കർമ്മ 18 [Yshu] 277

“സാർ അകത്തുണ്ട്.”

പ്രതീക്ഷിച്ച ഉത്തരം കിട്ടിയതും സാജൻ ക്യാബിനിലേക്ക് കയറി.

“ആ സാജ ഞാൻ തന്നെയും പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു വാ ഇരിക്ക്.”

ക്യാബിനിലേക്ക് കയറി വന്ന സാജനെ കണ്ടതും പബ്ലിക് പ്രോസിക്യൂട്ടർ അരവിന്ദ് സ്വാമി പറഞ്ഞു.

“ഡോ ഒരു പ്രതീക്ഷയും വേണ്ട. നാളെ മിക്കവാറും ആ സ്ത്രീക്ക് കോടതി ജാമ്യം അനുവദിക്കും. ചിലപ്പോൾ കുറ്റ വിമുക്ത ആക്കി എന്നും വരാം. അത് മുൻകൂട്ടി അറിയിക്കാനാണ് ഞാൻ തന്നോട് വരാൻ പറഞ്ഞത്.”

“അറിയാം ഞാനും അത് മുൻകൂട്ടി കണ്ടിരുന്നു.”
സാജൻ കസേരയിൽ ഇരുന്ന് കൊണ്ട് മറുപടി പറഞ്ഞു.

“ആ asi സുഭാഷ് മൊഴി മാറ്റിയതാണ് കേസ് യൂ ടേൺ അടിക്കാൻ കാരണം. ഇല്ലെങ്കിൽ ആ സ്ത്രീയുടെ പുറത്തുള്ള സഹായികൾ ആണ് പിന്നീട് നടന്ന കൊലപാതകങ്ങൾക്ക് പിന്നിലെന്ന് വാദിക്കാമായിരുന്നു.”

അരവിന്ദ് സ്വാമി കേസിനെ സംബന്ധിച്ച ചില ഫയലുകൾ എടുത്ത് സാജന്റെ മുന്നിലേക്ക്‌ നീട്ടി വച്ചു.

“ഇനി പറഞ്ഞിട്ട് കാര്യമില്ല.”
നീട്ടി വച്ച ആ ഫയലുകളിൽ കണ്ണോടിച്ചു കൊണ്ടാണ് സാജൻ മറുപടി നൽകിയത്.

“അല്ല താൻ സുഭാഷ് മൊഴി മാറ്റാനുള്ള കാരണം അന്വേഷിച്ചോ.?”

“അന്വേഷിച്ചു. അസാധാരണമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. മിക്കവാറും പേടിച്ചിട്ട് ആകും. കൊലകൊമ്പനായി നടന്ന ആന്റണിയെ വീഴ്ത്തിയവർക്ക് താൻ ഒരു ഇര അല്ലെന്ന് തോന്നിക്കാണും.

സ്വതവേ ആൾക്ക് ഇത്തിരി പേടി കൂടുതൽ ഉള്ളതാ.”
സാജൻ അതും പറഞ്ഞ് അരവിന്ദ് സ്വാമിയേ നോക്കി.

“ഏതായാലും കോടതിയിൽ നമ്മള് നാളെ നല്ലോണം വെള്ളം കുടിക്കേണ്ടി വരും. മനുഷ്യാവകാശ പ്രവർത്തകൻ ആളൂർ വക്കിൽ ആണ് പ്രതിക്ക് വേണ്ടി ഹാജരാകുന്നത്.”

“ഹോ എന്ത് ചെയ്യാനാണ്.
ഇവിടത്തെ മീഡിയാസ് മൊത്തം ആ സ്ത്രീക്ക് സപ്പോർട്ടാണ്. കൂടാതെ കുറേ മനുഷ്യാവകാശ പ്രവർത്തകരും. അതിനിടയിൽ പൊളിറ്റിക്കൽ പ്രഷർ വേറെ.

എല്ലാവർക്കും വേണ്ടത് കേരളാ പോലീസിന്റെ രക്തമാണ്.

അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയ്ക്ക് നാളെ എല്ലാ ചോദ്യങ്ങളും എനിക്ക് നേരെ ആയിരിക്കും അല്ലെ സാർ..??”

അതും ചോദിച്ച് സാജൻ അരവിന്ദ് സ്വാമിക്ക് നേരെ ആശക്തമായൊരു നോട്ടം തൊടുത്തു.

“ഡോ താൻ ഡസ്പ്പ്‌ ആവണ്ട. ഇതൊക്കെ നമ്മുടെ ജോലിയുടെ ഭാഗമല്ലേ. പിന്നെ ശക്തമായ പുതിയ വല്ല എവിഡൻസും ഉണ്ടെങ്കിൽ കാര്യം നമ്മുടെ കയ്യിൽ നിൽക്കും.”

“എന്ത് എവിഡൻസാണ് സാർ ഒന്നുമില്ല….

അവസാനം കൊല്ലപ്പെട്ട കോശി ചെറിയാനും സ്റ്റാൻലിയും അതിന് മുൻപേ കൊല്ലപ്പെട്ടവരും തമ്മിൽ റിലേഷൻ ഉണ്ട് എന്ന് മനസ്സിലാക്കിയത് മാത്രമാണ് കേസിന്റെ പുരോഗതി.

അതേ രീതിയിൽ കൊല്ലപ്പെട്ടു എന്നത് കൊണ്ട് മാത്രമാണ് ആന്റണിയെ ഇതുമായി ബന്ധിപ്പിക്കുന്നത്. അല്ലാതെ മറ്റൊന്നും കണ്ടെത്താൻ എനിക്കോ എന്റെ ടീമിനോ കഴിഞ്ഞിട്ടില്ല.

6 Comments

  1. പെട്ടന്ന് തീർക്കാൻ ഉള്ള പുറപ്പാടാണല്ലേ…. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. ന്റെ മുത്തേ സങ്കടപ്പെടുത്തിയല്ലോ
    എന്തായാലും അവസാനം സൂര്യന് അവന്റെ അമ്മയെ കിട്ടിയല്ലോ കണക്കുകൾ ഒക്കെ ഏറെ കുറെ തീർക്കുകയും ചെയ്തു

  3. Super

  4. ?

  5. ,??????

  6. ❤️❤️❤️❤️❤️

Comments are closed.