ഗീതുവിൻ്റെ കടലാസ്പൂക്കൾ 6 [Dinan saMrat°] 93

ഇല്ല അതെല്ലാം എന്റെ വെറും തോന്നൽ മാത്രമാണ്….. ആവശ്യമില്ലാത്ത ചിന്തകൾ കളകളെ പോലെയാണ് അതിനെ പിഴുത്തെറിയുക തന്നെ വേണം….. ഒരു ദീർഘ ശ്വസം, നിശ്വാസത്തിൽ എല്ലാ വിഷമങ്ങളും അവൾ ഉപേക്ഷിച്ചു . എല്ലാം അവൾ മറന്നു അല്ല മറക്കാൻ ശ്രെമിച്ചു.

അവൾ തീരങ്ങളിലൂടെ ഓടിനടന്നു,മണൽ കൊണ്ട് കൊട്ടരങ്ങൾ പണിതു..അവൾക്കരികിലേക്ക് ഓടി എത്തിയ തിരക്കളെ കയ്കുമ്പിളിൽ കോരിയെടുത്തു അവരുടെ ദേഹത്തേക്ക് ചെപ്പി പൊട്ടിച്ചിരിച്ചു …. ആഗ്ലാതത്തിന്റെ നിമിഷങ്ങൾ….

സമയം കടന്നുപോയി.. കടലിനെ തനിച്ചാക്കി സൂര്യനും പോയ്‌ എന്നിട്ടും ഗീതു….

“ഗീതു  പോകണ്ടേ…” അകലെനിന്നു അച്ഛൻ അവളെ വിളിച്ചു.

കിതാച്ചുകൊണ്ട് അവൾ മടങ്ങി എത്തി “പോകാം ”

അവളെ ചേർത്തുപിടിച്ചോണ്ട്
‘മോൾടെ വിഷമം ഒക്കെ മാറിയോ….”

മറുപടിയായി അച്ഛനെ നോക്കിയൊന്നു  പുഞ്ചിരിച്ചു.

“എന്നാ ഇന്ന് എന്റെ ഗീതുമോൾടെ മുഴുവൻ വിഷമം മാറ്റും.മ്മ് നമുക്ക് ഡിന്നർ പുറത്തുന്നു ആയാലോ അതുകഴിഞ്ഞു….,

“അതുകഴിഞ്ഞു…”ആകാംഷയോടെ……

അതുകഴിഞ്ഞു നമുക്കൊരു സിനിമ എല്ലാരുംകൂടി അടിച്ചുപൊളിക്കാം

3 Comments

  1. നിധീഷ്

    ????

  2. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ❤️??

  3. വിശ്വനാഥ്

    നന്നായിട്ടുണ്ട്. എന്നട്ടും സ്പീഡ് ഇല്ലാത്ത പോലെ. Something മിസ്സിങ് ആണ്.

Comments are closed.