത്തേക് തന്നെ നോക്കിയിരുന്ന ഗൗരി പെട്ടെന്ന് എന്താ സംഭവം എന്ന് മനസ്സിലായില്ല അവൾ തന്റെ മുന്നിൽ ഉള്ള സ്റ്റാഫിന്റെ മുഖത്തേക് നോക്കി അവർ എല്ലാം അവളുടെ പുറകിലേക്കു നോക്കി പിന്നോട്ട് മാറുന്നതാണ് കണ്ടത് അവളും പതിയെ പിന്നോട്ട് തിരിയാൻ നിന്നതും ആരോ ഒരാൾ അവളെ ചേർത്തുപിടിച്ചു എന്നീപ്പിക്കുന്നതാണ് കണ്ടത്
തനിക്ക് വളരെ പ്രിയപ്പെട്ട ആരുടെയോ പ്രേസേന്സ് അറിഞ്ഞ ഗൗരി തല ഉയർത്തി അയാളുടെ മുഖത്തേക് നോക്കി ,,,നിറഞ് നിൽക്കുന്ന രണ്ടു കാപ്പി കണ്ണുകൾ ആണ് ഗൗരി ആദ്യം കണ്ടത് ,ഒരു സുമുഖനായ ചെറുപ്പക്കാരൻ താടിയും മീശയുമെല്ലാം നല്ല സ്റ്റൈൽ ആക്കി വെച്ചിട്ടുണ്ട് പക്ഷെ അവളുടെ നോട്ടം അപ്പോഴും പോയത് ആ കണ്ണുകളിലേക് ആയിരുന്നു അവൾ കൈനീട്ടി അതിൽ തൊട്ടു അവൻ കണ്ണുകൾ ഇറുക്കെ അടച്ചു പതിയെ അവൾ കൈകൾ താഴ്ത്തി അവന്റെ മുക്കിൽ തന്റെ ചൂണ്ട് വിരൽ കൊണ്ട് പതിയെ തട്ടി അവൻ പെട്ടെന്ന് കണ്ണുകൾ തുറന്നു ഹൃദ്യമായി ചിരിച്ചു ,ആ ചിരിക്കണ്ടതും അവൾ ഞെട്ടിപ്പിണഞ്ഞു പുറകോട്ടു മാറി അവനെ അടിമുടി നോക്കി എന്നിട്ട് ഒരു നിമിഷം പോലും പാഴാക്കാതെ അവന്റെ വിരിമാരിലേക് ഓടി അണഞ്ഞു അവനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് കിട്ടിയത് ഇപ്പോഴാ വായിക്കാൻ തുടങ്ങിയത് അടിപൊളി ബാക്കി വായിക്കട്ടെ എന്തായാലും ഒന്നുറപ്പാ ഇതിനേക്കാൾ കിളി പാറുമെന്ന്
ഇന്നാണ് വായിച്ച് തുടങ്ങിയത്. ഇഷ്ടപ്പെട്ടു… മുഴുവൻ വായിക്കട്ടെ…