“എന്താണന്നു അറിയാവോ… കാരണം അവർ നമുക്ക് വേണ്ടിയാണ് ജീവിക്കുന്നത് നമ്മുടെ കൂടെയാണുറങ്ങുന്നത്….. നമ്മുടെ കൂടെയാണ് ഭക്ഷണം കഴിക്കുന്നത്…… നമ്മുടെ അതെ രക്തം തന്നെയാണ് അവരിലും…..
ആദ്യം കരുതിയത് തെറ്റ് എന്റെ ഭാഗത്തു ആണെന്ന…നിന്നെ ഒരുപാട് വിശ്വസിച്ചുപോയി മറ്റാരേക്കാളും. അതുകൊണ്ടാണ് ഞാൻ നിന്നോട് എല്ലാം തുറന്ന് പറഞ്ഞത്…..
അതിനേക്കാൾ ഏറെ മനസ്സിൽ ഒരു ചെറിയ ഇഷ്ടം….. അവൻ നിർത്തി
“ഇതിനുമാത്രം അത്ര വലിയ തെറ്റാണോ ഞാൻ ചെയ്യ്തത്..” സങ്കടം സഹിക്കാവയ്യാതെ അവൾ ചോദിച്ചു
” തെറ്റോ ശെരിയോ എനിക്കറിയില്ല…..
നമ്മൾ അപരിചിതർ ആരുന്നു.എങ്ങനോ കണ്ടുമുട്ടി. പരിചയപ്പെട്ടു പിന്നെ…..പിന്നെ…. അതിനേക്കാൾ ഏറെ മറ്റൊന്നും ഇല്ല..
വെറും അപരിചിതർ മാത്രം. ഇനിയും
അങ്ങനെ തന്നെ……..”
ശരിണിന്റെ വാക്കുകൾ കേട്ടു ഗീതു ആകെ തകർന്നുപോയ്.
“ദേ ഇങ്ങനെ ഒന്നും പറയല്ലേ ഞാൻ ഒരിക്കലും നിന്നെ പറ്റിച്ചട്ടില്ല.അതിനെനിക്ക് കഴിയില്ല…. എല്ലാം ഞാൻ പറയാം അതൊന്നും അറിഞ്ഞുകൊണ്ടു വേണമെന്ന് വച്ചു ചെയ്തതല്ല…. ”
ശരൺ അവളെ ഒന്ന് നോക്കി. അവൾക്കരികിൽ നിന്നു പോകാൻ തിരിഞ്ഞപ്പോ അവൾ തടഞ്ഞു.
” Plz സത്യം ആണ് എന്നെയൊന്നു വിശ്വാസിക്ക്…”
അവളുടെ കണ്ണുകൾ നിറഞ്ഞു…
“എത്ര നന്നായിട്ടാണ് നീ സ്വന്തം ചേട്ടനോട് കള്ളം പറഞ്ഞത് അതും എന്റെ മുന്നിൽ വച്ചു.പിന്നെ ഈ കാണിക്കുന്ന കണ്ണീർ ഞാനെങ്ങനെ വിശ്വസിക്കും……അതിനു ഞാൻ ഒരു മണ്ടൻ അല്ല…”
????
❤️??
നന്നായിട്ടുണ്ട്. എന്നട്ടും സ്പീഡ് ഇല്ലാത്ത പോലെ. Something മിസ്സിങ് ആണ്.