എന്തോ മുന്നിൽ വന്നു നിന്നപ്പോഴാണ് നന്ദുവിൽ നിന്ന് നോട്ടം മാറ്റി മുന്നോട്ട് നോക്കിയത് ,അവിടെ അതാ കണ്ണിൽ എല്ലാം വെള്ളം നിറച്ചു വിങ്ങി പൊട്ടി ഒരു സുന്ദരിക്കുട്ടി നിൽക്കുന്നു
അച്ചു: ഏട്ടത്തി
അവളുടെ ആ ഒരൊറ്റ വിളിയിൽ അതെന്റെ അച്ചൂട്ടി അന്നെന്നു എനിക്ക് മനസ്സിലായി ,,,ഒരുപാട് വളർന്നു എന്റെ മോൾ ,,ഞാൻ അവളെ കുറച്ച നേരം അടിമുടി നോക്കിനിന്നു എന്നിട്ട് അവളെ എന്റെ ഞെഞ്ചോട് ചേർത്ത് ഇറുകെ കെട്ടിപ്പിടിച്ചു ,,,അവൾ പൊട്ടി പൊട്ടി കരയുന്നുണ്ടായിരുന്നു ഞാനും കരഞ്ഞു ഇതെല്ലാം കണ്ട് കണ്ണുതുടച്ചു ചിരിച്ചുകൊണ്ട് ഋഷിയും നന്ദുവും
ഋഷി: ഏട്ടത്തിയോട് ഞാൻ പറഞ്ഞില്ലേ മോളെ ഞാൻ ഏൽപ്പിച്ചത് ഏറ്റവും സുരക്ഷിതമായ കൈകളിൽ ആണെന്ന് ,,ഇതാണ് ആ ആൾ ,ഏടത്തിയുടെ ആഗ്രഹം പോലെ കഷ്ട്ടപെട്ടു പഠിച്ച വാങ്ങിയ വിജയം Dr .അർച്ചന ദേവ് വർമ്മ
അഭിമാനത്തോടെയും സന്തോഷത്തോടെയും ഋഷി പറഞ്ഞത് കേട്ട് ഒരു ചിരിയോടെ അച്ചുവിന്റെ കവിളിൽ മുത്തി ഗൗരി
അച്ചു: മോൾക് ബോധം വന്നിട്ടുണ്ട് നമുക് കേറി കാണണം വാ ഏട്ടത്തി
അവർ 4 പേരും അകത്തേക്കു കയറി അവിടെ ദിയയോട് സംസാരിച്ചുകിടക്കുക ആയിരുന്നു ദുർഗ്ഗാ ,ഗൗരി അടുത്ത് ചെന്ന് തലയിൽ തലോടി ദുർഗ്ഗാ അവൾക് ഒരു ചെറുപുഞ്ചിരി നൽകി ഒന്നും ഇല്ലെന്ന് പറഞ്ഞു ,അപ്പോഴാണ് ദുർഗ്ഗാ ഋഷിയെ കാണുന്നെ അവൾ സന്തോഷത്തോടെ ഋഷിയെ അടുത്തേക്ക് വിളിച്ചു അവൻ അടുത്തേക് ചെന്ന ഉടൻ അവനെ കെട്ടിപ്പിടിച്ചു ഒരുപാട് മുത്തം നൽകി അവൻ ഒന്നമ്പരന്നെങ്കിലും ചെറുചിരിയോടെ കണ്ണുകൾ നിറച്ചു അവൾക്കും മുത്തം കൊടുത്തു
ഋഷി: അറിയോ ഞങ്ങളെ
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് കിട്ടിയത് ഇപ്പോഴാ വായിക്കാൻ തുടങ്ങിയത് അടിപൊളി ബാക്കി വായിക്കട്ടെ എന്തായാലും ഒന്നുറപ്പാ ഇതിനേക്കാൾ കിളി പാറുമെന്ന്
ഇന്നാണ് വായിച്ച് തുടങ്ങിയത്. ഇഷ്ടപ്പെട്ടു… മുഴുവൻ വായിക്കട്ടെ…