കർമ്മ 18 [Yshu] 277

“അപ്പോൾ ആ കോശിയേയും പോലീസ്കാരനേയും ആ വാടക ഗുണ്ട സ്റ്റാൻലിയേയും എല്ലാം തീർത്തത് അവനാണോ.???”

ആ ചോദ്യത്തിന് മൗനമായിരുന്നു റിനിയുടെ മറുപടി.

“ജയിലിൽ കിടക്കുമ്പോൾ ഓരോരുത്തരുടെ മരണ വാർത്ത കേൾക്കുമ്പോഴും എനിക്ക് ഒരേ സമയം സന്തോഷവും സങ്കടവും ആയിരുന്നു.

അവരെ ഒന്നും ഈ കൈകൾ കൊണ്ട് ഇഞ്ചിഞ്ചായി കൊല്ലാൻ കഴിഞ്ഞിട്ടില്ലല്ലോ എന്ന സങ്കടം.”

“അക്ക വാർത്ത മുഴുവനായും അറിഞ്ഞില്ലേ..???.

അവരെ എല്ലാവരെയും യാതനയുടെ അങ്ങേ അറ്റം കാട്ടി തന്നെയാണ് കൊന്ന് തള്ളിയത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം പോലീസും മീഡിയാസും പറഞ്ഞത് എന്താണെന്നറിയുമോ..???

പൈശാചികതയുടെ അങ്ങേ അറ്റം. ഒരു മനുഷ്യനും ഇങ്ങനെ ഒരു അവസ്ഥ വരരുതെന്ന്….
അവർക്കറിയില്ലല്ലോ മരണപ്പെട്ടവരുടെ പൂർവ്വകാലം.”

“അല്ല റിനി നീ അന്ന് നിലമ്പൂരിലെ വീട്ടിലേക്ക് പോയ ശേഷം എന്താണ് സംഭവിച്ചത്.

സതി മാഗി ചേച്ചിയെ വിളിച്ചപ്പോൾ പറഞ്ഞത് വീട് ആരോ തകർത്ത് ഉള്ളിൽ കയറി എന്നും സുബാഷിനെയും നിന്നെയും കാണാനില്ലെന്നുമാണ്….. നിന്റെ സ്കൂട്ടി ആണെങ്കിൽ പുറത്ത് ഉണ്ട്താനും.”

റിനി അന്ന് രാത്രി നിലമ്പൂരിലെ വീട്ടിലേക്ക് സുബാഷിനെ മോചിപ്പിക്കാനായി അനി കയറി വന്നതും താൻ അവരുടെ മുന്നിൽ പെട്ടതും രക്ഷപ്പെടാനായി ആത്മഹത്യക്കു ശ്രെമിച്ചതും ഒടുവിൽ അനിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയതും എല്ലാം ഒന്നൊന്നായി ഭാഗ്യലക്ഷ്മിയോട് പറയാൻ തുടങ്ങി.

“അല്ല നമ്മൾ ഇരുട്ടിയിലെ റബ്ബർ തോട്ടത്തിലേക്ക് ആണോ പോകുന്നത്.”
കാറ്‌ മുന്നോട്ട് സഞ്ചരിക്കുമ്പോൾ പിന്നിട്ട വഴികളിൽ നിന്നും സംശയം തോന്നിയ ഭാഗ്യലക്ഷ്മി സംശയം തുറന്ന് ചോദിച്ചു.

“അതേ അക്കാ.”

കഥകൾ എല്ലാം കേട്ട ശേഷം അനി എങ്ങനെ തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നതായിരുന്നു ഭാഗ്യലക്ഷ്മിയുടെ ചിന്ത.

“”””അവൻ ആരായിരിക്കും…..??? എന്തിന് വേണ്ടി ആയിരിക്കും…..???”””””

……………………………………………….

“അനിയേട്ടാ.”
ഇരിട്ടിയിൽ റബ്ബർ തോട്ടത്തിൽ എത്തിയ ശേഷം തുറന്ന് കിടക്കുന്ന വാതിലിൽ കൂടി വീടിനകത്തേക്ക് കയറിയ റിനി കാണുന്നത് ഒരു പഴയ തീൻ മേശയിൽ ഒരു കൈ നീട്ടി വച്ച് തല ചായ്ച്ചു കിടക്കുന്ന അനിയെ ആണ്. മേശ മുകളിൽ രണ്ട് ചൂടാറാ പാത്രങ്ങളും രണ്ട് സ്റ്റീൽ പാത്രവും നിരത്തി വച്ചിട്ടുണ്ട്.

റിനി സംശയത്തോടെ ആ പാത്രങ്ങൾ നോക്കിയ ശേഷം അനിയെ വീണ്ടും കൈ കൊണ്ട് തട്ടി വിളിച്ചു.

“അനിയേട്ടാ…”

“ഹും… റിനി…
ഞാനൊന്ന് ചെറുതായി മയങ്ങിപ്പോയി.”

6 Comments

  1. പെട്ടന്ന് തീർക്കാൻ ഉള്ള പുറപ്പാടാണല്ലേ…. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. ന്റെ മുത്തേ സങ്കടപ്പെടുത്തിയല്ലോ
    എന്തായാലും അവസാനം സൂര്യന് അവന്റെ അമ്മയെ കിട്ടിയല്ലോ കണക്കുകൾ ഒക്കെ ഏറെ കുറെ തീർക്കുകയും ചെയ്തു

  3. Super

  4. ?

  5. ,??????

  6. ❤️❤️❤️❤️❤️

Comments are closed.