കർമ്മ 18 [Yshu] 276

Views : 17228

ആ രീതിയിൽ ആയിരുന്നു പോലും കോടതിയിൽ വാദ പ്രതിവാദം. നമ്മുടെ ആളൂർ വക്കിൽ ആ പി പി യെ യും നമ്മുടെ സാജൻ സാറിനേയും പൊരിച്ചെന്നാ കേട്ടത്.

എന്റെ ഫ്രണ്ട് adv അലന കോടതിയിൽ ഉണ്ടായിരുന്നു അവളാ എന്നോട് ഇതെല്ലാം പറഞ്ഞത്. അവളുടെ ഫോണിൽ നിന്നുമാണ് ഞാനിപ്പോൾ നിന്നെ വിളിക്കുന്നതും.”

“നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഈ സന്തോഷത്തിന് നിന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ തന്നേനെ ഞാൻ.”

“മോനെ അനിക്കുട്ടാ അധികം ചൂടാക്കല്ലേ…. ഞാൻ ചിലപ്പോൾ ഇപ്പോൾ തന്നെ അങ്ങോട്ടേക്ക് വന്നെന്നിരിക്കും.”

“കുറച്ചും കൂടി ക്ഷമിക്കെടി…. ബാക്കി എല്ലാം കലങ്ങി തെളിഞ്ഞ സ്ഥിതിക്ക് അമ്മ കൂടി ഒന്ന് വന്നോട്ടെ.

അത് കഴിഞ്ഞാൽ നേരെ നിന്റെ അടുത്തേക്ക്. പിന്നെ നീ പറയുന്ന ദിവസം നീ പറയുന്ന സ്ഥലത്ത് വച്ച് നമ്മുടെ ശാദി…”

“ശാദിയോ.???.”

“എടി പൊട്ടിക്കാളി നമ്മുടെ കല്യാണം എന്ന്…..

മതി… മതി…. നീ ഫോൺ വച്ചേ. എനിക്ക് അടുക്കളയിൽ ചെറിയ കലാപരിപാടി ബാക്കി ഉണ്ട്. അമ്മ വരുന്നതല്ലേ നാവിന് രുചിയുള്ള എന്തെങ്കിലും ഉണ്ടാക്കി എടുക്കണം.”

“ഓക്കേ ഡാ ബൈ..”

……………………………………………….

സ്വതന്ത്രം ആക്കപ്പെട്ട ഭാഗ്യലക്ഷ്മിയേയും കൂട്ടി റിനി ആദ്യം എത്തിയത് നഗരത്തിലെ നല്ല തിരക്കുള്ള ഒരു ഷോപ്പിംഗ് കോംപ്ലക്സിലേക്ക് ആയിരുന്നു.

“റിനി നമ്മൾ എന്തിനാ ഇവിടെ…???.”
റിനി മറുപടി നൽകാതെ ഓട്ടോക്കാരന് പൈസയും കൊടുത്ത് ഭാഗ്യലക്ഷ്മി എന്ന അക്കയേയും കൂടി കോംപ്ലക്സിന് അകത്തേക്ക് കയറി.

അവർ നേരെ കയറി ചെന്നത് ഒരു ലേഡീസ് വെയറിലേക്ക് ആയിരുന്നു.

റിനി അവിടെ നിന്നും രണ്ട് പർദ്ദ എടുത്ത് അതിന്റെ പൈസയും കൗണ്ടറിൽ നൽകി ഭാഗ്യലക്ഷ്മിയേയും കൂട്ടി നേരെ ഡ്രസിങ്ങ് റൂമിനടുത്തേക്ക് നീങ്ങി.

ഈ സമയം കൊണ്ട് തന്നെ ഭാഗ്യ ലക്ഷ്മിക്ക് റിനിയുടെ പ്ലാനിങ്ങ് വ്യക്തമായിരുന്നു.

ഇരുവരും പർദയും ധരിച്ച് ഫയർ എക്സിസ്റ്റ് വഴി ഗ്രൗണ്ട് ഫ്ലോറിലേക്ക് എത്തിയ ശേഷം അവിടെ പാർക്ക്‌ ചെയ്തിട്ടിരിക്കുന്ന വെള്ള ഓൾട്ടോ കാറിന് അടുത്തേക്ക് നടന്നു.

“അക്ക കയറ്.”
റിനി ആ ആൾട്ടോയുടെ ഡ്രൈവിംഗ് സീറ്റിലേക്കും ഭാഗ്യലക്ഷ്മി കോ ഡ്രൈവിംഗ് സീറ്റിലേക്കും കയറിയതും തികഞ്ഞ അഭ്യാസിയെപ്പോലെ റിനി പാർക്ക് ചെയ്തു വച്ച നിരവധി കറുകൾക്ക് ഇടയിലൂടെ ഷോപ്പിംഗ് കോംപ്ലക്സിന്റെ പിറകു വശം വഴി രണ്ട് മൂന്ന് കടകളുടെ മുൻ വശവും മറികടന്ന് മറ്റൊരു റോഡിലേക്ക് കയറി. അവിടെ നിന്നും നേരെ മെയിൻ റോഡിലേക്ക്.

“ചില മാധ്യമ പ്രവർത്തകർ നമുക്ക് പിന്നാലെ കൂടാൻ സാധ്യത ഉണ്ട്. പിന്നെ ശത്രുക്കൾ ഉണ്ടെങ്കിൽ അവരും.

റിസ്ക് എടുക്കേണ്ട എന്ന് പറഞ്ഞ് അനിയേട്ടൻ ആണ് ഇത്രയൊക്കെ പ്ലാൻ ചെയ്ത് ഈ കാർ അവിടെ എത്തിച്ചത്.”

“അനി..??? ആരാ..???”
ഭാഗ്യലക്ഷ്മി സംശയയത്തോടെ ചോദിച്ചു.

“അങ്ങനെ ചോദിച്ചാൽ എനിക്കും കൃത്യമായി അറിയില്ല.

ആരാണ്… എന്തിനാണ് തന്നെ സഹായിക്കുന്നത് എന്നൊക്കെ പലപ്പോഴായി ചോദിച്ചതാണ് പക്ഷെ ഉത്തരം തന്നിട്ടില്ല. എല്ലാം ഇന്ന് പറയാം എന്നാണ് പറഞ്ഞിട്ടുള്ളത്.”

ഒരു കാര്യം ഉറപ്പാണ് ആള് നമ്മളുമായി എവിടെയോ ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. അല്ലാതെ ഇങ്ങനെ ഒക്കെ സഹായിക്കുമോ.”

Recent Stories

The Author

Yshu

6 Comments

  1. പെട്ടന്ന് തീർക്കാൻ ഉള്ള പുറപ്പാടാണല്ലേ…. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. ന്റെ മുത്തേ സങ്കടപ്പെടുത്തിയല്ലോ
    എന്തായാലും അവസാനം സൂര്യന് അവന്റെ അമ്മയെ കിട്ടിയല്ലോ കണക്കുകൾ ഒക്കെ ഏറെ കുറെ തീർക്കുകയും ചെയ്തു

  3. Super

  4. 😌

  5. ,💖💖💖💖💖💖

  6. ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com