ആ കുഞ്ഞിനെ നോക്കി കൊഞ്ചി ക്കൊണ്ടിരിക്കുമ്പോഴും ലക്ഷ്മി അമ്മയുടെ മുഖത്തെ കണ്ണുനീർ അവൻ കണ്ടു.
ആ കുഞ്ഞിന്റെ ശ്രെദ്ധ ആ അമ്മയുടെ മുഖത്തേക്ക് നീണ്ട് പോകുമ്പോഴൊക്കെ കൈ കൊണ്ട് കണ്ണുനീർ തുടച്ച് കൃത്രിമ ചിരിയോടെ ആ കുഞ്ഞിനെ താലോലിക്കുകയാണ് ആ അമ്മ……………………
പെട്ടെന്ന് ആ അമ്മയേയും കുഞ്ഞിനേയും ഭൂമിയിലേക്ക് വലിച്ചെടുക്കൽ നീളുന്ന ഒരുപാട് ഒരുപാട് കൈകൾ ആ മുറിയുടെ തറയിൽ നിന്നും ഉയർന്നു വന്നു.
ആ കൈകൾ എല്ലാം തീ പിടിച്ച പോലെ എരിഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
അതിനിടയിൽ ഒരുപാട് പേരുടെ കൂട്ട കരച്ചിലുകൾ…. ആർത്തനാദങ്ങൾ……
അമ്മേ………..
കയ്യിൽ എന്തോ തടയുന്നത് അറിഞ്ഞു കൊണ്ടാണ് അനി സ്വപ്നത്തിൽ നിന്നും ബോധ മണ്ഡലത്തിലേക്ക് തിരികെ വന്നത്. ഏതാണ്ട് ആറ് ഇഞ്ച് വ്യാസത്തിൽ അരികിൽ അത്യാവിശ്യം മൂർച്ഛയോട് കൂടിയ ഒരു ലോഹ തകിട്.
അനി അത് മുറുകെ കൈകളിൽ ചേർത്തു.
തന്റെ അവശത ഒരു പരിധി വരെ തന്നെ വിട്ട് അകന്നിരിക്കുന്നു.
താൻ കണ്ട സ്വപ്നം ഒരിക്കൽ കൂടി അവന്റെ മനസ്സിലേക്ക് ഓടിയെത്തി.
ഒരു കണ്ണുനീർ തുള്ളി അവന്റെ കണ്ണിൽ നിന്നും ഭൂമി ഏറ്റുവാങ്ങി.
അടഞ്ഞു പോയ മിഴികൾ പതിയെ തുറന്ന് നോക്കുമ്പോൾ കാണുന്നത് കത്തിയുമായി തനിക്കരികിലേക്ക് നടന്നടുക്കുന്ന സ്റ്റാൻലിയെ ആയിരുന്നു.
സ്റ്റാൻലി അനിയുടെ അടുത്തെത്തിയതും അനിയെ കാല് കൊണ്ട് മലർത്തിക്കിടത്തി.
ഏതാണ്ട് അര മീറ്ററോളം നീളമുള്ള കത്തിയുടെ പിടി ഭാഗം ഒന്നും കൂടി കൈകളിൽ മുറുക്കിക്കൊണ്ട് അനിയുടെ നെഞ്ചിൽ കുത്തിയിറക്കാൻ കത്തി താഴ്ത്തിയതും ഒരു കുറുക്കന്റെ കൗശലത്തോടെ അനി അതിൽ നിന്നും ഒഴിഞ്ഞു മാറി കയ്യിൽ കരുതിയ വൃത്താകൃതിയിലുള്ള ലോഹ തകിട് സ്റ്റാൻലിയുടെ കഴുത്തിനു നേരെ വീശി. കട്ടച്ചോര കഴുത്തിൽ നിന്നും ചീറ്റി തെറിച്ചു കൊണ്ട് സ്റ്റാൻലി നിലം പതിച്ചു. ശേഷം നിലത്ത് കിടന്ന് പിടയാൻ തുടങ്ങി.
അനി തന്റെ കയ്യിലുള്ള ലോഹത്തിലേക്കു നോക്കി. ഉപയോഗ ശൂന്യമായി എന്നോ ആരോ ഉപേക്ഷിച്ച വുഡ് കട്ടിങ് വീൽ…
ഇതെല്ലാം ഒരു നടുക്കത്തോടെ ആയിരുന്നു ബ്രിട്ടോയും ജോജിയും കാണുന്നുണ്ടായിരുന്നത്.
ഏതാനും അടി അകലെ നില ഉറപ്പിച്ചിരുന്ന അവർക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും മുമ്പ് ശര വേഗത്തിലായിരുന്നു അനിയുടെ പ്രവർത്തികൾ…
“ഡാ…..”
അത് കണ്ട് മറ്റൊരു നീളം കുറഞ്ഞ കത്തിയുമായി ചീറിയടുക്കുന്ന ബ്രിട്ടോയുടെ കഴുത്തിനു നേരെ അനി ആ വുഡ് കട്ടിങ് വീൽ ചുഴറ്റി എറിഞ്ഞു.
ഒരിഞ്ചു ആഴത്തിൽ ആ ബ്ലയിട് ബ്രിട്ടോയുടെ കഴുത്തിൽ തുളഞ്ഞു കയറി. ചോര തെറിപ്പിച്ചു കൊണ്ട് അവനും നിലം പതിച്ചു.
ഇതെല്ലാം കണ്ട് തിരിഞ്ഞോടാൻ ശ്രെമിച്ചതും നിലത്ത് കിടന്ന് പിടയുന്ന സ്റ്റാൻലിയുടെ അരികിലായി വീണ് കിടക്കുന്ന കത്തി ഒരു കരണം മറിച്ചലിലൂടെ കൈകളിലൊതുക്കി ജോജിയുടെ നേരെ വലിച്ചെറിഞ്ഞു….
“ആാാ…”
അവന്റെ കണ്ഠത്തിൽ നിന്നും അവസാനമായി ഒരു ശബ്ദം പുറത്തേക്ക് വന്നു..
അനി വലിച്ചെറിഞ്ഞ ആ കത്തി കൃത്യം അവന്റെ പിൻ കഴുത്തിൽ കൂടി മുമ്പിലേക്ക് എത്തിയിരുന്നു.
പെട്ടെന്ന് തല പെരുക്കുന്നതായി തോന്നിയത്തോടെ അനി മുട്ടുകാലിൽ ഇരുന്ന് തന്റെ കൈകളിലേക്ക് നോക്കി. ചോരയിൽ മുങ്ങിയിരിക്കുന്നു തന്റെ കൈകൾ.
മുൻപിൽ പിടഞ്ഞവസാനിച്ച മൂന്ന് കീവനുകൾ……
Next part epol varum
ഉടനെ. ഇന്ന് സബ്മിറ്റ് ചെയ്തു…
ആഹാ കിടിലൻ..!??? നല്ല അടിപൊളി എഴുത്ത്..!ഇന്നാണ് കഥ ശ്രദ്ധിച്ചത്. കണ്ടപ്പോ തന്നെ മുഴുവൻ വായിച്ച് തീർത്തു. . വളരെ നന്നായിട്ടുണ്ട് ബ്രോ..! Waiting For The Next Part
മുത്തേ എത്ര നാളെത്തെ കാത്തിരിപ്പ് ആയിരുന്നു ഈ കഥ കഥയുടെ പേര് പോലെ തന്നെ ട്രാൻസ്ഫോർമേഷൻ കൊള്ളാം പൊളിച്ചു അടിപൊളി ഇതിലും മികച്ച അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ലാഗ് അടിപ്പിക്കാതെ വേഗം തരണേ അപേക്ഷയാണ്
എന്ന് സ്നേഹത്തോടെ
അതിലേറെ സന്തോഷത്തോടെ
⚔️⚔️⚔️Nayas⚔️⚔️⚔️
Superb.