കർമ്മ 18 [Yshu] 276

Views : 17191

ആന്റണി കസേരയിൽ ഇരുന്ന് പിടയ്ക്കുന്ന ശബ്ദം കേട്ടതും കസേരയിൽ മുഖം തിരിഞ്ഞിരുന്ന മനുഷ്യൻ പതിയെ എഴുന്നേറ്റ് ആന്റണിക്കു നേരെ നടക്കാൻ തുടങ്ങി.

എത്ര ശ്രമിച്ചാലും രക്ഷപ്പെടാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ആന്റണി തനിക്കരികിലേക്ക് നടന്നടുക്കുന്നവന്റെ മുഖത്തേക്ക് നോക്കിയതും അയാൾ ഞെട്ടിത്തരിച്ചു പോയി…

“””അനി….”””

“ആന്റണി സാറ് ഉണർന്നോ…. ഉണരാൻ കത്ത് ഇരിക്കുക ആയിരുന്നു ഞാൻ.”

ഒരു പുച്ഛത്തോടെ അതും പറഞ്ഞ് അനി ആന്റണിയുടെ മുഖത്തേ പ്ലാസ്റ്റർ പറിച്ചെടുത്തു. ഈ സമയം ആ മുറിയാകെ ഉച്ചത്തിലുള്ള പോപ്പ് സംഗീതം മുഴങ്ങാൻ തുടങ്ങിയിരുന്നു. ആ സംഗീതത്തിന്റെ ശബ്ദത്തിൽ പുറത്ത് നിന്നുള്ള ആർക്കും അകത്തേ സംഭാഷണം കേൾക്കാൻ കഴിയുമായിരുന്നില്ല.

“അനി നീ…..
കള്ള പൊല********* മോനെ അഴിച്ചു വിടടാ എന്നെ… ഇന്ന് നിന്റെ അവസാനമായിരിക്കും. ഞാൻ ആരാണെന്ന് നീയിന്ന……”

പല്ല് ഞെരിച്ചു കൊണ്ട് ആന്റണി അത് പറഞ്ഞ് പൂർത്തി ആക്കും മുമ്പ് അനിയുടെ ബലിഷ്ടമായ കൈ അയാളുടെ മുഖത്ത് പതിഞ്ഞിരുന്നു.

ഒരു നിമിഷം മുഖം ആകെ മരവിപ്പ് പടർന്ന് പോയി. അയാൾ ഒന്ന് നീട്ടി ചുമച്ചതും വായിൽ നിന്ന് കട്ട ചോര പുറത്തേക്ക് തെറിച്ചു. കൂട്ടത്തിൽ അയാളുടെ അണപ്പല്ലും.

“””ഈ പീറ ചെറുക്കന്റെ കൈക്ക് ഇത്രയും ശക്തിയോ.???”””
ഒരു നിമിഷം ആന്റണി സ്വയം അതിശയിച്ചു പോയി.

“ഇനി തൊള്ള തുറന്നാൽ അരിഞ്ഞെടുക്കും ഞാൻ നിന്റെ പിഴച്ച നാവ്.”

അത് പറയുമ്പോഴുള്ള അനിയുടെ മുഖ ഭാവം കണ്ടതും ആന്റണി സ്വയം സംയമനം പാലിച്ചു.

ജീവിതത്തിൽ ആദ്യമായാണ് ആന്റണി അനിയുടെ അത്തരത്തിലുള്ള മുഖ ഭാവം കാണുന്നത്. വല്ലാത്തൊരു വന്യത നിറഞ്ഞ മുഖം.

സ്വയം അടങ്ങി എങ്കിലും ആന്റണിയുടെ മുഖത്ത് ദേഷ്യവും പകയും നിഴലിക്കുന്നുണ്ടായിരുന്നു.

“താൻ വാർത്ത കേട്ടോ. തന്നെ തട്ടിക്കൊണ്ടുപോയ വിഷയം കൊണ്ടാടുകയാണ് മീഡിയ. കൂട്ടത്തിൽ ദാ ലവന്റെയും…”

അതും പറഞ്ഞ് അനി ആന്റണിയുടെ അതേ അവസ്ഥയിൽ ബന്ധനസ്ഥൻ ആക്കിയിരിക്കുന്ന ആളെ വിരൽ ചൂണ്ടി ക്കൊണ്ട് പറഞ്ഞു.

“തനിക്ക് ആളെ മനസ്സിലായില്ലേ.

അത് കോശി… ചൊറിയൻ കോശി എന്ന ചെറിയാൻ കോശി… ഒരു പലിശക്കാരൻ ഡാഷ് മോൻ…”

അതും പറഞ്ഞ് അനി അവർക്ക് ഇരുവർക്കും മുന്നിലായി ഒരു മരക്കസേര വലിലിച്ചിട്ടിരുന്നു.

അനി അത് പറഞ്ഞ നിമിഷം തന്നെ ആന്റണിക്ക് ആളെ മനസ്സിലായിരുന്നു.

“നീ എന്തിനാ എന്നെ കിഡ്നാപ്പ് ചെയ്ത് വച്ചിരിക്കുന്നത്… പഴയ കണക്കുകൾ എല്ലാം പണ്ടേ തീർത്തതല്ലേ. അസോസിയേഷൻ കാര് എല്ലാം പറഞ്ഞ് അവസാനിപ്പിച്ചതല്ലേ.”

Recent Stories

The Author

Yshu

6 Comments

  1. പെട്ടന്ന് തീർക്കാൻ ഉള്ള പുറപ്പാടാണല്ലേ…. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. ന്റെ മുത്തേ സങ്കടപ്പെടുത്തിയല്ലോ
    എന്തായാലും അവസാനം സൂര്യന് അവന്റെ അമ്മയെ കിട്ടിയല്ലോ കണക്കുകൾ ഒക്കെ ഏറെ കുറെ തീർക്കുകയും ചെയ്തു

  3. Super

  4. 😌

  5. ,💖💖💖💖💖💖

  6. ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com