ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ ആയിരുന്നു ബ്രിട്ടോ.
“അണ്ണാ നിങ്ങളുടെ ഓംനി വാൻ അലിയാരുടെ പഴയ മില്ലിനടുത്ത് കണ്ടത് കൊണ്ട് വിളിച്ചതാ.
ഞാൻ ഒരു ചുറ്റിക്കളിയും ആയി വന്നതാ അപ്പോഴാ നിങ്ങളുടെ വണ്ടി കണ്ടത്.”
“നീ ഇപ്പോൾ അവിടെ ഉണ്ടോ.???”
“ഇല്ല…. അണ്ണന്റെ വണ്ടി കണ്ട സ്പോട്ടിൽ ഞാൻ അവിടെ നിന്നും തെറിച്ചു (പോയി )
ഇനി അണ്ണനും വല്ല ചുറ്റിക്കളിയും കൊണ്ട് വന്നത് ആണോ എന്ന് അറിയാൻ വേണ്ടി വിളിച്ചതാ.”
“ചുറ്റികളിയുമില്ല ഒരു കോപ്പുമില്ല നീ ഫോൺ വച്ചേ…..”
ഫോൺ തിരികെ മേശപ്പുറത്ത് വച്ചതോടെ ബ്രിട്ടോയുടെ മനസ്സിലേക്ക് പല സംശയങ്ങളും കടന്ന് വന്നു.
ഇന്ന് നടന്ന കാര്യങ്ങളിൽ മൊത്തത്തിൽ ഒരു വശപിശക് തോന്നിയ ബ്രിട്ടോ സ്പോട്ടിൽ ജോജിയേയും കുത്തിപ്പൊക്കി ബ്രിട്ടോയുടെ ബുള്ളറ്റിൽ ലൂക്കോ പറഞ്ഞ അലിയാരുടെ മില്ലിലേക്ക് നീങ്ങി. അവർക്കും ആ സ്ഥലം സുപരിചിതം ആയിരുന്നു.
മില്ല് ഉൾപ്പെടുന്ന കോപൗണ്ടിൽ മൊത്തം പരിശോധിച്ചെങ്കിലും ഓംനി വാൻ അല്ലാതെ മറ്റൊന്നും കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല.
“അണ്ണൻ വണ്ടി ഇവിടെ വച്ചിട്ട് ഇതെവിടെ പോയതാ.????”
ബ്രിട്ടോ ജോജിയോട് അതും പറഞ്ഞ് തിരിഞ്ഞ് നടക്കാൻ തുടങ്ങുമ്പോൾ ആണ് ആരോ മില്ലിനകത്തെ ഷെഡിൽ നിന്നും മൂക്കുകയും മൂളുകയും ചെയ്യുന്ന ശബ്ദം കേട്ടത്.
ഷെഡിന്റെ വാതിലും തുറന്ന് അവിടേക്ക് ചെല്ലുമ്പോൾ കാണുന്നത് കൈയും കാലും വായയും എല്ലാം കൂട്ടി കെട്ടി കിടക്കുന്ന സ്റ്റാൻലിയെ ആയിരുന്നു.
ഈ സമയം ഇതൊന്നും അറിയാതെ അവർക്ക് പിന്നാലെ അനിയും മറ്റൊരു വഴിയിലൂടെ മില്ലിലേക്ക് എത്തിച്ചേർന്നിരുന്നു.
എന്നാൽ അവന്റെ വരവ് ദൂരെ വച്ചു തന്നെ മിനിറ്റുകൾക്ക് മുമ്പ് സ്വതന്ത്ര്യനാക്കപ്പെട്ട സ്റ്റാൻലി കണ്ടിരുന്നു. അവശതയിലും അവന്റെ കണ്ണിൽ പക എരിഞ്ഞുകൊണ്ടിരുന്നു. തനിക്ക് അനുകൂലമായി വന്നു ചേർന്ന സാഹചര്യം അവന്റെ ചുണ്ടിൽ ചെറിയൊരു ചിരി പടർത്തി.
********************************
അ…. അ….. അമ്മ….. മ്മ….. മ്മ….
കോവിലകം പോലെ തോന്നിക്കുന്ന ഒരു പഴയ വീടിന്റെ നടുത്തളം അതിന്റെ ഒത്ത നടുക്കായി ഒരു തൊട്ടിൽ ഇരിക്കുന്നത് കാണാം. അതിന് അരികിലായി സാരി ഉടുത്ത ഒരു സ്ത്രീ ഇരിക്കുന്നുണ്ട്.
അനി ആ തൊട്ടിലിലേക്ക് നോക്കി.
ചന്ദനത്തിന്റെ തടിയിൽ ഒരുപാട് ചിത്രപ്പണികളോടെ തീർത്ത ഒരു തൊട്ടിൽ.
പെട്ടെന്നാണ് അതിനുള്ളിൽ നിന്നും ഒരു കുഞ്ഞിന്റെ കരച്ചിൽ പുറത്തേക്ക് വന്നത്. അവൻ ആ കുഞ്ഞിന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. വളരെ പരിചിതമായ മുഖം…..
ആ നിമിഷം അനി… അല്ല സൂര്യൻ…. തിരിച്ചറിയുകയായിരുന്നു അത് താൻ തന്നെ ആണെന്ന്…
കുഞ്ഞു സൂര്യൻ….
കരച്ചില് കേട്ടതോടെ വളകൾ അണിഞ്ഞ രണ്ട് കൈകൾ ആ കുഞ്ഞിന് നേരെ നീണ്ടു. ആ കുഞ്ഞിന്റെ കവിളിൽ ചെറുതായി പിച്ചിയതോടെ അവന്റെ കരച്ചിൽ സ്വിച്ച് ഇട്ട പോലെ നിന്നു. പിന്നെ അവൻ വീണ്ടും ചിരിക്കാൻ തുടങ്ങി….
ഈ സമയം സൂര്യൻ തന്റെ അരികിൽ ഇരിക്കുന്ന സ്ത്രീയുടെ മുഖത്തേക്ക് നോക്കി.
അമ്മ…. തന്റെ ലക്ഷ്മി അമ്മ….
Next part epol varum
ഉടനെ. ഇന്ന് സബ്‌മിറ്റ് ചെയ്തു…
ആഹാ കിടിലൻ..!??? നല്ല അടിപൊളി എഴുത്ത്..!ഇന്നാണ് കഥ ശ്രദ്ധിച്ചത്. കണ്ടപ്പോ തന്നെ മുഴുവൻ വായിച്ച് തീർത്തു. . വളരെ നന്നായിട്ടുണ്ട് ബ്രോ..! Waiting For The Next Part
മുത്തേ എത്ര നാളെത്തെ കാത്തിരിപ്പ് ആയിരുന്നു ഈ കഥ കഥയുടെ പേര് പോലെ തന്നെ ട്രാൻസ്‌ഫോർമേഷൻ കൊള്ളാം പൊളിച്ചു അടിപൊളി ഇതിലും മികച്ച അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ലാഗ് അടിപ്പിക്കാതെ വേഗം തരണേ അപേക്ഷയാണ്
എന്ന് സ്നേഹത്തോടെ
അതിലേറെ സന്തോഷത്തോടെ
⚔️⚔️⚔️Nayas⚔️⚔️⚔️
Superb.