കർമ 15 (Transformation) [Yshu] 136

“അവര് മുകളിൽ ഉണ്ട്.”

“അവൾ എല്ലാം അറിഞ്ഞല്ലേ.???”
സംശയ നിവാരണത്തിനായി അനി അമ്മയോട് ചോദിച്ചു.

“ഉം.”

ഒരിക്കൽ കൂടി റിനിയെ നോക്കിയ ശേഷം അനി തന്റെ റൂമിലേക്ക്‌ കയറി.

തന്റെ അമ്മയെ അവർ ഏത് വിധേനയും ഇല്ലാതാക്കാൻ ശ്രെമിക്കും….

ഒരു സ്റ്റാൻലി പോയാൽ മറ്റൊരുത്തൻ. കാശിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവർ അവരുടെ കൂടെ ഇനിയും കാണും…..

ലേഖ… അവളോട് എല്ലാം തുറന്ന് പറഞ്ഞാലോ?????

ഷവറിൽ നിന്നും തണുത്ത വെള്ളം തലയിലേക്ക് വീഴുമ്പോഴും അനി പല പല ചിന്തകളിൽ ആയിരുന്നു.

…………………………….

“അനി… ഇങ്ങനെ ഒന്നും പറയാതെ വെറുതേ ഇരിക്കാനാണോ ഇങ്ങോട്ടേക്ക് വന്നത്.”

അന്തി ഉറക്കത്തിനു തയ്യാറാകുന്ന സൂര്യനേയും നോക്കി ഇളം കടൽ കാറ്റും കൊണ്ട് ഇരിക്കുന്നതിനിടയിൽ അനി ലേഖയുടെ മുഖത്തേക്ക് നോക്കി.

കുറച്ച് പരിഭവം ആ മുഖത്തുണ്ട്…

“ലേഖ താൻ കരുതും പോലെ വിഷയം ചെറുതല്ല…. ”

“ഡാ എനിക്ക് മനസ്സിലാകും. നിന്നെ ഞാൻ നിർബന്ധിക്കുന്നില്ല…”

വീണ്ടും ഏറെ നേരത്തെ മൗനത്തിനു ശേഷം അനി ലേഖയുടെ കൈ വിരലുകൾ തന്റെ കൈവിരലുകൾ കൊണ്ട് കോർത്ത ശേഷം എല്ലാ സത്യങ്ങളും അവളോട് തുറന്ന് പറയാൻ തുടങ്ങി.

കുറേ ഏറെ കാര്യങ്ങൾ ലേഖയ്ക്ക് മുൻപേ അറിയാമായിരുന്നെങ്കിലും അനിയുടെ ബാക്കി കഥ കൂടി കേട്ടതോടെ എന്ത് പറയണമെന്ന് അറിയാത്ത അവസ്ഥയിലേക്ക് അവൾ എത്തിച്ചേർന്നു.

“നിന്റെ പാസ്റ്റ് മുഴുവനായും അറിഞ്ഞാൽ ഏതെങ്കിലും രീതിയിൽ നിന്നെ ഹെല്പ് ചെയ്യാൻ കഴിയും എന്നാണ് ഞാൻ കരുതിയിരുന്നത്… പക്ഷെ ഇത്…. ഇത് നമ്മുടെ കൈയ്യിൽ ഒതുങ്ങുന്നതല്ലെടാ….”

“തീർന്നില്ല ഇനിയും ഉണ്ട്…”
ഒരു ചെറു പുഞ്ചിരിയോടെ അനി ലേഖയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു തുടങ്ങി

“നീ നിന്റെ ഏതെങ്കിലും കേസ് അന്വേഷണത്തിനിടയിൽ മറച്ചു വച്ച ഒരു കൊലപാതകത്തെ ക്കുറിച്ച് അറിഞ്ഞാൽ എന്തായിരിക്കും നിന്റെ പ്രതികരണം.??? പെട്ടന്ന് അത്തരം കാര്യങ്ങൾ അറിഞ്ഞാൽ നീ ഒന്ന് നടുങ്ങുമോ???”

“നടുങ്ങാതെ…. മനുഷ്യത്വം ഉള്ള ആരും നടുങ്ങില്ലേ???
ലേഖ ചോദ്യ രൂപേണ ഉത്തരം നൽകി.

“ശേഷം നീ എന്ത് ചെയ്യും.???”

“ഞാൻ എന്റെ മേൽ ഉദ്യോഗസ്ഥരെ വിവരം അറിയിക്കും. എന്റെ അധികാര പരിധിയിൽ വരുന്നതാണെങ്കിൽ പ്രതികളെ കണ്ടെത്താൻ ശ്രെമിക്കും.”

അതും പറഞ്ഞ് ലേഖ അനിയുടെ മുഖത്തേക്ക് ചോദ്യ രൂപേണ വീണ്ടും നോക്കി.

“പ്രതികൾ ഉന്നതർ ആണെങ്കിലോ…….?
ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ച് ഒരു ഇരട്ട കൊലപാതകം നടന്നു അതിനെ ക്കുറിച്ചാണ് നീ അറിയുന്നതെങ്കിലോ….???
ചെറിയ കുട്ടികൾ ഉൾപ്പടെ ഒരു പത്തു പേരെ ഇല്ലാതാക്കിയ കാര്യമാണ് നീ അറിയുന്നതെങ്കിലോ.????”

“നീ എന്താ പറഞ്ഞു വരുന്നത്…”

5 Comments

  1. Next part epol varum

    1. ഉടനെ. ഇന്ന് സബ്‌മിറ്റ് ചെയ്തു…

  2. Akshay mottemmal

    ആഹാ കിടിലൻ..!??? നല്ല അടിപൊളി എഴുത്ത്..!ഇന്നാണ് കഥ ശ്രദ്ധിച്ചത്. കണ്ടപ്പോ തന്നെ മുഴുവൻ വായിച്ച് തീർത്തു. . വളരെ നന്നായിട്ടുണ്ട് ബ്രോ..! Waiting For The Next Part

  3. മുത്തേ എത്ര നാളെത്തെ കാത്തിരിപ്പ് ആയിരുന്നു ഈ കഥ കഥയുടെ പേര് പോലെ തന്നെ ട്രാൻസ്‌ഫോർമേഷൻ കൊള്ളാം പൊളിച്ചു അടിപൊളി ഇതിലും മികച്ച അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ലാഗ് അടിപ്പിക്കാതെ വേഗം തരണേ അപേക്ഷയാണ്
    എന്ന് സ്നേഹത്തോടെ
    അതിലേറെ സന്തോഷത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

Comments are closed.