കർമ്മ 18 [Yshu] 277

എന്നാൽ…. ഇവൻ….

ഈശോയെ മാഞ്ഞു പോയി എന്ന് കരുതുന്നതെല്ലാം വീണ്ടും വീണ്ടും തെളിഞ്ഞ് വരികയാണല്ലോ.

കാലങ്ങൾക്ക് ശേഷം ചെയ്ത് കൂട്ടിയ പാപ കർമ്മങ്ങൾ പിന്തുടർന്ന് വരുമെന്ന് സ്വപ്നത്തിൽ കൂടി താൻ കരുതിയിരുന്നില്ല.

ആദ്യം വധ ഭീഷണി ഭാഗ്യ ലക്ഷ്മിയുടെയും കൂട്ടരുടെയും വക ആയിരുന്നു. അന്ന് മരണം ഉറപ്പിച്ചതുമായിരുന്നു.

ആ രീതിയിൽ ആണല്ലോ ആ വക്കിലിനെയും ഹംസയേയും ഒക്കെ തട്ടിയത്.

പിന്നീട് അവരുടെ അറസ്റ്റോടെ എല്ലാം അവസാനിച്ചെന്ന്‌ കരുതി.

ഛേ….
ആ അറസ്റ്റോടെ തന്നെ തന്റെ സുരക്ഷാ വലയവും ഒഴിവാക്കിയിരുന്നു. അത് വലിയ മണ്ടത്തരമായി പോയി.”””””

ഇവിടെ നിന്ന് ഇനി ഒരു രക്ഷപ്പെടൽ തനിക്ക് ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് കൊണ്ട് കോശി പതിയെ കണ്ണുകളടച്ചു.

ഒരു നിമിഷം അയാളുടെ മനസ്സിലേക്ക് താൻ ചെയ്ത് കൂട്ടിയ ക്രൂര കൃത്യങ്ങൾ തെളിഞ്ഞു വന്നു.

…………………………………………

“ഞാൻ.. ഞാൻ ഒന്നും ചെയ്തിട്ടില്ല. എല്ലാം അവൻ സ്റ്റാൻലിയാണ് ചെയ്തത്.”

എല്ലുകൾ നുറുങ്ങുന്ന വേദന കടിച്ചമർത്തിക്കൊണ്ട് ആന്റണി ഒരു വിധം പറഞ്ഞൊപ്പിച്ചു.

“ചീ നിർത്തെടാ… പ്ലാനിങ് എല്ലാം നിന്റെത് ആയിരുന്നു എക്സിക്യൂഷൻ അവന്റെയും. രണ്ടാമത് അലോഷിയുടെയും.

ആരും ഒന്നും അറിയില്ലെന്ന് കരുതിയോ.

പിന്നെ സ്റ്റാൻലിക്കുള്ള പണി എന്നേ കൊടുത്തു. അവനെ മാത്രമല്ല അവന്റെ കൂടെ ഉള്ള രണ്ട് കീടങ്ങളെയും ഞാൻ എന്നെന്നേക്കുമായി അങ്ങ് നശിപ്പിച്ചു.

സ്റ്റാൻലി ഇപ്പോൾ നിന്റെ ബിനാമി പേരിൽ വാങ്ങിയ ആ മണിക്കടവിലെ സ്ഥലമില്ലേ ആ പ്രൊപ്പർട്ടിയിൽ കിടപ്പുണ്ട്. പണ്ട് ഹംസയുടെയും ആ വക്കിലിന്റെയും എല്ലാം ബോഡി എങ്ങനെ കിടന്നോ അത് പോലെ.

ബോഡി ഇന്നോ നാളെയോ നമ്മുടെ പോലീസ് കാർ അങ്ങ് റിക്കവർ ചെയ്തോളും. അതിന് വേണ്ട പണിയൊക്കെ ഞാൻ ചെയ്തു വച്ചിട്ടുണ്ട്.

നിന്റെയൊക്കെ ശവങ്ങൾ കൊണ്ട് തന്നെ ഞാൻ എന്റെ അമ്മയെ ജയിൽ മോചിത ആക്കും.

കുറ്റ വിമുക്ത ആയി പുറത്തിറങ്ങുന്ന എന്റെ അമ്മയെ തൊടാൻ ആരെയും ഞാൻ ബാക്കി വയ്ക്കില്ല.. ആരെയും….!!!”

ഒരു നടുക്കത്തോടെ ആണ് ആന്റണി അനിയിൽ നിന്നുള്ള വാക്കുകൾ ശ്രവിച്ചത്.

“അടുത്ത ഊഴം തന്റെയും ഇയാളുടെയും ആണ്. പറഞ്ഞയക്കും മുമ്പ് എനിക്ക് ചില കാര്യങ്ങൾ അറിയണം അതിനാണ് ഇങ്ങനെ ഒരു സീൻ.”

അതും പറഞ്ഞ് അനി വീണ്ടും ആന്റണിയെ കസേര ഉൾപ്പടെ ഉയർത്തി പൂർവ്വ സ്ഥിതിയിലാക്കി.
വീഴ്ചയിൽ കസേരയുടെ പിറകു ഭാഗം തകർന്നിരുന്നു.

ആന്റണിക്ക് അഭിമുഖമായ ഇരുന്ന് അനി വീണ്ടും റിവോൾവർ കയ്യിലെടുത്തു.

“സൂക്ഷിച്ച് നോക്കണ്ട ഇത്‌ തന്റെ സർവീസ് റിവോൾവർ തന്നെയാണ്.”

അതും പറഞ്ഞ് അനി റിവോൾവർ ആന്റണിയുടെ തലയ്ക്കു നേരെ ചൂണ്ടി.

“താനിത് പൊട്ടില്ലെന്ന് കരുതണ്ട അതൊക്കെ ഞാൻ നന്നാക്കി….
തനിക്ക് മനസ്സിലായില്ലാ…. ഹാ ഹാ ഹാ ഹാ ഹാ……”

ആന്റണി തലേന്ന് രാത്രി ആ റിവോൾവറിന്റെ ട്രിഗ്ഗർ അനങ്ങാത്തതിന്റെ കാരണം ആലോചിച്ച് തല പുകയ്ക്കുന്നത് കണ്ട് അനി അട്ടഹസിച്ചു.

“എടോ തന്നെ കിഡ്നാപ്പ് ചെയ്യുന്നതിനും മണിക്കൂറുകൾ മുൻപേ തന്നെ ഞാൻ ഫോളോ ചെയ്യുന്നുണ്ട്. താൻ ആ ഓമേഘ ബാറിൽ വച്ച് വാഷ് റൂമിൽ കയറിയപ്പോൾ തന്റെ പേഴ്സും ഫോണും റിവോൾവറും ആ കിഴങ്ങൻ ചന്ദ്രന്റെ കയ്യിൽ ഏൽപ്പിച്ചത് ഓർമ്മയില്ലേ….

അത് കഴിഞ്ഞ് ദാ ഇത്‌ കുറച്ച് മിനുട്ട് എന്റെ കയ്യിൽ ആയിരുന്നു.

6 Comments

  1. പെട്ടന്ന് തീർക്കാൻ ഉള്ള പുറപ്പാടാണല്ലേ…. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. ന്റെ മുത്തേ സങ്കടപ്പെടുത്തിയല്ലോ
    എന്തായാലും അവസാനം സൂര്യന് അവന്റെ അമ്മയെ കിട്ടിയല്ലോ കണക്കുകൾ ഒക്കെ ഏറെ കുറെ തീർക്കുകയും ചെയ്തു

  3. Super

  4. ?

  5. ,??????

  6. ❤️❤️❤️❤️❤️

Comments are closed.