ഗണ്ഡൂഷം [ലങ്കാധിപതി രാവണന്‍] 109

Views : 2167

ഓകെ!

അവൾ പൈസയെടുത്തു കൊടുത്തു.
അവനതും വാങ്ങി സർക്കാരിന്റെ ഖജനാവിലേക്കു സംഭാവന കൊടുക്കാന്‍ പോയി.

ഒരിക്കല്‍ വിമലാ കോളേജ് ഹോസ്റ്റലിലെ രണ്ടാം നിലയില്‍ മാൻ ഹോളിലെ ബ്ലോക്ക് മാറ്റാൻ ചെന്ന സജീഷ് എല്ലാവരോടും പത്തു മണി കഴിഞ്ഞാല്‍ മൂന്നാം നിലയിലെ ബാത്ത്റൂമുകൾ ആരും യൂസ് ചെയ്യരുത് എന്നു പറഞ്ഞു പണി തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു സുന്ദരി ധൃതിയിൽ വരുന്നതു കണ്ടു.  രണ്ടാം നിലയിലെ മാൻ ഹോൾ തുറന്നു ക്ലീൻ ചെയ്യുന്നതിനിടയില്‍ മൂന്നാം നിലയിലെ ഫ്ലവ് ഓണാവുന്ന ശബ്ദം കേട്ടു പാരപെറ്റില് നിന്നു തിരിയാനുള്ള സ്ഥലമില്ലത്തു കാരണമവനതു കണ്ണുകളടച്ചു തലയിലും കീശയിലുമായി സ്വീകരിച്ചു. സുന്ദരിയായതുകൊണ്ടൊന്നും ആ സുഗന്ധത്തിനൊരു കുറവുമില്ലായിരുന്നു. ആ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആ കരിദിനത്തിന്റെ ഓർമ്മ മനസ്സിലുള്ളതു കാരണമാണവൻ ക്ലോസറ്റ് യൂസ് ചെയ്യരുത് എന്നു പറഞ്ഞത്.

അങ്ങനെ പഴയ തുറമുഖത്തിന്റെ അരയും മണ്ണെണ്ണയും അനുബന്ധ സാധനങ്ങളുമൊക്കെയുമായി സജീഷെത്തി ചേർന്നു. പഴയ തുറമുഖം കുപ്പി തുറന്നു വെള്ളം പോലും ചേർക്കാതെ അവനവിടെ നിന്നു പകുതി ഉള്ളിലേക്കു ശേഖരിച്ചു. രണ്ടു മിനിട്ടു നിന്നു ആ തരിപ്പ് കയറിയതും ക്ലോസറ്റിലേക്കു മണ്ണെണ്ണ ഒഴിച്ചു. എന്നിട്ടും തൃപ്തി വരാതെ അരകിലോ ബ്ലീച്ചിങ് പൌഡറു കലക്കിയൊഴിച്ചു ഒന്നു ഫ്ലഷ് ചെയ്തു. ആ സുഗന്ധം ഒന്നു കൂടിയവിടെ പരന്നു

ഹൌ!
മിസ്റ്റർ എന്തൊരു സ്മെല്ലാണിത് നിങ്ങള്‍ക്കിതൊഴിവാക്കി കൂടേ

മേഡം ഇത് ഞാൻ വരുമ്പോ വീട്ടീന്ന് കൊണ്ട് വന്നതല്ല. ഡോക്ടറും മാഡവും മക്കളും കൂടി ഇവിടെത്തന്നെ നിർമ്മിച്ചെടുത്തതാണ്.

അവന്‍റെ(തുറമുഖത്തിന്റേയാ) വാക്കുകള്‍ കേട്ട് പ്രീതിയൊന്നു ചൂളി. അവനെ ഗറ്റൌട്ടടിക്കണമെന്നുണ്ടായിരുന്നു. പക്ഷേ വരും വരായകകളോർത്തവൾ വായ്ക്കു സിബ്ബിട്ടു.

അല്പനേരം കഴിഞ്ഞവൻ പുറത്തിറങ്ങി മാൻ ഹോളിന്റെ മൂടി തുറന്ന് ടോർച്ചടിച്ചു നോക്കി.കുലസ്ത്രീകൾ പറയുന്ന സ്ത്രീ അശുദ്ധയാകുന്ന(സ്വയം ശുദ്ധയാകാനുള്ള സ്ത്രീയുടെ ആ കഴിവിനെ അശുദ്ധമാക്കുന്നതിനോടെനിക്ക് യോജിക്കാന്‍ കഴിയില്ല. നിങ്ങ ക്ഷമീ) രക്തപ്രവാഹം തടയണകെട്ടുന്ന ബ്രഡിരുന്ന് മാൻഹോളിന്റെ വഴിയടച്ചതായിരുന്നു പ്രശ്നം.

ചേച്ചീ…

മാഡം പോയി ചേച്ചിയായോ😒

Recent Stories

The Author

ലങ്കാധിപതി രാവണന്‍

16 Comments

  1. വിശ്വനാഥ്

    Super. ഇഷ്ടം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി 😍 😍

  2. നിധീഷ്

    💖💖💖💖

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  3. കൈലാസനാഥൻ

    വളരെയധികം ഇഷ്ടമായി. പഴയ തുറമുഖം അടിച്ചാൽ അതി സുന്ദരമായ വാക്കുകൾ പുറത്ത് വരുമെന്ന് മനസ്സിലായി, ക്ലൈമാക്സ്‌ ആണെങ്കിലോ അതിലും സുന്ദരം .ചുരുങ്ങിയ വാക്കുകൾ കൊണ്ട് ഒരു കഥ എന്നാലോ സമൂഹത്തിന്റെ ചില സംസ്കാരങ്ങളെയും ചിന്താഗതികളേയും പറ്റി പറയാനുള്ളതെല്ലാം പറഞ്ഞു. ആശംസകൾ

    1. ലങ്കാധിപതി രാവണന്‍

      ചിലർക്ക് തുറമുഖം തന്നെ വേണംന്നില്ലെന്നേ 😁 😁 😁
      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  4. അടിപൊളി…. 😂👌🏻👌🏻

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  5. ആശാനേ ക്ലൈമാക്സ്‌ pwoli 👏👏👏👏👏.
    എഴുത്ത് നന്നായിട്ടുണ്ട് 🤗

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി 😁 😁 😁

  6. 😂😂😂😂😍😍😍😍 Last twist pwoli ❤️❤️❤️

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  7. poli👌👌👌👌👌

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com