അവളുടെ തലയിൽ മെല്ലെ തലോടിക്കൊണ്ട്
“നിന്റെ വിഷമത്തിന്റെ കാരണം അച്ഛനറിയില്ല പക്ഷേ ഒന്നെനിക്കറിയാം, അതേല്ലാം വെറും തോന്നലുകൾ മാത്രമാണ്.
സങ്കടങ്ങളും വിഷമങ്ങളും ഒക്കെ എല്ലാർക്കും വരുന്നതാണ് പക്ഷേ അതിന്റെ യഥാർത്ഥ കാരണം ഭൂരിഭാഗം പേർക്കും അറിയില്ല… സ്വയം എന്തൊക്കെയോ ആലോചിച്ചുകൂട്ടി വെറുതെ…. എല്ലാത്തിനും ഉള്ള ഉത്തരം നമ്മളിൽ തന്നെ ഉണ്ട്.. സമാധാനമായി ഒന്ന് ചിന്തിച്ചു നോക്ക്….
അകലെനിന്നും അവരെ കണ്ട് പ്രിയേച്ചിയും രാധേച്ചിയും അവർക്കരികിലേക്ക് വന്നു
“ഏയ് അച്ഛനും മോളും കൂടി തിരകളേണ്ണിത്തീർക്കുവാണോ..? രാധിക തമാശരുപത്തിൽ ചോദിച്ചു
“ഗീതു രാവിലെ തൊട്ടേ ഞാൻ ശ്രെദ്ധിക്കുന്നുണ്ട് ഇവൾക്കെതോ പറ്റിട്ടുണ്ട്.. തുള്ളിചാടി നടന്ന കൊച്ച., എങ്ങോട്ടെഴുന്നേറ്റു വാടി പെണ്ണെ… അവളുടെ ഒരു പിണക്കം..
പ്രിയേച്ചി അവൾക്കായ് കൈയ് നീട്ടി
ആ കയ്യിലേക്ക് നോക്കി ഗീതു ഒരു നിമിഷം ചിന്തിച്ചു.
‘ഒരുപക്ഷെ സത്യം അറിഞ്ഞാൽ എന്താവും ഉണ്ടാവുക….വേണ്ട ഇനിയും അതിനെപ്പറ്റി മാത്രം ആലോചിച്ചിരുന്ന് ഇവരുടെ സന്തോഷം കൂടി കളയണ്ട.’
അവൾ ചേച്ചിടെ കൈ പീടിച്ചെഴുന്നേറ്റു.. കടലിലേക്ക് ഇറങ്ങി, തിരകൾ അവരുടെ കാലുകൾ വീണ്ടും വീണ്ടും തഴുകി മടങ്ങി….. ഗീതു ചിന്തിച്ചു…..
ഞാനെത്തിന് വിഷമിക്കണം ശരൺ പറഞ്ഞത് എല്ലാം ശെരിയാണെന്നവൾക്ക് തോന്നി ഞങ്ങൾ തികച്ചും അപരിചിതർ തന്നെയാണ് ഞങ്ങൾ തമ്മിൽ ഒരു ബന്ധവും ഇല്ല പിന്നെ അങ്ങനെ ഒന്നിനെ പറ്റി വെറുതെ ഞാൻ സങ്കടപ്പെട്ടിട്ടു എന്ത് കാര്യം..
????
❤️??
നന്നായിട്ടുണ്ട്. എന്നട്ടും സ്പീഡ് ഇല്ലാത്ത പോലെ. Something മിസ്സിങ് ആണ്.