ഗീതുവിൻ്റെ കടലാസ്പൂക്കൾ 10 [Dinan saMrat°] 88

“മോളെ ഗീതു… ഗീതു… “അവളുടേ കവിളത്തു തട്ടി…
എണിക്കുന്നില്ല.

“ഗിരീഷ് എവിടെടി”
“കണ്ടില്ല””
” ശേ”
പ്രിയയോട് കാർ എടുക്കാൻ പറഞ്ഞു.. ഡ്രൈവിംഗ് അത്ര പരിചയം ഇല്ലങ്കിലും അവൾ ഷെഡ്‌ഡിൽ നിന്നും കാറുമായ വന്നു അച്ഛൻ ഗീതുവിനെ വാരിയെടുത്തു കൊണ്ട് ബാക്ക് ഡോർ തുറന്ന് കാറിൽ കേറി. കഴിയാവുന്ന വേഗത്തിൽ പ്രിയ വണ്ടി ഓടിച്ചു അപ്പോഴേക്കും ഗീതുവിന്റെ കയ്യിലൂടെ ഒളിക്കുന്ന രക്തം അച്ഛന്റെ ഷർട്ടിലും പടർന്നുതുടങ്ങി. വേദനകൊണ്ടാവണം അവൾ വല്ലാതെ ഞരങ്ങുന്നുമുണ്ട് …. നേരെ
ഹോസ്പിറ്റലിൽ കേറി.

കുറച്ച് സമയത്തിന് ശേഷം ആശ്വാസവാർത്തയുമായ ഡോക്ടർ വന്നു.
“പേടിക്കാനൊന്നുമില്ല ബ്ലഡ്‌ കുറച്ച് നഷ്ടപ്പെട്ടിട്ടുണ്ട് അതിന്റെ ഒരു എഫക്ട് ബോഡിക്കുണ്ട്.കുറച്ചുകഴിഞ്ഞു റൂമിലേക്ക്‌ മാറ്റം ”

രാത്രിയോടെ
റൂമിലേക്ക്‌ മാറ്റി…
എപ്പോ അവൾ നല്ല ഉറക്കത്തിലാണ്..

സമയം രാത്രി 1കഴിഞ്ഞ്

ഗ്ലൂക്കോസ് കുപ്പിയിൽ നിന്നും ഇറ്റിറ്റ് വീഴുന്ന തുള്ളികൾ നോക്കി പ്രിയ ഗീതു കിടക്കുന്ന ബെഡിന് അരികിൽ ഒരു സ്റ്റുളിൽ,
അത് നിന്നപ്പോൾ ഒരു നേഴ്സ് അവിടെക്ക് വന്നതും ആ ഒഴിഞ്ഞ ഗ്ളൂക്കോസ് കുപ്പി ഊരിമാറ്റി.
“patient ഷീണം കാണും ഉണരുപോ കഴിക്കാൻ എന്തേലും കൊടുക്കാം കേട്ടോ…..” “മ്മ്”
“പിന്നെ മുറിവ് ഉണങ്ങുന്നവരെ കയ്യ്ക്കു അതികം സ്‌ട്രെയിൻ കൊടുക്കാതെ പ്രേത്യേകം  ശ്രെദ്ദിക്കണം. ”

അവർ പോയി കഴിഞ്ഞ് ഉറങ്ങുന്ന ഗീതുവിന്റെ മുഖത്തോട്ട് നോക്കി,
അവളുടെ കൈയ് തന്റെ കൈക്കുള്ളിൽ വച്ച്  തലോടി..

  മുട്ടത്തോട് പൊട്ടിച്ച് പതിയെ പുറത്തേക്കിറങ്ങുന്ന ഒരു കുഞ്ഞുകിളിയെ പോലെ…
ഗീതു മെല്ലെ കണ്ണ് തുറന്നു..

ചേച്ചിയെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു… പ്രിയ അവളെ ആശ്വാസിപ്പിക്കാൻ ശ്രെമിച്ചു അവളുടെ നെറ്റിയിൽ പിടിച്ചുകൊണ്ട്
അവളെ സമാധാനിപ്പിച്ചു.

ഗീതു കിടക്കയിൽ നിന്നും എണിറ്റു,
അവളെ കെട്ടിപിടിച്ചുകൊണ്ട്

“എല്ലാം ശെരിയാകും..
നോക്കിയേ.. ”
“ഈ ചേച്ചിക്ക് മറ്റാരേക്കാളും  നിന്നെ വിശ്വാസമാണ്…”

ചിരിച്ചുകൊണ്ട് അവളുടെ താടിയിൽ പിടിച്ചുയർത്തി..

“നിനക്ക് വിശക്കുന്നുണ്ടോ… അച്ഛൻ കൊണ്ടുവന്ന കഞ്ഞി തരം…ബാ എണിക്ക്
സ്റ്റീലിന്റെ ഒരു ചോറ്റുപാത്രവും കൂടെ കുറെ കറികളും ബെഡിൽ മേൽ ഒരു കവറിൽ നിന്നെടുത്തു വച്ചു.

“നിനക്കറിയോ ഈ കറിയൊക്കെ അച്ഛൻ തന്നെ ഉണ്ടാക്കിയ… നിനക്ക് വേണ്ടി..”

  അത്ഭുതത്തോടെ.. “സത്യം… അപ്പോ അച്ഛന് എന്നോട് ദേഷ്യമില്ലേ…”

ദേഷ്യമോ ദേഷ്യമാരുന്നെങ്കിൽ
ഇതൊന്നും . നിനക്ക് വേണ്ടി ഉണ്ടാക്കി കൊണ്ടുവരില്ലല്ലോ…
നീ കഞ്ഞി കുടിക്കു..”

10 Comments

  1. ??loved it.next part pettannidane bro.

    1. ?? തീർച്ചയായും…

  2. വിശ്വനാഥ്

    ??????

  3. നിധീഷ്

    ??????

  4. ❤️❤️❤️?❤️❤️❤️

  5. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ?❤️✨?

Comments are closed.