കർമ 15
Author : Vyshu
[ Previous Part ]
ഒരുപാട് ഒരുപാട് വൈകി എന്നറിയാം…. ക്ഷമിക്കുക.
ബോധം മറഞ്ഞു കിടക്കുന്ന സ്റ്റാൻലിയെയും കൊണ്ട് അനി ഓംനി വാൻ നേരെ ഓടിച്ച് കയറ്റിയത് ഉപയോഗ ശൂന്യമായി കിടക്കുന്ന ഒരു പഴയ മര മില്ലിലേക്കായിരുന്നു.
നഗരത്തിൽ നിന്നും മാറി കാട് വളർന്ന് പന്തലിച്ചു കിടക്കുന്ന ആ സ്ഥലത്തേക്ക് ആരും പെട്ടെന്ന് കയറി വരില്ലാ എന്ന് അവന് നല്ല ഉറപ്പുണ്ടായിരുന്നു.
അവൻ ചുറ്റുമോന്ന് നോക്കി. കുറച്ചു നാൾ മുമ്പ് വരെ മദ്യപാനികളുടെയും സെക്സ് വർക്കേഴ്സിന്റെയും വിഹാര കേന്ദ്രമായിരുന്നു ഇവിടം. ആ ഇടെ മദ്യപാനികൾ തമ്മിലുള്ള വഴക്കിനിടയിൽ ഒരുത്തൻ കാഞ്ഞു(മരിച്ചു ). പിന്നീടങ്ങോട്ടേക്ക് ആളുകൾ വരാതായി. ഇടയ്ക്ക് ഒരു ഭ്രാന്തനെ ഈ പരിസരത്ത് കാണാറുണ്ട്.
ഊരി പോകാറായ തരത്തിൽ ഒരു കുറ്റി പാന്റ് ധരിച്ച് മറ്റ് വസ്ത്രങ്ങൾ ഒന്നും ഇടാതെ ചെമ്പൻ താടിയും മുടിയുമുള്ള ഒരാൾ.
ഒരു കൈ കൊണ്ട് ഊർന്ന് പോകാറായ പാന്റ് അരയോട് ചേർത്ത് ഉച്ചത്തിൽ അട്ടഹസിക്കുന്ന ആ മനുഷ്യനെ കണ്ടാൽ തന്നെ ആരും ഒന്ന് ഭയക്കും. ആളുകളുടെ വരവ് നിലയ്ക്കാൻ അതും ഒരു കാരണമായിരുന്നു. ചിലർ അയാളുടെ അട്ടഹാസത്തെ പ്രേത ബാധ ഉണ്ടെന്നുള്ള രീതിയിലും പറഞ്ഞ് പരത്തിയിട്ടുണ്ട്.
“””””എന്ത് കൊണ്ടും അതെനിക്ക് ഉപകാരമായി.”””‘”
ഓംനി വാൻ വളർന്നു കിടക്കുന്ന കുറ്റി ചെടികൾക്കിടയിൽ മറച്ച് വച്ച ശേഷം അനി പുറത്തിറങ്ങി.
ആദ്യം അവന്റെ കണ്ണുകൾ തിരഞ്ഞത് ആ ഭ്രാന്തനെ ആയിരുന്നു.
“”””ഇല്ല… മൂപ്പരെ ഇവിടെ എങ്ങും കാണുന്നില്ല…. തീർത്തും വിജനമായ ഇടം.””””””
ആത്മഗതം പറഞ്ഞുക്കൊണ്ട് അനി സ്റ്റാൻലിയെയും തോളിലിട്ട് നേരെ മില്ലിനകത്തേക്ക് നടന്നു.
പൊളിഞ്ഞു വീഴാറായ ഒരു ഷെഡിൽ സ്റ്റാൻലിയെ കയറുകൊണ്ട് ബന്ധിച്ച ശേഷം പരിസരം ഒന്ന് വീക്ഷിച്ചു.
തിരികെ തന്റെ ബാഗും എടുത്ത് പരിചിതമായ ഇട വഴിയിൽ കൂടി മെയിൽ റോഡിൽ എത്തി ഒരു ഓട്ടോ വിളിച്ച് ടൗണിൽ എത്തിയതോടെ മൊബൈൽ സ്വിച്ച് ഓൺ ചെയ്‌തു.
“”””ഒരുപാട് മിസ്സ് കോൾ അലേർട് വന്ന് കിടപ്പുണ്ട്….
പതിനൊന്നു മിസ്സ് കോൾ… ലേഖ.””””
അനി തന്റെ ഫോണിൽ നോക്കി ഒരു പുഞ്ചിരിയോടെ ലേഖയുടെ നമ്പർ ഡയൽ ചെയ്‌തു.
“തെണ്ടി എത്ര നേരമായി നിന്നെ വിളിക്കുന്നു. വിളിക്കുമ്പോൾ സ്വിച്ച് ഓഫ്….”
ഫോണിൽ കൂടി കൂടുതൽ ഒന്നും പറയാൻ കഴിയാത്തത് കൊണ്ട് തന്നെ ഫോൺ വീണ്ടും ചാർജ് തീർന്ന് സ്വിച്ച് ഓഫ് ആയി പോയി എന്ന് അനിക്ക് കള്ളം പറയേണ്ടി വന്നു.
“ഞാൻ വീട്ടിൽ ചെന്ന് ഒന്ന് ഫ്രഷ് ആയ ശേഷം തന്നെ വന്ന് പിക്ക് ചെയ്യാം…. എല്ലാം നേരിട്ട് പറയാം…”
ലേഖയിൽ നിന്നും വീണ്ടും ചോദ്യങ്ങൾ ഉയർന്നതോടെ അനി വാക്കും പറഞ്ഞ് കോൾ കട്ട് ചെയ്‌തു.
ശേഷം അധികമാർക്കും മുഖം കൊടുക്കാതെ ബാറിനരികിൽ പാർക്ക് ചെയ്ത ബുള്ളറ്റും എടുത്ത് വീട്ടിലേക്ക് തിരിച്ചു.
………………………………….
തിരികെ വീട്ടിലേക്ക് കയറുമ്പോൾ അനി കാണുന്നത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഡൈനിങ് ടേബിളിൽ തലവച്ചു കിടക്കുന്ന റിനിയെ ആണ്.
അവളുടെ ഒരു കൈ അകലത്തിൽ വിളമ്പി വച്ച ഭക്ഷണം അതേപടി കിടപ്പുണ്ട്.
ആ കാഴ്ച അനിയെ ഒരു നിമിഷം നിശ്ചലനാക്കി.
“റിനി അവൾ കാര്യങ്ങൾ എല്ലാം അറിഞ്ഞ മട്ടാണ്……
റിനിയുടെ ഈ അവസ്ഥക്ക് ഒരു തരത്തിൽ ഞാനാണ് കാരണക്കാരൻ….
താൻ അവർ ഒളിച്ചിരിക്കുന്ന സ്ഥലം അറിയിച്ചില്ലായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു…”
“ആ നീ എത്തിയോ.”
അമ്മയുടെ ചോദ്യമാണ് അനിയെ ചിന്തയിൽ നിന്നും ഉണർത്തിയത്.
“ആ.. നീതു ചേച്ചിയും കുട്ടികളും എവിടെ.”
Next part epol varum
ഉടനെ. ഇന്ന് സബ്‌മിറ്റ് ചെയ്തു…
ആഹാ കിടിലൻ..!??? നല്ല അടിപൊളി എഴുത്ത്..!ഇന്നാണ് കഥ ശ്രദ്ധിച്ചത്. കണ്ടപ്പോ തന്നെ മുഴുവൻ വായിച്ച് തീർത്തു. . വളരെ നന്നായിട്ടുണ്ട് ബ്രോ..! Waiting For The Next Part
മുത്തേ എത്ര നാളെത്തെ കാത്തിരിപ്പ് ആയിരുന്നു ഈ കഥ കഥയുടെ പേര് പോലെ തന്നെ ട്രാൻസ്‌ഫോർമേഷൻ കൊള്ളാം പൊളിച്ചു അടിപൊളി ഇതിലും മികച്ച അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ലാഗ് അടിപ്പിക്കാതെ വേഗം തരണേ അപേക്ഷയാണ്
എന്ന് സ്നേഹത്തോടെ
അതിലേറെ സന്തോഷത്തോടെ
⚔️⚔️⚔️Nayas⚔️⚔️⚔️
Superb.