പിന്നെ ഉള്ളത് ചെറുപ്പത്തിൽ കയ്യിൽ പച്ച കുത്തിയ സൂര്യൻ എന്ന പേരാണ്
അത് രണ്ടും കണ്ടതും ആ സ്ത്രീയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകാൻ തുടങ്ങി.
“സൂര്യാ…”
ആ നിമിഷം വർഷങ്ങൾക്കു ശേഷം എന്നെന്നേക്കുമായി നഷ്ട്ടപ്പെട്ടു എന്ന് കരുതിയ തന്റെ മകനെ മാറോട് ചേർക്കുകയായിരുന്നു ആ അമ്മ.
അവിടെ ഇരുവരുടെയും പരസ്പരമുള്ള സ്നേഹ പ്രകടനങ്ങൾ തെല്ലും കുശുമ്പോടെ റിനി നോക്കി നിൽക്കുന്നുണ്ടായിരുന്നു.
അത് കണ്ട അനിക്ക് കാര്യം മനസ്സിലായി.
അവൻ കുശുമ്പോടെ നോക്കുന്ന റിനിയുടെ തലയിൽ ഒരു കോട്ടും കൊടുത്ത് അവളെ കസേരയിൽ പിടിച്ചിരുത്തി.
“അമ്മയ്ക്ക് വിശക്കുന്നില്ലേ. ഞാൻ അമ്മയ്ക്ക് വേണ്ടി എല്ലാം ഒരുക്കി വച്ചിട്ടുണ്ട്. കുറച്ച് ദിവസം ജയിലിലെ രുചി ഇല്ലാത്ത ഭക്ഷണം കഴിച്ചതല്ലേ…. വാ. ഇരിക്ക്.”
അതും പറഞ്ഞ്അനി റിനിക്ക് അരികിലായി മറ്റൊരു കസേര നീക്കി ഇട്ട് കൊടുത്തു.
ഭാഗ്യലക്ഷ്മി കൈയും മുഖവുമെല്ലാം കഴുകി വരുമ്പോഴേക്കും അനി തീൻ മേശയിൽ ആവി പറക്കുന്ന ചോറും കരിമീൻ പൊളിച്ചതും. വറുത്ത് അരച്ച സാമ്പാറുൾപ്പടെ ഉള്ള കറികളും നിരത്തിയിരുന്നു.
എല്ലാം വിളമ്പി കഴിഞ്ഞശേഷം ചോറുണ്ണാൻ തുടങ്ങും മുമ്പ് ഭാഗ്യലക്ഷ്മി അനിയേയും അവിടെ പിടിച്ചിരുത്തി. ഒരു പാത്രത്തിൽ അവനും ചോറും കറികളും വിളമ്പി നൽകി.
“ഉം..”
ഭക്ഷണം കഴിക്കാതെ താൻ കഴിക്കുന്നതും നോക്കി ഇരിക്കുന്ന അനിയോട് ഭാഗ്യലക്ഷ്മി തല ഉയർത്തി കാര്യം ആരാഞ്ഞു.
അതിന് ഉത്തരം നൽകാതെ ആനന്ദ കണ്ണുനീർ വാർത്ത് മുന്നോട്ടാഞ്ഞ് വാ തുറന്ന് കാട്ടുക ആയിരുന്നു അനി.
അത് മനസ്സിലാക്കിയ ഭാഗ്യലക്ഷ്മി സന്തോഷത്തോടെ ഒരു ഉരുള ചോറ് അനിക്ക് നേരെ നീട്ടി.
“ചെറുപ്പത്തിലും നീ ഇങ്ങനെ തന്നെ ആയിരുന്നു. അരികിൽ ഞാൻ ഉണ്ടെങ്കിൽ ഭക്ഷണം സ്വയം കഴിക്കില്ല ഞാൻ വാരി തരണം.”
അനി അത് വാങ്ങി ക്കഴിക്കുമ്പോൾ റിനി വീണ്ടും കുശുമ്പ് മോഡ് ഓൺ ചെയ്ത് ഇരുവരെയും നോക്കുന്നുണ്ടായിരുന്നു.
കാര്യം മനസ്സിലായ ഭാഗ്യലക്ഷ്മി ഒരു പുഞ്ചിരിയോടെ അടുത്ത ഉരുള റിനിക്ക് നേരെയും നീട്ടി. അപ്പോൾ മാത്രമാണ് റിനി ഒന്ന് സന്തോഷിക്കുന്നത്.
“കുശുമ്പി…”
അത് കണ്ട് അനിയിൽ നിന്നും ഭാഗ്യലക്ഷ്മിയിൽ നിന്നും ഒരു ചിരി വിടരുകയായിരുന്നു.
……………………………………………..
തുടരും….
പെട്ടന്ന് തീർക്കാൻ ഉള്ള പുറപ്പാടാണല്ലേ…. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ന്റെ മുത്തേ സങ്കടപ്പെടുത്തിയല്ലോ
എന്തായാലും അവസാനം സൂര്യന് അവന്റെ അമ്മയെ കിട്ടിയല്ലോ കണക്കുകൾ ഒക്കെ ഏറെ കുറെ തീർക്കുകയും ചെയ്തു
Super
?
,??????
❤️❤️❤️❤️❤️