കർമ്മ 18 [Yshu] 277

റിവോൾവർ എടുത്തതും തിരികെ വച്ചതോന്നും ആ കിഴങ്ങൻ അറിഞ്ഞതേ ഇല്ല.

ഒരു മിനുട്ട് തികച്ചും വേണ്ടി വന്നില്ല ഇത്‌ ഹാങ്ങ്‌ ആക്കാൻ. എനിക്കറിയാമായിരുന്നു തനിക്ക് നേരെ വരുമ്പോൾ താൻ ആദ്യം പ്രയോഗിക്കുക ഇതായിരിക്കും എന്ന്. അതാ ഞാൻ ഒരു പടി കടന്ന് ചിന്തിച്ചതും ബാറിൽ വച്ച് തന്റെ വിസ്കിയിൽ വയർ ഇളക്കാനുള്ള മരുന്ന് കലർത്തിയതും.”

അനി അത് പറഞ്ഞതും ആന്റണിയുടെ കണ്ണുകൾ അറിയാതെ തന്റെ വയറിലേക്ക് നീങ്ങി.

“”””””സന്ധ്യക്ക് ചന്ദ്രന് ഒപ്പം ബാറിൽ കയറി രണ്ട് പെഗ്ഗ് അടിച്ച ശേഷം പിന്നീട് രണ്ട് രണ്ടര മണിക്കൂർ അത്രയും ദുസ്സഹം ആയിരുന്നു തന്റെ അവസ്ഥ.

ബാറിലെ വൃത്തിഹീനമായ വാഷ് റൂമിൽ എത്ര തവണ കയറി ഇറങ്ങി എന്ന് തനിക്ക് തന്നെ തിട്ടമില്ല.

വൈകുന്നേരം കഴിച്ച ഷവർമ്മ പണി തന്നത് ആണെന്നാണ് കരുതിയത്. അപ്പോൾ അതിന് പിന്നിലും ഇവന്റെ കൈ ആയിരുന്നു.””””””

ആന്റണി ദേഷ്യത്തോടെ അനിക്ക് നേരെ മുഖം ഉയർത്തി.

“എല്ലാം കഴിഞ്ഞ് ബാറിൽ നിന്നും താൻ ഒറ്റയ്ക്ക് വരും എന്നാണ് ഞാൻ കരുതിയത്.
അവിടെ താൻ എന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു….

പക്ഷെ ഒരു കണക്കിന് അത് നന്നായി. ആ ചന്ദ്രൻ എന്ന നാറിയെ എന്റെ കയ്യിൽ കിട്ടിയത് അത് കൊണ്ടല്ലേ.

നട്ടെല്ലിനും കഴുത്തിനും ഏറ്റ ക്ഷതത്തിൽ ഹോസ്പിറ്റലിൽ കിടപ്പുണ്ട് തന്റെ ക്രൈം പാർട്ണർ. അവന്റെ നല്ല ജീവിതത്തിൽ ഇനി അവന് എഴുന്നേൽക്കാൻ കഴിയില്ല.”

അത് കൂടി കേട്ടതോടെ ആന്റണിക്ക് തന്റെ മരണമാണ് മുന്നിൽ നിൽക്കുന്നതെന്ന് ഏറെക്കുറെ ഉറപ്പായി.

………………………………………..

ആന്റണിയുടെയും കോശി ചെറിയാന്റെയും മിസ്സിങ്ങ് വാർത്ത അറിഞ്ഞത് മുതൽ ആകെ കൺഫ്യൂഷനിൽ ആയിരുന്നു ശ്യാം.
തൊട്ട് പിന്നാലെ എല്ലാം അറിഞ്ഞു കൊണ്ട് വർമ്മ ഇന്റർനാഷണലിന്റെ അധിപതിയുടെ ഫോൺ കോളും അവനെ തേടി എത്തിയിരുന്നു.

“””””എത്രയും പെട്ടെന്ന് എല്ലാം അവസാനിപ്പിച്ച് തിരികെ ബോംബെയിലേക്ക് വരണമെന്ന്…..
അദൃശ്യനായ ശത്രുവിനെ ഭയക്കണമോലും…..
ബാക്കി എല്ലാം പപ്പ നോക്കിക്കോളും എന്ന്….

പേടിച്ച് പിന്മാറാൻ ഞാൻ വെറും ഉണ്ണാക്കനല്ല….””””

സ്വയം ഓരോന്ന് ആലോചിച്ചും തീരുമാനിച്ചും ഇനി എന്ത് എന്ന ഉത്തരമില്ലാതെ ശ്യാം തന്റെ കോമ്പസ് ജീപ്പ് തന്റെ റിസോർട്ട് ലക്ഷ്യമാക്കി പായിച്ചു.

…………………………………………..

******രണ്ട് മാസത്തിന് ശേഷം.*****

…………………………………………..

“അരവിന്ദ് സാർ ഉണ്ടോ.?”
പബ്ലിക് പ്രോസക്യൂട്ടർ അരവിന്ദ് സ്വാമിയുടെ ക്യാബിനിലേക്ക് കയറും മുമ്പ് dysp സാജൻ പുറത്ത് നിൽക്കുന്ന ജൂനിയർ വക്കിലിനോട് കാര്യം ഉറപ്പിക്കാനായി ചോദിച്ചു

6 Comments

  1. പെട്ടന്ന് തീർക്കാൻ ഉള്ള പുറപ്പാടാണല്ലേ…. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. ന്റെ മുത്തേ സങ്കടപ്പെടുത്തിയല്ലോ
    എന്തായാലും അവസാനം സൂര്യന് അവന്റെ അമ്മയെ കിട്ടിയല്ലോ കണക്കുകൾ ഒക്കെ ഏറെ കുറെ തീർക്കുകയും ചെയ്തു

  3. Super

  4. ?

  5. ,??????

  6. ❤️❤️❤️❤️❤️

Comments are closed.