അന്ന് ഇരിട്ടിയിൽ നിന്നും സ്റ്റാൻലിയുടെ ഡെഡ് ബോഡിയും കൊണ്ട് ആദ്യം വന്ന് കയറിയത് തന്റെ വീടിനോട് ചേർന്നുള്ള വിറക് പുരയിലേക്കായിരുന്നു.
താൻ ഇടയ്ക്കിടെ അവിടെ കയറി ഇറങ്ങാറുള്ളത് കൊണ്ടും ഉച്ചത്തിൽ പോപ്പ് സംഗിതം പ്ലേ ചെയ്ത് സമയം ചിലവഴിക്കാറുള്ളത് കൊണ്ടും വീട്ടുകാർക്കോ അയൽവാസികൾക്കോ യാതൊരു വിധ സംശയവും ഉണ്ടായിരുന്നില്ല.
വണ്ടി അവിടെ പാർക്ക് ചെയ്ത് ചില ക്രമികരണങ്ങൾ നടിത്തിയെടുത്ത ശേഷം നേരെ പോയത് മണിക്കടവിലെ ആന്റണി ബിനാമി പേരിൽ വാങ്ങിയ പ്രൊപ്പർട്ടിയിലേക്കായിരുന്നു.
മൂന്നോ നാലോ ഏക്കർ ഉണ്ടാകും അത്രയും വിശാലമായ സ്ഥലം. സ്ഥലം രജിസ്റ്റർ ചെയ്തിരിക്കുന്നത് ആന്റണിയുടെ ഭാര്യ സഹോദരൻ സേവിയറിന്റെ പേരിൽ.
വിജനമായ അത്യാവിശ്യം കാട് വളർന്ന് കിടക്കുന്ന സ്ഥലം ആയത് കൊണ്ട് തന്നെ സ്റ്റാൻലിയുടെ ബോഡി ഡമ്പ് ചെയ്യാൻ അധികം മെനക്കെടേണ്ടി വന്നില്ല.
അവിടെ നിന്നും നേരെ പള്ളിപ്പുഴയിലേക്ക് അമ്മയും കൂട്ടരും ഒരിക്കൽ പരാജയപ്പെട്ടു പിന്മാറിയ ജോലി പൂർത്തിയാക്കാൻ.
ചൊറിയൻ കോശി എന്ന ചെറിയാൻ കോശിയെ തൂക്കാൻ.
സംഭവം കുറച്ച് ടഫ് ആകുമെന്ന് കരുതിയ തനിക്ക് കാലം അവിടെയും സഹായ ഹസ്തം നീട്ടി.
കോശിയെ ഫോളോ ചെയ്ത് ഒടുവിൽ എത്തിപ്പെട്ടത് അയാളുടെ ചിന്നവീട് സെറ്റപ്പിലേക്ക്. അവിടെ വച്ച് അംഗരക്ഷകരോ പരിചാരകരോ ഇല്ലാതെ അനായാസം ആളെ തൂക്കാൻ പറ്റി.
പെട്ടന്ന് തീർക്കാൻ ഉള്ള പുറപ്പാടാണല്ലേ…. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ന്റെ മുത്തേ സങ്കടപ്പെടുത്തിയല്ലോ
എന്തായാലും അവസാനം സൂര്യന് അവന്റെ അമ്മയെ കിട്ടിയല്ലോ കണക്കുകൾ ഒക്കെ ഏറെ കുറെ തീർക്കുകയും ചെയ്തു
Super
?
,??????
❤️❤️❤️❤️❤️