കർമ്മ 18 [Yshu] 277

അനി ഉറക്കത്തിന്റെ ആലസ്യം വിട്ടുമാറാൻ കണ്ണുകൾ തിരുമ്മുന്ന സമയത്താണ് ഭാഗ്യലക്ഷ്മി ആ വീടിന്റെ പടികൾ കടന്ന് അകത്ത് കയറിയത്.

കയറിയ പാടെ കാണുന്നത് റിനിക്ക് അരികിലായി ഉറക്ക ച്ചടവ്വ് മാറാൻ കയ്യിലെ ചെറു വിരലുകൾ കൊണ്ട് കണ്ണുകൾ തിരുമ്മുന്ന ഒരു യുവാവിനെ ആണ്.

ആ കാഴ്ച്ച കണ്ടതും ഭാഗ്യലക്ഷ്മി അറിയാതെ വർഷങ്ങൾക്ക് പിന്നിലേക്ക് സഞ്ചരിച്ചു പോയി.
…. ആ അമ്മ അറിയാതെ ഓർത്ത് പോയത് ഒരു കാലത്ത് തന്റെ ജീവനായിരുന്ന മകനെ ക്കുറിച്ച് ആയിരുന്നു. തന്റെ കൊച്ച് സൂര്യനെക്കുറിച്ച്.
“”””ചെറുപ്പത്തിൽ അവൻ ഉറക്കം ഉണർന്നാലുടൻ തന്നെ തിരഞ്ഞുകൊണ്ട് ഉറക്കച്ചടവ് മാറാൻ കണ്ണുകൾ തിരുമ്മുന്ന ഒരു ശൈലി ഉണ്ട്. കുഞ്ഞി കൈകൾ രണ്ടും താളത്തിൽ ഒനിന്ന് ശേഷം മറ്റൊന്ന് എന്ന കണക്കിന് ചെറു വിരലുകൾ മാത്രം കണ്ണുകളിൽ സ്പർശിച്ചു കൊണ്ട് തലോടി തിരുമ്മുന്ന ഒരു രീതി… അതേ രീതി.””””

“അമ്മാ…..”
പെട്ടെന്ന് ചിന്തയിൽ നിന്നും ഉണർന്ന ഭാഗ്യലക്ഷ്മി കാണുന്നത് തന്റെ കാല്പാദങ്ങളിൽ മുട്ടിൽ ഇരുന്ന് കാലിൽ കെട്ടിപ്പിടിച്ച് കരയുന്ന ആ യുവാവിനെയാണ്.

കുറച്ച് നേരത്തേ തന്റെ മനസ്സിൽ കടന്ന്പോയ മകനെക്കുറിച്ചുള്ള ഓർമ്മകളുടെ ഫലമായി കണ്ണിൽ നിന്നും പൊഴിഞ്ഞ നീർതുള്ളി താഴെ കാലിൽ കെട്ടിപ്പിടിച്ചു വിതുമ്പുന്ന അനിയുടെ ശിരസ്സിൽ പതിച്ചതും അനി പതിയെ തല ഉയർത്തി ഭാഗ്യലക്ഷ്മിയെ നോക്കി.

എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആകെ വണ്ടർ അടിച്ച് റിനിയും അവർക്കരികിലായി നിൽക്കുന്നുണ്ടായിരുന്നു.

പെട്ടെന്ന് അക്കയെ കണ്ടതും അനിയേട്ടൻ ഓടിച്ചെന്ന് അക്കയുടെ മുന്നിൽ മുട്ട് കുത്തി ഇരിക്കുകയായിരുന്നു.

“”””അക്കയുമായി അനിയേട്ടന് എന്താണ് ബന്ധം..???

അക്കയെ കണ്ടപ്പോൾ അനിയേട്ടന്റെ മുഖത്ത് വല്ലാത്തൊരു ഭാവ മാറ്റം ആയിരുന്നു.””””

“അമ്മ…അമ്മ…
അമ്മയ്ക്ക് എന്നെ മനസ്സിലായോ.

ഞാൻ.. ഞാൻ… സൂര്യനാണ്… സൂര്യ വർമ്മ….”

വിതുമ്പലോടെ ഉള്ള അനിയുടെ വാക്കുകൾ കേട്ടതും ആകെ സ്തംഭിച്ച അവസ്ഥയിൽ ആയിരുന്നു ഭാഗ്യലക്ഷ്മി.

റിനിയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു.
ഭാഗ്യലക്ഷ്മിക്ക് ഒരു മകൻ ഉള്ള കാര്യം റിനിക്ക് അജ്ഞാതം ആയിരുന്നു.

അനിയുടെ വാക്കുകളിൽ നിന്നുമുണ്ടായ ഞെട്ടൽ മാറും മുൻപ് ഭാഗ്യലക്ഷ്മി അനിയെ ശക്തിയിൽ പിടിച്ചെഴുന്നേൽപ്പിച്ച ശേഷം അവൻ ധരിച്ചിരുന്ന ടീ ഷർട്ട് വലിച്ചു കീറി.

മാഞ്ഞു പോകാത്ത രണ്ട് അവശേഷിപ്പുകൾ അവന്റെ കൈകളിൽ ഉണ്ടോ എന്ന് അറിയണമായിരുന്നു ആ സ്ത്രീക്ക്.

തോൾ ഭാഗത്ത്‌ ഒരു ചെറിയ സർജറിയുടെ പാടും കൈയ്യിൽ സൂര്യൻ എന്ന് പച്ച കുത്തിയതും.

സൂര്യൻ കുഞ്ഞായിരിക്കുമ്പോൾ പോളിയോ വാക്സിൻ എടുത്തിരുന്നു അന്ന് ഇഞ്ചക്ഷനിലെ പിഴവ് മൂലം തോളിൽ പഴുപ്പ് ഉണ്ടാവുകയും ഒടുവിൽ ചെറിയൊരു സർജറിയിലൂടെ അത് പരിഹരിക്കുകയും ആയിരുന്നു.

6 Comments

  1. പെട്ടന്ന് തീർക്കാൻ ഉള്ള പുറപ്പാടാണല്ലേ…. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. ന്റെ മുത്തേ സങ്കടപ്പെടുത്തിയല്ലോ
    എന്തായാലും അവസാനം സൂര്യന് അവന്റെ അമ്മയെ കിട്ടിയല്ലോ കണക്കുകൾ ഒക്കെ ഏറെ കുറെ തീർക്കുകയും ചെയ്തു

  3. Super

  4. ?

  5. ,??????

  6. ❤️❤️❤️❤️❤️

Comments are closed.