കർമ്മ 18 [Yshu] 276

Views : 17129

എന്തിനേറെ കഴിഞ്ഞ ആഴ്ച കണ്ടെത്തിയ വിക്ടിമിന്റെ ബോഡി വെരിഫിക്കേഷൻ പോലും പെൻഡിങ്ങിൽ ആണ്.

അത് ആരാണ് എന്താണ് എന്ന് അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരു വഴി നോക്കാമായിരുന്നു.”

നിസ്സഹായനായി അതും പറഞ്ഞ് സാജൻ കസേരയിലേക്ക് തല മുകളിലേക്കുയർത്തി ചാഞ്ഞിരുന്നു.

“സാജ മറ്റൊരു കാര്യം കൂടെ നാളെ ചിലപ്പോൾ സംഭവിക്കാം. പോലീസിന് നേരെയും സർക്കാരിന് നേരെയും കോടതിയിൽ നിന്നും വരുന്ന രൂക്ഷ വിമർശനത്തിന് പിന്നാലേ കേസ് മറ്റൊരു ഏജൻസിയിലേക്ക് മാറ്റപ്പെട്ടേക്കും. പൊളിറ്റിക്കൽ ലെവലിൽ അങ്ങനെ ഒരു ന്യൂസും കൂടി ഉണ്ട്.”

ആ ന്യൂസ്‌ നേരത്തേ അറിഞ്ഞത് കൊണ്ട് തന്നെ സാജനിൽ അത് ഞെട്ടൽ ഉളവാക്കിയില്ല. ഒരു തരത്തിൽ അത് തന്നെയാണ് നല്ലതെന്ന് അയാളും മനസ്സിൽ ഉറപ്പിച്ചിരുന്നു….

……………………………………………..

“ഭാഗ്യലക്ഷ്മി തനിക്ക് വിസിറ്റേർസ് ഉണ്ട്.”

സെല്ലിൽ പുസ്‌തകവും വായിച്ച് ഇരിക്കുമ്പോഴാണ് വാർഡൻ വന്ന് അതും പറഞ്ഞ് ഭാഗ്യലക്ഷ്മി കഴിഞ്ഞിരുന്ന സെല്ലിന്റെ താഴ് തുറക്കുന്നത്.

അഴി തുറന്ന് പുറത്തേക്ക് നടക്കുമ്പോൾ തന്നെ ഭാഗ്യലക്ഷ്മിക്ക് ഉറപ്പായിരുന്നു തന്നെ കാണാൻ വന്നത് റിനി ആയിരിക്കും എന്ന്.

“””””വന്നത് റിനി ആയിരിക്കും. അല്ലാതെ ആര് വരാൻ….

പക്ഷെ വിസിറ്റേർസ് എന്ന് പറയുമ്പോൾ കൂടെ വേറെ ആരായിരിക്കും???….

റിനി അവൾ തനിച്ചെങ്ങനെ.???? പുറത്ത് നടക്കുന്നത് എന്താണ്.???

വായിക്കാനായി തനിക്ക് നൽകുന്ന പാത്രങ്ങളിൽ പൂർണ്ണമായ വാർത്തകൾ ഉണ്ടാകാറില്ല ജയിൽ അധികൃതർ തന്റെ കേസിനെ പറ്റിയുള്ള വാർത്തകൾ മിക്കപ്പോഴും മുറിച്ച് മാറ്റിയ ശേഷമാണ് പത്രം തരുന്നത്. ബാക്കി അവശേഷിപ്പുകളിൽ നിന്നും സഹ തടവുകാരിൽ നിന്നും പുറത്തെ ചില കൊലപാതക വാർത്തകൾ താൻ ശ്രെവിച്ചിരുന്നു.

എന്താണ്???? ആരാണ്??? എന്ന് എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല.

തന്നെ കാണാൻ മുമ്പ് രണ്ട് തവണ വന്നപ്പോൾ എല്ലാം താനവളോട് ചോദിച്ചതാണ്. പക്ഷെ കൃത്യമായൊരു ഉത്തരം തനിക്ക് കിട്ടിയില്ല. ചിലപ്പോൾ വിസിറ്റേഴ്സ്
റൂമിൽ സ്വതത്രമായി സംസാരിക്കാൻ കഴിയാത്തത് കൊണ്ടാകാം.

സ്റ്റെല്ല എന്ന മാധ്യമ പ്രവർത്തകയുടെ അഡ്രെസ്സിൽ ആണ് അവൾ തന്നെ കാണാൻ വരുന്നത്. റിനി എങ്ങനെ സ്റ്റെല്ല ആയി മാറി.??? പുറത്ത് ആരുടെയെങ്കിലും ശക്തമായ സഹായമില്ലാതെ ഇതൊന്നും നടക്കില്ല ആരായിരിക്കും അത്.????”””””

“അക്കാ…”
ഉള്ളിൽ നുരഞ്ഞു പൊന്തിയ സംശയങ്ങൾക്ക് അവസാനം കുറിച്ചത് റിനിയുടെ അക്കാ എന്ന വിളി ആയിരുന്നു. കൂടെ ഉണ്ടായിരുന്നവർ പടക്കളത്തിൽ കൊഴിഞ്ഞു വീണിട്ടും താൻ തോറ്റിട്ടില്ല എന്ന് ഉറപ്പിക്കാൻ ആ ഒരു വിളി മതിയായിരുന്നു. അത് ഭാഗ്യ ലക്ഷ്മിയിൽ ഉണ്ടാക്കിയത് ചെറുതല്ലാത്ത ഉണർവ്വായിരുന്നു.

Recent Stories

The Author

Yshu

6 Comments

  1. പെട്ടന്ന് തീർക്കാൻ ഉള്ള പുറപ്പാടാണല്ലേ…. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. ന്റെ മുത്തേ സങ്കടപ്പെടുത്തിയല്ലോ
    എന്തായാലും അവസാനം സൂര്യന് അവന്റെ അമ്മയെ കിട്ടിയല്ലോ കണക്കുകൾ ഒക്കെ ഏറെ കുറെ തീർക്കുകയും ചെയ്തു

  3. Super

  4. 😌

  5. ,💖💖💖💖💖💖

  6. ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com