കർമ്മ 18 [Yshu] 276

Views : 17191

പണ്ട് അനിയുമായി ഒരു കേസിന്റെ പേരിൽ തെറ്റിയതും താൻ അവനെ പരമാവധി ദ്രോഹിക്കാൻ ശ്രെമിച്ചതും അസോസിയേഷൻ കാര് ഇടപെട്ട് തന്നെ വാൺ ചെയ്തതും എല്ലാം ഓർത്ത് കൊണ്ട് ഉള്ളിലെ സംശയങ്ങൾ ആന്റണി തുറന്ന് ചോദിച്ചു.

നിലവിൽ തന്നെ അനി കടത്തിക്കൊണ്ട് വന്നതിന് പിന്നിലെ വിഷയം എത്ര ആലോചിച്ചിട്ടും ആന്റണിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല.

“ആര് പറഞ്ഞു ഇത്‌ പഴയ കണക്ക് ആണെന്ന്. തന്നോടുള്ള കണക്ക് ഫ്രഷ് ആണ്.

തനിക്ക് ഒന്നും അങ്ങോട്ട് കത്തുന്നില്ല ല്ലെ..???”

ഒന്നും മനസ്സിലാകാതെ ഉള്ള ആന്റണിയുടെ മുഖ ഭാവം കണ്ടതും അനി തുടർന്നു.

“കഴിഞ്ഞ ഏതാനും ദിവസങ്ങളായി നീ ചെയ്ത് കൂട്ടിയതിന്റെ ശംബളം ആണിത്….

മനസ്സിലായില്ല…???…..ഇത്‌ ജീവിതത്തിലുടനീളം ഹത ഭാഗ്യ ആയി ജീവിക്കേണ്ടി വന്ന ഒരു സ്ത്രീക്ക് വേണ്ടിയുള്ള കണക്കാണ്. ഒന്ന് കൂടി വ്യക്തമാക്കിയാൽ താനും സ്റ്റാൻലിയും കൂടി ഒന്നല്ല രണ്ട് വട്ടം കൊല്ലാൻ ശ്രമിച്ച ഭാഗ്യ ലക്ഷ്മിക്ക് വേണ്ടിയുള്ള കണക്ക്….

എന്നേ നൊന്ത് പ്രസവിച്ച എന്റെ അമ്മയ്ക്ക് വേണ്ടിയുള്ള കണക്ക്….”

“””ടപ്പോ…”””

അതും പറഞ്ഞ് കടപ്പല്ല് കടിച്ചമർത്തിക്കൊണ്ട് അനി കസേരയിൽ ഇരുന്ന് കൊണ്ട് തന്നെ രണ്ട് കയ്യും കസേരയുടെ കൈ വരിയിൽ ഊന്നി കാലുകൾ ഉയർത്തി ആന്റണിയുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി.

ചവിട്ടിന്റെ ശക്തിയിൽ കസേര ഉൾപ്പടെ മറിഞ്ഞു മൂന്ന് അടിയോളം പിന്നിലായാണ് ആന്റണി ചെന്ന് പതിച്ചത്.

“ആ….”
വീഴ്ചയിൽ ആന്റണി നിലത്ത് കിടന്ന് ശബ്ദിച്ചു പോയി.

“പിന്നെ… പിന്നെ ആ രണ്ട് സ്ത്രീകളെ കൊന്ന് തള്ളിയതിനുള്ള കണക്ക്…..

ഞാൻ അനിയല്ല… സൂര്യനാണ്. ഭാഗ്യ ലക്ഷ്മിയുടെ മകൻ… സൂര്യ… സൂര്യ വർമ്മ.

നിന്നെയൊക്കെ ചുട്ട് ചാമ്പലാക്കാൻ പിറവി എടുത്ത സൂര്യൻ.”

അത് പറഞ്ഞു കൊണ്ട് അനി കോശി ചെറിയാന് നേരെയാണ് മുഖം തിരിച്ചത്. അത് കേൾക്കുമ്പോൾ കോശി ചെറിയാൻ എന്ന നികൃഷ്ട ജന്മത്തിന് തന്നെ ഓർത്തെടുക്കാൻ കഴിയുമെന്ന് അനിക്ക് നന്നായി അറിയാമായിരുന്നു.

വിറയലോടെയും ദേഷ്യത്തോടെയും അനി പറഞ്ഞത് കെട്ട്‌ ആന്റണി മാത്രമല്ല കോശി ചെറിയാനും ആകെ തരിച്ചിരിക്കുകയായിരുന്നു. അയാളെ സംബന്ധിച്ചിടത്തോളം അതൊരു പുതിയ അറിവായിരുന്നു.

“””””ഭാഗ്യ ലക്ഷ്മിയുടെ മകൻ… ജീവനോടെ….. അവൻ നാട് വിട്ട് പോയി എന്നാണ് എല്ലാവരും കരുതിയത്.

Recent Stories

The Author

Yshu

6 Comments

  1. പെട്ടന്ന് തീർക്കാൻ ഉള്ള പുറപ്പാടാണല്ലേ…. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. ന്റെ മുത്തേ സങ്കടപ്പെടുത്തിയല്ലോ
    എന്തായാലും അവസാനം സൂര്യന് അവന്റെ അമ്മയെ കിട്ടിയല്ലോ കണക്കുകൾ ഒക്കെ ഏറെ കുറെ തീർക്കുകയും ചെയ്തു

  3. Super

  4. 😌

  5. ,💖💖💖💖💖💖

  6. ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com