താഴെ,പകൽ ഓടി ക്ഷീണിച്ച കാറുകൾ നിരത്തിയിട്ടേക്കുന്നു , ആരൊക്കെ വേണ്ടി വഴിവിളക്കുകൾ പ്രകാശിക്കുന്നു ചിലത് അണഞ്ഞും തെളിഞ്ഞും…..
“ഗീതു നീ പറഞ്ഞതൊക്കെ ശെരിയാരിക്കാം എന്നാൽ അതൊക്കെ അവന്റെ അഭിനയം ആണെങ്കിലോ…? ”
“ഒരാൾക്ക് മറ്റൊരാളുടെ മുന്നിൽ എത്ര നാൾ അഭിനയിക്കാൻ സാധിക്കും ചേച്ചി .. ഒരിക്കലും ഇല്ല ഞങ്ങൾ തമ്മിൽ വെറും ഒന്നോ രണ്ടോ ദിവസത്തെ പരിചയമല്ല…”
വെറുമൊരു തെറ്റിദ്ധാരണയുടെ പേരിൽ അവനെ നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.. ”
“എന്തോ നിന്നെ വിശ്വാസമില്ലാഞ്ഞിട്ടല്ല എങ്കിലും, നിന്റെ ഈ പ്രായം,എപ്പോ പലതും ശെരികളായ് തോന്നാം പലരെയും അന്ധമായി വിശ്വസിക്കാം അതാണ് നിന്റെ പ്രായം അതുതന്നെയാണ് എന്റെ പേടിയും…
” എത്ര നന്നയി പൂക്കുന്ന ചെടിയായാലും അതിനു ചുവട്ടിൽ ഒഴിച്ച് കൊടുക്കുന്ന ജലത്തിന് ഉപ്പുരസമാണെങ്കിൽ അത് കരിഞ്ഞുണങ്ങി പോകും…
ഉപദേശിക്കുകയല്ല ഗീതു ഞാനും ഈ പ്രായം കഴിഞ്ഞാണ് വന്നത് പലതും കണ്ടും കെട്ടും തന്നെയാണ്…”
“എനിക്ക് മനസിലാവും ചേച്ചി എന്നാൽ ഒന്നുകൊണ്ടും ചേച്ചി പേടിക്കണ്ട.. ഞാൻ ചേച്ചിക്ക് വാക്ക് തരുന്നു നിരാശപ്പെടുത്തുന്ന ഒരു പ്രേവർത്തിയും എന്റെ ഭാഗത്തുന്നു ഇനി ഉണ്ടാകില്ല.. ഞാൻ കാരണം നിങ്ങൾ ആരും ഇനി വിഷമിക്കില്ല”
” ഞാൻ പറഞ്ഞില്ലേ ശരൺ അങ്ങനെ ഒരാളല്ല…. ചേച്ചിക്ക് അവനെ അറിയാതോണ്ടാണ് അവനോടു ഒന്ന് സംസാരിക്കുമ്പോൾ തന്നെ ചേച്ചിയുടെ എല്ലാ സംശയങ്ങളും തീരും…അതുവരെയെങ്കിലും എന്നെ വിശ്വാസിക്ക്..ഒരുപക്ഷെ എപ്പോഴും അവനെന്നെ ഓർത്ത് വിഷമിക്കുന്നുണ്ടാവും..”
“ആഹ് ചിലപ്പോ എന്റെ തോന്നലാരിക്കാം….. അറിയില്ല..”
“ആട്ടെ അവനെപ്പറ്റി എന്തൊക്കെ അറിയാം നിനക്ക്…? ”
” ഉത്തരവാദിത്തം ഏറ്റെടുത്ത ആ ചെറുപ്രായം എല്ലാം തോളിലേറ്റി ഒന്നുമറിയാതെ പുറമെ ചിരിക്കുന്ന ആ മനസ്സ്…ഉള്ളിലെ ഇഷ്ടം തുറന്ന് പറയാൻ മടിക്കുന്ന ആ കുഞ്ഞു ഹൃദയം.. പറയാതെ തന്നെ ഒരായിരമായിരം തവണ പറഞ്ഞ അവന്റെ മൗനം.
“ഒരിക്കൽ തമാശയെന്നോണം ഞാൻ അവന്റെ ജീവിതത്തിലേക്ക് വരട്ടെന്നു ചോദിച്ചു . അവൻ ചുമക്കുന്ന ചുമക്കുന്ന കഷ്ടപ്പടുകളും വേദനകളും ഞാനും ചുമക്കേണ്ടി വരുമെന്നോർത്താവാം അവനത്തിന് സമ്മതിക്കാത്തത്….
അവനോടൊപ്പം ഒള്ള ജീവിതം എനിക്ക് ദുഃഖം മാത്രമെ നൽകുയെന്നവനെന്നോട് പറഞ്ഞു..
ഇഷ്ടമില്ലെങ്കിൽ അങ്ങനെ ഒരിക്കലും അവൻ പറയില്ല. സമ്മതിക്കാൻ മടിയാണ് സമ്മതിച്ചാലും നിരാശപടരുമോന്ന ഭയവും ഞാൻ പലപ്പോഴും അവനിൽ കണ്ടിട്ടുണ്ട്…
ഗീതു നിർത്തി. ചേച്ചിയോട് എല്ലാം തുറന്ന് പറഞ്ഞപ്പോൾ ആശ്വാസത്തിന്റെ ഒരു നിശ്വാസം…
“അവൾ ചേച്ചിയെ നോക്കി എന്താ ചേച്ചി ചിരിക്കൂന്നേ…”
“ഏയ് ഒന്നുല…”
“എന്നെ കളിയാക്കുവാണോ.. അതല്ല ഞാൻ മറ്റൊരു കാര്യം ആലോചിച്ചാണ്…”
??loved it.next part pettannidane bro.
?? തീർച്ചയായും…
??????
??
??????
??
❤️❤️❤️?❤️❤️❤️
??
?❤️✨?
??