കർമ 15 (Transformation) [Yshu] 136

ആശങ്കയോടെ ലേഖ അനിയോട് ചോദിച്ചു.

“എന്റെ പാസ്റ്റ്…. അതിനോട് ചേർത്ത് അറിയേണ്ട മറ്റൊരു കാര്യം കൂടി ഉണ്ട്…

അനി ചെമ്മരത്തി അമ്മയിൽ നിന്നും മനസ്സിലാക്കിയ കൂട്ടകുരുതിയെ പറ്റിയുള്ള കാര്യങ്ങൾ കൂടി ലേഖയോട് പങ്കു വച്ചു.
അത് പറയുമ്പോൾ അവന്റെ ശബ്ദം വല്ലാതെ ഇടറുന്നുണ്ടായിരുന്നു.

അത് കേട്ടതോടെ ലേഖയുടെ മുഖത്ത് ഭയത്തിന്റെ നിഴലുകൾ കൂടുതൽ വ്യക്തമാകാൻ തുടങ്ങി.

“ഡാ നമ്മുടെ നാട്ടിൽ ഇക്കാലത്തും ഇങ്ങനെ ഒക്കെ നടക്കുമോ.???? ഇത്ര വലിയ ക്രൈം പുറം ലോകം അറിഞ്ഞില്ല എന്ന് പറയുമ്പോൾ.????”

“കെട്ട്‌ കഥകളെ വെല്ലുന്ന എന്റെ ജീവിതം സത്യമാണെങ്കിൽ ഇതും സത്യമല്ലാതെ പോകാൻ തരമില്ല..
ഒരിക്കൽ നിഷേധിക്കപ്പെട്ട നീതിയും കാത്ത് ഒരുപാട് പേർ ആ മണ്ണിനടിയിൽ കിടപ്പുണ്ട്. അവർക്ക് വേണ്ടി കൂടിയാണ് എന്റെ അമ്മ ഉൾപ്പടെ ഉള്ളവർ ഈ കൊലപാതകങ്ങൾ അത്രയും ചെയ്തത്.”

“സ്റ്റാൻലിയെ എന്ത് ചെയ്യാനാ നിന്റെ ഉദ്ദേശം.”
വീണ്ടും നീണ്ട മൗനത്തിന് ശേഷം ലേഖ തന്റെ ആധി അവനോട് ചോദിച്ചു.

സ്റ്റാൻലിയെ തടവിൽ പാർപ്പിച്ചത് അത്ര സേഫ് അല്ലാ എന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു. ചിലപ്പോൾ തന്റെ പ്രിയതമന്റെ ജീവന് തന്നെ അത് ഭീഷണി ആയേക്കാം.

“അവനെ എന്ത് ചെയ്യണമെന്നാണ് ഞാനും ആലോചിക്കുന്നത്……”

“നീ അവനെ ലോക്ക് ചെയ്ത സ്ഥലം സേഫ് ആണോ….?
ആരെങ്കിലും കണ്ടെത്തിയാൽ…?”

സംശയ ഭാവത്തോടെ ലേഖ ചോദിച്ചപ്പോഴാണ് അനിയും അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കാൻ തുടങ്ങിയത്.

“സേഫ് ആണോ എന്ന് ചോദിച്ചാൽ…….
അതൊരു ഒറ്റപ്പെട്ട സ്ഥലം ആണ്. പെട്ടെന്ന് ആരും അങ്ങോട്ടേക്ക് കയറി ചെല്ലില്ല. ചെന്നാൽ തന്നെ അവനിരിക്കുന്ന സ്ഥലം പെട്ടെന്ന് കണ്ടെത്തില്ല. പക്ഷെ നീ പറഞ്ഞത് പോലെ അധിക നാൾ അവനെ അവിടെ ലോക്ക് ചെയ്യുന്നത് സേഫ് അല്ല.”

“ഇനി എന്താ നിന്റെ പ്ലാൻ…”
ജിജ്ഞാസയോടെ ആയിരുന്നു അവളുടെ ചോദ്യം.

“ഏത് വിധേനയും അമ്മയെ അവരുടെ കൈയ്യിൽ നിന്നും രക്ഷിക്കണം. നിയമത്തിന്റെ നൂലാ മാലകളിൽ നിന്നും വിമുക്ത ആക്കണം.”

“ഡാ നമ്മുടെ ഡിപ്പാട്ടുമെന്റ് വഴി അല്ലേ പ്രശ്നം. നമുക്ക് കോടതി വഴി മൂവ് ചെയ്താലോ.???”

“അത് പ്രായോഗികം അല്ല. അറിഞ്ഞിടത്തോളം എതിരാളികൾ പ്രബലരാണ്. ഇത് പുറത്ത് അറിഞ്ഞാൽ ഏത് വിധേനയും അവർ നമ്മളെ കണ്ടെത്തും. ഒരു പൂ പറിക്കുന്ന ലാഘവത്തോടെ നമ്മളെ ഇല്ലാതാകും. ചിലപ്പോൾ അതിൽ പെട്ട് പോകുന്നത് നമ്മുടെ കുടുംബം കൂടി ആയിരിക്കും.”

ലേഖ അപ്പോൾ മാത്രമാണ് ഇക്കാര്യം പുറത്ത് അറിഞ്ഞാലുള്ള കാര്യത്തെ ക്കുറിച്ച് ബോധവതി ആകുന്നത്.

“ഞാൻ അത്രക്ക് അങ്ങോട്ട്‌ ചിന്തിച്ചില്ല.”

“മറ്റൊരു വശം കൂടി ഉണ്ട്. നിയമത്തിന്റെ വഴിക്ക് പോയാൽ എനിക്ക് അമ്മയെ പിന്നീട് ഒരിക്കലും രക്ഷിക്കാൻ കഴിയില്ല. കുരുക്ക് കൂടുതൽ മുറുകുകയേ ഉള്ളു.”

“പിന്നെ നമ്മൾ എന്ത് ചെയ്യും.???”

“ഇപ്പോൾ എനിക്ക് ഒന്നിനും ഉത്തരം ഇല്ല. പക്ഷെ എനിക്ക് കാര്യങ്ങൾ എന്റെ വഴിക്ക് കൊണ്ട് വന്നേ മതിയാകു….”

തിരികെ നടക്കുമ്പോൾ എന്തിനും കൂടെ ഉണ്ടാകും എന്ന് പറയാതെ പറഞ്ഞു കൊണ്ട് അവന്റെ കൈ തന്റെ കൈയ്യിൽ ഭദ്രമാക്കി ലേഖ മുന്നോട്ട് നീങ്ങി. ആ സമയം കൂടുതൽ ഉജ്വലമായി പ്രകാശിക്കുവാൻ വേണ്ടി സൂര്യനും തിരശീലയിൽ മറഞ്ഞിരുന്നു…….

…………………………..

ലേഖയെ തിരികെ ഡ്രോപ്പ് ചെയ്തശേഷം അത്യാവശ്യം ഭക്ഷണവും വെള്ളവുമായി അനി പോയത് സ്റ്റാൻലിയെ ലോക്ക് ചെയ്ത ഇടത്തേക്കായിരുന്നു.

5 Comments

  1. Next part epol varum

    1. ഉടനെ. ഇന്ന് സബ്‌മിറ്റ് ചെയ്തു…

  2. Akshay mottemmal

    ആഹാ കിടിലൻ..!??? നല്ല അടിപൊളി എഴുത്ത്..!ഇന്നാണ് കഥ ശ്രദ്ധിച്ചത്. കണ്ടപ്പോ തന്നെ മുഴുവൻ വായിച്ച് തീർത്തു. . വളരെ നന്നായിട്ടുണ്ട് ബ്രോ..! Waiting For The Next Part

  3. മുത്തേ എത്ര നാളെത്തെ കാത്തിരിപ്പ് ആയിരുന്നു ഈ കഥ കഥയുടെ പേര് പോലെ തന്നെ ട്രാൻസ്‌ഫോർമേഷൻ കൊള്ളാം പൊളിച്ചു അടിപൊളി ഇതിലും മികച്ച അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ലാഗ് അടിപ്പിക്കാതെ വേഗം തരണേ അപേക്ഷയാണ്
    എന്ന് സ്നേഹത്തോടെ
    അതിലേറെ സന്തോഷത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

Comments are closed.