ഗീതുവിൻ്റെ കടലാസ്പൂക്കൾ 9 [Dinan saMrat°] 94

” ഗീതുവിൻ്റെ കടലാസ്പൂക്കൾ 9 ”

Geethuvinte Kadalasspookkal | Author : Dinan saMrat°

[ Previous Part ]

 

അവന്റെ നെഞ്ചത്ത് തന്നെ വളത്തുകാലിലെ ചാര നിറത്തിലുള്ള ലതേർ സാൻഡിൽ കൊണ്ട് ആഞ്ഞൊരു  ചവിട്ട്

അതിന്റെ ആഘാതത്തിൽ അവൻ മുന്നിലെ ഗിയർ ബോക്സിന്റെ മോളിലേക്ക് തെറിച്ചു വീണു.

ആ വെളുത്ത ഷർട്ടിൽ  നെഞ്ഞിന്റെ ഭാഗത്തായി ചളിപുരണ്ട ആ കാൽപടുകൾ തെളിഞ്ഞു കാണാമാരുന്നു.

ബസിലെ എല്ലാരും കാര്യംഅറിയാതെ പകച്ചുപോയി പരസ്പരം നോക്കി.

പ്രശ്നം ഒഴുവാക്കാണെന്നോണം അല്പം പ്രായം ഉള്ളൊരു അപ്പച്ചൻ അവന്റെ തോളിൽ തട്ടിക്കൊണ്ടു
“മോനെ പോട്ട് പിള്ളാര്‌ അറിയാതെ ആരിക്കും അങ്ങ് ക്ഷമിച്ചുകള…”

അത് കേട്ട് ദേഷ്യം കൊണ്ട് വിറയ്ച്ചുകൊണ്ട് അയാളെ നോക്കി….

“തനിക്കെന്റെ അച്ഛന്റെ പ്രായം ഉണ്ടായിപോയി.അല്ലേ ഇതിനുള്ള മറുപടി പറയാൻ എനിക്കറിയാൻ പാടില്ലാഞ്ഞാട്ടല്ല..”

  അയാൾ ഉടനെ  കൈ  എടുത്തു.

“തന്റെ മോളെ ഇതുപോലെ ഏതോ ഒരുത്തന്റെ കൂടെ കണ്ട തനിക്കു അത് കുഴപ്പമില്ലാരിക്കും… എന്നാ എല്ലാരും തന്നെപോലെ മാനാഭിമാനങ്ങൾ ഇല്ലാത്തവരാണെന്നു കരുതല്ല് .
ഇത് എന്റെ കുടുംബപ്രശ്നം   എടങ്ങേറ് ഉണ്ടാക്കൻവന്നാ ഗിരീഷിന്റെ തനി സ്വഭാവം താൻ അറിയും …”

അതിനു ശേഷം അവനെ എതിർക്കാൻ ആരും മുതിർന്നില്ല.

“ഏട്ടാ….” ഗീതു വിളിച്ചു..

പറഞ്ഞത് തുടങ്ങിയതും ഓലപ്പടക്കം പൊട്ടണ പോലെ ഒരു സൗണ്ടിൽ അടുത്ത ഷോട്ട്….

“ശൂൂൂൂ.. മിണ്ടിപ്പോകരുത്..  ഒരക്ഷരം മിണ്ടിയാൽ പെങ്ങളാനൊന്നും  നോക്കില്ല ഞാൻ… ”

“ഗിരീഷേ നീ തെറ്റിദ്ധാരണയെടെ പുറത്ത് അവൾ ഇനി അടിക്കല്ല്..”

10 Comments

  1. When will we get next part please continue
    With love ?❤??❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤

  2. നിധീഷ്

    ????

  3. Good story I loved it ❤️ keep going

  4. Page kootti ezuthamayirunnu bro.kadha bhayangara slow aanu.
    Ee partum ishttappettu.korach incidentse ollu engilum kadhayil karyamaya mattangal vannu.ini avalde achanum ettanum saranine poottan erangum alle.enthokke avumnn ariyanayi kathirikunnu.

Comments are closed.