“എന്തു… ”
“നിനക്കറിയോ രാധേട്ടനുമായുള്ള എന്റെ വിവാഹം നടന്നതിനെ പറ്റി ”
“എവിടെ നിന്നോ ഒരു കൂട്ടരു വന്നു, നമുക്ക് ചേർന്ന ഒരു നല്ല ബദ്ധം ആയോണ്ട് അച്ഛൻ സമ്മതിച്ചു,ചേച്ചി കെട്ടി..”
” പ്രിയ അതുകേട്ടു ഒന്ന് ചിരിച്ചു”
‘അല്ല അതിനു മുന്നേ എനിക്ക് രാധേട്ടനെ അറിയാമാറുന്നു… വർഷങ്ങൾക്കു മുന്നേ തന്നെ ഉള്ളിലെ ഇഷ്ടം പരപ്പരം ഞങ്ങൾ തുറന്നുപറഞ്ഞു. ആ ഇഷ്ടം വീട്ടുകാരോട് തുറന്ന് പറയാനുള്ള പേടി നിന്നെപ്പോലെ എനിക്കും ഉണ്ടാരുന്നു. എങ്കിലും വീട്ടുകാരെ വിഷമിപ്പിക്കുന്ന ഒരു തീരുമാനം എടുക്കാൻ ഞാൻ എതിരായിരുന്നു അച്ഛനെ മറന്നൊരു ജീവിതം അതെനിക്ക് ഒരിക്കലും ആവില്ല. അത് രാധേട്ടനും അറിയാം.ഒടുവിൽ എല്ലാം തുറന്ന് പറയാൻ
തീരുമാനിച്ചു. അച്ഛന്റെ പ്രീതികരണം എന്തായാലും അതിനപ്പുറം ഞാനില്ലാന്ന് ഉറപ്പിച്ചു..
ഞാൻ എല്ലാം അച്ഛനോട് പറഞ്ഞു രാധേട്ടനെപ്പറ്റിയും ഞങ്ങൾ തമ്മിലുള്ള ഇഷ്ടത്തെപ്പറ്റിയും എല്ലാം…. എല്ലാം കേട്ട ശേഷം ഒന്നും മിണ്ടാതെ അച്ഛൻ പോയ് .എന്നെ വിശ്വാസമുള്ളണ്ടോ സ്നേഹകൊണ്ടോ അതോ ദേഷ്യമുള്ളതുകൊണ്ടോ അറിയില്ല അതിനെപ്പറ്റി പിന്നീട് എന്നോട് മറ്റൊന്നും ചോദിച്ചില്ല.
അതിനു ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ രാധേട്ടനും വീട്ടുകാരും നമ്മുടെ വീട്ടിലേക്കു എന്നെ പെണ്ണുകാണൻ വന്നത്.സത്യമാണോ അതോ സ്വാപനംമോന്നു പോലും തിരിച്ചറിയാനെനിക്ക് കഴിഞ്ഞില്ല മനസിന് ഉണ്ടായാ സന്തോഷം….
അവർക്കു ചായ കൊടുത്തപ്പോഴും അവരുമായ് സംസാരിച്ചപ്പോഴും
ഇടയ്ക്ക് ഒന്നും മനസിലാവാതെ അച്ഛനെ നോക്കി… മറുപടിയെന്നോണം ചിരിച്ചുകൊണ്ട് ഒന്നുകണ്ണടയ്ക്കുകമാത്രമാണ് ചെയ്തത്…”
അതിൽ എല്ലാത്തിനുമുള്ള ഉത്തരം ഉണ്ടാരുന്നു… ഇന്നും ഞാനത് ഓർക്കുന്നു.
അതോണ്ടാണ് ഞാൻ എപ്പഴും നിന്നോട് പറയാറുള്ളത് ആരോട് കള്ളം പറഞ്ഞാലും നമ്മുടെ അച്ഛനോട് കള്ളം പറയരുതെന്നു…അച്ഛനറിയാം നമ്മുടെ മനസ്സ്….
മറ്റാരേക്കാളും നന്നായി…
( Continue.. )
??loved it.next part pettannidane bro.
?? തീർച്ചയായും…
??????
??
??????
??
❤️❤️❤️?❤️❤️❤️
??
?❤️✨?
??