ഗീതുവിൻ്റെ കടലാസ്പൂക്കൾ 6 [Dinan saMrat°] 93

“അല്ല ഞാനിവളോട് ചോദിക്കുവാരുന്നു എവിടെ പോയന്ന് … ”

ആഹ് അവള് വല്ലോ ചെടിയും പൂവോ കണ്ട് പോയാതാരിക്കും. ഫോൺ കാറിൽ അല്ലാരുന്നോ മറ്റേവിടെയും പോയില്ലല്ലോ  വന്നില്ലേ… ഇനിയും എന്തിനാ അവളെ…. ”

“ആഹ് മോളെ ഇങ്ങനെ കൊഞ്ചിച്ചു വളർത്തിക്കോ….”
അല്പം കനത്തിൽ ഉഷാമ്മ  അച്ഛനെ ഒന്ന് നോക്കി എന്നിട്ട് ഗീതുവിനെയും.

സമയം 4 മണി   കഴിഞ്ഞു. അവർ എല്ലാവരും ബീച്ചിലാണ്. അകലെ സൂര്യന്റെ സ്വർണ്ണനിറം അതിനു കിഴിലായ് പറന്നുപോകുന്ന കടൽകാക്കകൾ… തീരത്തെ ചുംബിച്ചുമടങ്ങുന്ന തിരകൾ… പിന്നെ കവിളിലും മുടിയിലുമൊക്കെ തട്ടി തഴുകി പോകുന്ന ഇളം ചൂട്കാറ്റ് . കടലിന്റെ ആഴങ്ങളിക്കെ നോക്കി തീരത്തൊരു ഒഴിഞ്ഞ കോണിൽ ഗീതു ഒറ്റയ്ക്ക്…….

“മോളെ വരുന്നില്ലേ എന്താ മോളെ എന്തുപറ്റി… എന്തെങ്കിലും വയ്യഴികയുണ്ടോ. അതോ ഉഷാമ്മ  വഴക്ക് പറഞ്ഞാണോ …?”

അച്ഛൻ അവൾക്കരികിലായ് ഇരുന്നു.

“ദാ നിനക്കിഷ്ടപ്പെട്ട ice ക്രീം… ദാ കഴിക്കു….”

അവൾ ഒന്നും മിണ്ടാതെ അച്ഛന്റെ കൈയ് ചുട്ടിപ്പിടിച്ചു തോളത്തേക്ക് ചായ്ഞ്ഞു…

“എന്താടാ എന്തുപറ്റി….”

ഗീതു അവൾ തന്റെ കവിൾ അച്ഛന്റെ കയ്യോട് ചേർത്ത്

“അറിയില്ല അച്ഛാ എനിക്കൊന്നും അറിയില്ല…”

3 Comments

  1. നിധീഷ്

    ????

  2. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ❤️??

  3. വിശ്വനാഥ്

    നന്നായിട്ടുണ്ട്. എന്നട്ടും സ്പീഡ് ഇല്ലാത്ത പോലെ. Something മിസ്സിങ് ആണ്.

Comments are closed.