ഗീതുവിൻ്റെ കടലാസ്പൂക്കൾ 6 [Dinan saMrat°] 93

Views : 5369

“അതെന്താ….? ”
“അറിയില്ല..”
“ആഹ് പിന്നെ രാധേട്ടന്റെ അമ്മയ്‌ക്കൊക്കെ കുറച്ച് ഷോപ്പിങ് പോണമെന്നു പറഞ്ഞിരുന്നു.നീയും കൂടി വരുവാണേൽ അച്ഛനോട് പറഞ്ഞു നമുക്ക് ബീച്ചിൽ ഒക്കെ ഒന്ന് കറങ്ങി വരാം..ഈ മൂഡോട് ഒക്കെ മാറും..”

“ആഹ് ”

സമ്മതമെന്നപോലെ അവൾ ഒന്നുമൂളി

“വാ ചേച്ചി ഒളിച്ചു കളിക്കാം…

“ഡാ പോയ്‌ പല്ലുതേക്കട.. ചേച്ചി എണീറ്റല്ലേ ഒള്ളു..”

ഉച്ചയൂണും കഴിഞ്ഞ് ഗീതുവും അച്ഛനും പ്രിയേച്ചിയും മോനും രാധേട്ടനും അമ്മയും രാധികേച്ചിയും പിള്ളാരും കൂടി റെഡിയായി.
ഒരു taxi ഇന്നോവ കാറിലാണ് പോയത്. വണ്ടി ഓടിച്ചത് അവരുടെ പരിചയക്കാരനായ  മധു ആണ് .

ആദ്യം നേരെ ഒരു തുണിക്കടയുടെ മുന്നിൽ വണ്ടി നിർത്തി.

” ഗീതു വരുന്നില്ലേ.. ” ഇറങ്ങാൻ മടിച്ചിരുന്ന ഗീതുവിനോട് പ്രിയ ചോദിച്ചു…

“ഏയ് ഇല്ല..”

നിർബന്ധിക്കാൻ അവൾ മടിച്ചു

“എന്തേലും വാങ്ങാനോ നിനക്ക്..”

“വേണ്ട”
ആതുംപറഞ്ഞ അവൾ കാറിൽ തന്നെ ഇരുന്നു..

ഗീതു വീണ്ടും തന്റെലോകത്തേക്ക്  തിരികെ പോയ്‌…..

ശരണിന്റെ മുന്നിൽ വച്ചു ചേട്ടനോട് കള്ളം പറഞ്ഞത് പെട്ടന്ന് ഓർമയിൽ കുത്തിനോവിച്ചു. എന്നെപ്പറ്റി എന്ത് കരുതി കാണും.. അറിയില്ല….വൈകാതെ എല്ലാം തുറന്ന് പറയണം….

ഷോപ്പ് ഒക്കെ കഴിഞ്ഞ് അവർ തിരികെ കാറിൽ കേറി..കൈയിൽ കുറെ സഞ്ചികളും.. അതെല്ലാം രാധാകൃഷ്ണൻ കാറിന്റെ ഡിക്കിയിൽ വച്ചു. ശേഷം
വണ്ടി മുന്നോട്ടു പോയ്‌….

Recent Stories

The Author

Dinan saMrat°

3 Comments

  1. നിധീഷ്

    💖💖💖💖

  2. 🎀༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒🎀

    ❤️🖤💙

  3. വിശ്വനാഥ്

    നന്നായിട്ടുണ്ട്. എന്നട്ടും സ്പീഡ് ഇല്ലാത്ത പോലെ. Something മിസ്സിങ് ആണ്.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com