കർമ 15 (Transformation) [Yshu] 136

Views : 8232

ഏതാണ്ട് പത്ത് സെക്കന്റ് കൊണ്ടാണ് മൂന്ന് പേരുടെയും കഴുത്തറുത്തത്.

മൂന്നാമന്റെ നേർക്ക് അവന്റെ ദേഹത്ത് കൊള്ളുമെന്നു പോലും ഉറപ്പില്ലാതെയാണ് അത്യാവിശ്യം ദൂരത്തിലേക്ക് ആ കത്തി ഞാൻ വലിച്ചെറിഞ്ഞത്….

പക്ഷെ കൃത്യം അതവന്റെ കഴുത്തിൽ തന്നെ തുളച്ച് കയറിയിരിക്കുന്നു…

“ആ…….”
അനിയുടെ കണ്ണുകൾ പതിയെ വീണ്ടും അടയാൻ തുടങ്ങി.

………………………………………………

ചെകുത്താൻ…. ചെകുത്താൻ…..
ചെകുത്താൻ…..ചെകുത്താൻ…..

അരികിലിരുന്ന് കൊണ്ട് ആരോ ചെകുത്താൻ ചെകുത്താൻ എന്ന് ഉറക്കേ പറയുന്നത് കെട്ട്‌ കൊണ്ടാണ് അനി കണ്ണുകൾ തുറന്നത്.

നോക്കുമ്പോൾ കാണുന്നത് ആ ഭ്രാന്തൻ ശവശരീരങ്ങൾക്കിടയിൽ കുത്തിരുന്നു കൊണ്ട് താൻ സ്റ്റാൻലിക്ക് വാങ്ങിയ ഭക്ഷണം കഴിച്ചും കൊണ്ട് ചെകുത്താൻ ചെകുത്താൻ എന്ന് അട്ടഹസിച്ചു പറയുന്നതാണ്.

തളം കെട്ടി കിടക്കുന്ന ചോര കണ്ട് ഒരു നിമിഷം വീണ്ടും പതറിയെങ്കിലും മനക്കരുത്ത് വീണ്ടെടുത്ത് അവൻ പതിയെ എഴുന്നേറ്റ് ഇരിന്നു.

താൻ ഒരു കൊലയാളി ആയിരിക്കുന്നു…….

താൻ അവരെ കൊന്നില്ലായിരുന്നെങ്കിൽ… അവർ തന്നെ കൊല്ലുമായിരുന്നു….

താൻ അതിജീവിച്ചത് മാത്രമാണ്….

അല്ലേങ്കിലും മരിച്ചവർ മഹാന്മാർ ആയിരുന്നില്ലല്ലോ…. അവർ അതിന് അർഹത ഉള്ളവർ തന്നെ ആയിരുന്നു….

മനസ്സിനെ സ്വയം അശ്വസിപ്പിച്ചു കൊണ്ട് അനി തല ഒന്ന് കുടഞ്ഞു….

ഇതേ പോലെ ഇവിടെ ഇരിക്കുന്നത് അപകടം ആണ്.

അവൻ ഉറച്ച മനസ്സോടെ എഴുന്നേറ്റു.

തലയ്ക്ക് പിന്നിൽ ചെറിയ വേദന ഉണ്ടെങ്കിലും അത് വകവെക്കാതെ മൂന്ന് പേരുടെയും ശവശരീരങ്ങൾ അവിടെ കൂട്ടി ഇട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് ചാക്കുകളിൽ പൊതിഞ്ഞു ഓംനി വാനിലേക്ക് എടുത്ത് കിടത്തി.

തളം കെട്ടി കിടക്കുന്ന ചോര തോട്ടിൽ നിന്നും വെള്ളം എടുത്ത് കഴുകി കളഞ്ഞു.

ഇതെല്ലാം ആ ഭ്രാന്തൻ സാകൂതം വീക്ഷിക്കുന്നുണ്ടായിരുന്നു. ബ്രിട്ടോയുടെ ബുള്ളറ്റും കൂടി മറച്ച് വച്ച്

ക്രൈം സീൻ ആ പഴയ അനിയായി ഒരിക്കൽ കൂടി അവൻ വീക്ഷിച്ചു.

ശേഷം ഓംനിക്ക് നേരെ നീങ്ങുമ്പോൾ ആ ഭ്രാന്തൻ പിറകിൽ നിന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു.
“”ചെകുത്താൻ… ചെകുത്താന് പിറന്നവനാണ് നീ…. ചെകുത്താനാവാതിരിക്കാൻ നിനക്ക് കഴിയില്ല…….

പാമ്പ് പടംപൊഴിക്കും പോലെ നിന്റെ സാത്വിക വേഷം അഴിഞ്ഞു വീഴും……

ചെകുത്താൻ… ചെകുത്താൻ ആണ് നീ…. ചെകുത്താന് പിറന്നവൻ…..”””

 

Recent Stories

The Author

Yshu

5 Comments

  1. Next part epol varum

    1. ഉടനെ. ഇന്ന് സബ്‌മിറ്റ് ചെയ്തു…

  2. Akshay mottemmal

    ആഹാ കിടിലൻ..!🔥🔥🔥 നല്ല അടിപൊളി എഴുത്ത്..!ഇന്നാണ് കഥ ശ്രദ്ധിച്ചത്. കണ്ടപ്പോ തന്നെ മുഴുവൻ വായിച്ച് തീർത്തു. . വളരെ നന്നായിട്ടുണ്ട് ബ്രോ..! Waiting For The Next Part

  3. മുത്തേ എത്ര നാളെത്തെ കാത്തിരിപ്പ് ആയിരുന്നു ഈ കഥ കഥയുടെ പേര് പോലെ തന്നെ ട്രാൻസ്‌ഫോർമേഷൻ കൊള്ളാം പൊളിച്ചു അടിപൊളി ഇതിലും മികച്ച അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ലാഗ് അടിപ്പിക്കാതെ വേഗം തരണേ അപേക്ഷയാണ്
    എന്ന് സ്നേഹത്തോടെ
    അതിലേറെ സന്തോഷത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com