കർമ്മ 18 [Yshu] 277

റിനിയുടെ അടുത്ത് കറുത്ത കൊട്ട് ധരിച്ച് ഒരു സുഖുമനായ ചെറുപ്പക്കാരൻ കൂടി നിൽപ്പുണ്ടായിരുന്നു.

“ഹായ് മാം. ഞാൻ അഡ്വക്കേറ്റ് സുബീഷ് ലാൽ. ആളൂർ വക്കിലിന്റെ ജൂനിയർ ആണ്. സാർ ആണ് നാളെ മാം ന് വേണ്ടി കോടതിയിൽ ഹാജരാകുന്നത്.”

അതും പറഞ്ഞ് സുബീഷ് ലാൽ കയ്യിൽ തയ്യാറാക്കി വച്ച വക്കാലത്ത് പേപ്പർ ഭാഗ്യ ലക്ഷ്മിക്ക് നീട്ടി.

അഴിക്ക് ഇടയിൽ കൂടി അത് വാങ്ങിക്കുമ്പോഴും ഭാഗ്യ ലക്ഷ്മി സംശയത്തോടെ റിനിയെ നോക്കുകയായിരിന്നു.

“അക്ക ആ പേപ്പറിൽ ഒപ്പിട്ട് താ. നാളത്തോടെ എല്ലാം കലങ്ങിത്തെളിയും. അങ്ങനെ എങ്കിൽ എല്ലാത്തിനും ഉത്തരം അക്കയ്ക്ക് നാളെ ലഭിക്കും.”

ഒരു ചെറു പുഞ്ചിരിയോടെ റിനി അതും പറഞ്ഞ് ഭാഗ്യലക്ഷ്മിയേ നോക്കി.

വക്കാലത്തിൽ ഒപ്പിട്ട ശേഷം കോടതിയിൽ ബോധിപ്പിക്കേണ്ടേ ചില കാര്യങ്ങൾ കൂടി ഭാഗ്യലക്ഷ്മിയോട് പറഞ്ഞ് മനസിലാക്കിയ ശേഷമാണ് ഇരുവരും അവിടം വീട്ടിറങ്ങിയത്.

……………………………………………

“അണ്ണാ രൂപ സെവൻ ഫിഫ്റ്റി കമ്മി. ഒരു ടു ഫിഫ്റ്റി സേർത്ത് തൗസണ്ട് ആ കൊട്.”

“തമ്പി അപ്പുറം ഇവളു ദൂരത്തിക്കു എന്നാ കിടക്കും.”

അതും പറഞ്ഞ് അണ്ണാച്ചി അനിക്ക് ഒരു നൂറിന്റെ നോട്ട് കൂടി പോക്കറ്റിൽ നിന്നും എടുത്ത് കൊടുത്തു.

ഇരിട്ടിയിലെ റബ്ബർ തോട്ടത്തിന് നടുവിലെ വീട്ടുവളപ്പിൽ പഴയ സാധനങ്ങൾ എടുക്കാൻ വന്നവരുടെ ടെമ്പോ ഓട്ടോയിലേക്ക് വെട്ടിപ്പൊളിച്ച ഫ്രീസറിന്റെ ഭാഗങ്ങൾ എടുത്ത് വയ്ക്കാൻ സഹായിച്ച ശേഷം അതിന്റെ പൈസ കണക്ക് പറഞ്ഞ് വാങ്ങുക ആയിരുന്നു അനി.

എല്ലാം കഴിഞ്ഞ് അണ്ണാച്ചി ടെമ്പോ ഓട്ടോയും കൊണ്ട് പോയതും അനി ആ ചെറിയ വീടിനോട് ചേർന്ന വരാന്തയിൽ ഇരുന്ന്‌ ഫോണിൽ സമയം നോക്കി.

“””””10.15AM.
കോടതി ചേരാൻ ഇനിയും മുക്കാൽ മണിക്കൂർ ബാക്കിയുണ്ട്.

കാര്യങ്ങൾ കണക്ക് കൂട്ടിയത് പോലെ നീങ്ങിയാൽ അമ്മയ്ക്ക് ഇന്ന് തന്നെ ജാമ്യം ലഭിക്കും.

കഴിഞ്ഞ രണ്ട് മാസത്തിലധികം താൻ നടത്തിയ പ്രവർത്തനത്തിന്റെ… ചരട് വലികളുടെ… ഫലം ഇന്ന് ലഭിക്കും…

റിനിയോട് അമ്മയേയും കൂടി നേരെ ഇങ്ങോട്ടേക്ക് വരാനാണ് പറഞ്ഞിട്ടുള്ളത്. അതിന് വേണ്ട സൗകര്യങ്ങൾ ചെയ്ത് നൽകിയത് കൊണ്ട് ആ കാര്യത്തിൽ ടെൻഷൻ വേണ്ട…

റിനി പലപ്പോഴായി ചോദിച്ചിട്ടും താൻ ഇതുവരെ തന്റെ അസ്ഥിത്വം വെളിപ്പെടുത്തിയിട്ടില്ല. അത് കൊണ്ട് തന്നെ അമ്മയ്ക്കും ഇങ്ങനൊരാൾ ഉള്ള കാര്യം അജ്ഞാതം ആയിരിക്കും.

ജയിലിൽ സന്ദർശന വേളയിൽ ഒന്നും അവൾ ഇത്‌ വരെ തന്നെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നാണ് തന്നോട് പറഞ്ഞിട്ടുള്ളത്.

വർഷം ഇത്ര കഴിഞ്ഞിട്ടും അമ്മ തന്നെ ഓർക്കാറുണ്ടാകുമോ.???….

അമ്മ തന്നെ കണ്ടാൽ തിരിച്ചറിയുമോ.????….

ഞാൻ ജീവനോടെ ഉണ്ടെന്നറിഞ്ഞാൽ അമ്മ എങ്ങനെ പ്രതികരിക്കും.????…
അമ്മയ്ക്ക് തന്നെ ഉൾക്കൊള്ളാൻ കഴിയുമോ.???…
സ്നേഹിക്കാൻ കഴിയുമോ.???…”””””

അനി പതിയെ വരാന്തയോടു ചേർന്നുള്ള പടിക്കെട്ടിൽ തല ചായ്ച്ചു കൊണ്ട് രണ്ട് മാസം മുൻപേ ഉള്ള കാര്യങ്ങൾ മനസ്സിൽ ഓർത്തെടുക്കാൻ തുടങ്ങി

6 Comments

  1. പെട്ടന്ന് തീർക്കാൻ ഉള്ള പുറപ്പാടാണല്ലേ…. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. ന്റെ മുത്തേ സങ്കടപ്പെടുത്തിയല്ലോ
    എന്തായാലും അവസാനം സൂര്യന് അവന്റെ അമ്മയെ കിട്ടിയല്ലോ കണക്കുകൾ ഒക്കെ ഏറെ കുറെ തീർക്കുകയും ചെയ്തു

  3. Super

  4. ?

  5. ,??????

  6. ❤️❤️❤️❤️❤️

Comments are closed.