കർമ 15 (Transformation) [Yshu] 136

Views : 8232

വേണ്ട മുൻകരുതലോടെ ആണ് അങ്ങോട്ടേക്ക് കയറിചെന്നതെങ്കിലും അവന്റെ സ്വഭാവത്തെ,,,, ജീവിതത്തെ,,,, അടപടലം മാറ്റിമറിക്കുന്നതായിരുന്നു അവിടത്തെ സംഭവ വികാസങ്ങൾ…….

……………………………………

മില്ലിനരികിൽ കൂടി ഒഴുകുന്ന ചെറിയ തോട്ടിൻ വക്കിലൂടെ അനി സ്റ്റാൻലിയെ ലോക്ക് ചെയ്ത ഷെഡ് ലക്ഷ്യമാക്കി നീങ്ങി.

തന്നെ ആരും പിന്തുടരുന്നില്ല എന്ന് അവൻ ഇടയ്ക്കിടയ്ക്ക് ഉറപ്പ് വരുത്തുന്നുണ്ടായിരുന്നു.

പരന്നു കിടക്കുന്ന നിലാവെളിച്ചത്തിൽ ആ പ്രദേശമാകെ അവന് വ്യക്തമായിരുന്നു.

“ആ…”
സ്റ്റാൻലിയെ ബന്ധിച്ച ഷെഡിന്റെ മുൻപിലേക്ക് എത്തിയതും അപ്രതീക്ഷിതമായി നെഞ്ചിൽ ഏറ്റ പ്രഹരത്തിൽ അനി രണ്ട് മീറ്ററോളം പിന്നിലേക്ക് തെറിച്ച് വീണു.

“പന്ന കഴുവേറി മോനെ…. അണ്ണനെ അങ്ങ് ഒലത്താമെന്ന് കരുതിയോ.”

വീണ ഇടത്ത് നിന്ന് ഞെട്ടി തിരിഞ്ഞു എഴുന്നേൽക്കുമ്പോഴേക്കും അടുത്ത ചവിട്ടും കൂടി അനിക്ക് ഏൽക്കേണ്ടി വന്നു.

ആ വീഴ്ചയിൽ തനിക്ക് നേരെ കാലുയർത്തിയ മനുഷ്യന്റെ മുഖം അനിക്ക് വ്യക്തമായി.

സ്റ്റാൻലിയുടെ കൂട്ടാളി ബ്രിട്ടോ…..
കൂടെ ജോജിയും

രണ്ടാമത്തെ വീഴ്ചയിൽ അനിയുടെ തലയിൽ നിന്നും ചെറിയ രീതിയിൽ രക്തം ഒഴുകാൻ തുടങ്ങിയിരുന്നു.

ആദ്യത്തെ വീഴ്ചയിൽ തല ചെന്നിടിച്ചത് മെറ്റൽ പൈപിലോ മറ്റോ ആണ്.

വീണിടത്തു നിന്ന് എഴുന്നേൽക്കാൻ ശ്രെമിക്കുമ്പോഴേക്കും ബ്രിട്ടോയും ജോജിയും സ്റ്റാൻലിയും കൂടി ചുറ്റും നിന്ന് ബൂട്സ് ഇട്ട കാലുകൾ കൊണ്ട് അനിയുടെ ശരീരത്തെ മെതിക്കാൻ തുടങ്ങി.

ചെറിയ ക്ഷീണം ഉണ്ടെങ്കിലും സ്റ്റാൻലിയുടെ മുഖത്ത് വേട്ട മൃഗത്തെ മുന്നിൽ കിട്ടിയ പുച്ഛ ചിരി വ്യക്തമായിരുന്നു.

“ഡാ ഇരുമ്പ് എടുക്ക്…”
ബൂട്‌സ് കൊണ്ടുള്ള പ്രഹരത്തിൽ അനിയിൽ നിന്നുള്ള ഞെരുക്കം അവസാനിച്ചു എന്ന് കണ്ടതോടെ സ്റ്റാൻലി ബ്രിട്ടയോടായി പറഞ്ഞു.

അടഞ്ഞു പോകുന്ന മിഴികളിൽ കൂടി ബ്രിട്ടോ നടന്നകലുന്നതും ഏതാണ്ട് ഇരുപത് മീറ്ററിനപ്പുറം മില്ലിന്റെ ബാക്ക് സൈഡിൽ വച്ച ബുള്ളറ്റിന്റെ ഗാർഡിന്റെ സൈഡിൽ നിന്ന് അത്യാവശ്യം നീളമുള്ള കത്തിയുമായി തിരിച്ചു വരുന്നതും അനി കണ്ടു. അതോടെ അവന്റെ മിഴികൾ പൂർണ്ണമായും അടഞ്ഞു.

……………………………………

ഏതാനും മണിക്കൂറുകൾക്ക് മുമ്പ്….

“””””ട്രിനീങ്ങ്…..ട്രിനീങ്ങ്….””””
ഡാ എന്റെ ഫോൺ എടുത്ത് ആരാണെന്ന്‌ നോക്കിയേ.
പാതി മയക്കത്തോടെ ജോജി ബ്രിട്ടയോടായി പറഞ്ഞു.

“ശവം… നിന്റെ ഫോൺ നിനക്ക് എടുത്തൂടെ….”

പിറു പിറുത്തു കൊണ്ട് ബ്രിട്ടോ ജോജിയുടെ ഫോൺ അറ്റന്റ് ചെയ്തു.

ബാറിൽ നിന്നും ഇറങ്ങി അതിന്റെ ഹാങ്ങ്‌ ഓവറിൽ സ്റ്റാൻലിയുടെ സങ്കേതത്തിൽ മയക്കത്തിൽ ആയിരുന്നു രണ്ട് പേരും.

“ആരാടാ ഉറങ്ങാനും സമ്മതിക്കില്ലേ…..”

“അണ്ണാ ലൂക്കൊയാണ്…. അണ്ണൻ എവിടെയാ.???”

“ജോജി അല്ല ബ്രിട്ടോ ആണ്. അവനിപ്പോൾ എന്റെ കൂടെ സ്റ്റാൻലിയുടെ ബിൽഡിങ്ങിൽ ഉണ്ട്.
എന്താ കാര്യം?????”

“ഓഹ് അവിടെ ആയിരുന്നോ…”

“അവനിപ്പോൾ എവിടെ ഉണ്ടെന്നറിയാനാണോ നീ വിളിച്ചത്. കളിക്കാണ്ട് കാര്യം പറ ചെറുക്കാ. മനുഷ്യന്റെ ഉറക്കം കളയാൻ…”

Recent Stories

The Author

Yshu

5 Comments

  1. Next part epol varum

    1. ഉടനെ. ഇന്ന് സബ്‌മിറ്റ് ചെയ്തു…

  2. Akshay mottemmal

    ആഹാ കിടിലൻ..!🔥🔥🔥 നല്ല അടിപൊളി എഴുത്ത്..!ഇന്നാണ് കഥ ശ്രദ്ധിച്ചത്. കണ്ടപ്പോ തന്നെ മുഴുവൻ വായിച്ച് തീർത്തു. . വളരെ നന്നായിട്ടുണ്ട് ബ്രോ..! Waiting For The Next Part

  3. മുത്തേ എത്ര നാളെത്തെ കാത്തിരിപ്പ് ആയിരുന്നു ഈ കഥ കഥയുടെ പേര് പോലെ തന്നെ ട്രാൻസ്‌ഫോർമേഷൻ കൊള്ളാം പൊളിച്ചു അടിപൊളി ഇതിലും മികച്ച അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ലാഗ് അടിപ്പിക്കാതെ വേഗം തരണേ അപേക്ഷയാണ്
    എന്ന് സ്നേഹത്തോടെ
    അതിലേറെ സന്തോഷത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com