കർമ്മ 18 [Yshu] 277

കോശിയെ വിറക് പുരയിൽ ബന്ധിച്ച ശേഷം രണ്ടാമത് ആന്റണിക്ക് പിന്നാലെ.

വെള്ള നിറത്തിലുള്ള ഓംനി വാനിൽ കറുത്ത സ്റ്റിക്കർ ഒട്ടിച്ചും ലാപ്ടോപ്പും സിഗ്നൽ ജാമറും ഉൾപ്പടെ ഉള്ള സജീകരണങ്ങൾ ഒരുക്കിയും കൃത്യമായ പ്ലാനിങ്ങോടെ ആയിരുന്നു ആന്റണിക്ക് കുറി വച്ചത്. പ്ലാനിൽ ബൊണസ്സായി കോൺസ്റ്റബിൾ ചന്ദ്രനേയും കിട്ടി. കൊടുക്കേണ്ടത് ഞാൻ ആ നാറിക്കിട്ട് കൊടുത്തു. അവൻ മേലാൽ ഇനി എണീച്ചു നടക്കില്ല.

ആന്റണിയെ കൂടി കിട്ടിയ ശേഷം രണ്ട് പേരെയും തന്റെ വീട്ടുവളപ്പിലെ വിറക് പുരയിൽ ഒരീച്ചപോലും അറിയാതെ ഒരു ദിവസം മുഴുവൻ താൻ ടോർച്ചർ ചെയ്ത് രസിച്ചു.

 

താൻ നാളിതുവരെ കണ്ട സിനിമകളിലെ പല ടോർച്ചറിങ് മെത്തേടും ഞാൻ ഇരുവരിലും ഒരു ഉന്മാദാവസ്ഥയിൽ പ്രയോഗിക്കുകയായിരുന്നു പ്രത്യേകിച്ച് ആന്റണിയുടെ ശരീരത്തിൽ.

ഒരു കാലത്ത് രക്തം കണ്ടാൽ തല കറങ്ങിയിരുന്ന അനിയിൽ നിന്നും ഇന്നുള്ള താൻ വളരെ അകലത്തിൽ ആണ്…
വളരെ വിഭിന്നനാണ്….

ഇന്ന് ശത്രുക്കളുടെ രക്തം കാണുമ്പോൾ മരണ വേദനയോടെ ഉള്ള പിടച്ചിൽ കാണുമ്പോൾ വല്ലാത്ത ലഹരിയാണ് തനിക്ക്…..”””””

—അത് ഓർക്കും അനി അറിയാതെ ചിരിച്ചു പോയി.—

“””””അത് കൊണ്ട് തന്നെ വേദനയുടെ അങ്ങേ അറ്റം കാട്ടിയാണ് ഞാൻ ആന്റണിയേ ഈ ഭൂമിയിൽ നിന്നും പറഞ്ഞു വിട്ടത്.

ആന്റണിയിൽ നിന്നുമാണ് ശ്യാമിലേക്കുള്ള വഴി തുറന്ന് കിട്ടിയത്.

എന്നാൽ തനിക്ക് അജ്ഞാതമായ പല കാര്യങ്ങളും അറിയാൻ പറ്റുമെന്നു വിചാരിച്ച കോശി ചെറിയാൻ എത്ര ശ്രമിച്ചിട്ടും വാ തുറന്നില്ല. അയാളുടെ കണ്ണിൽ മരണഭയം പോലും തനിക്ക് കാണാൻ കഴിഞ്ഞില്ല…..

ചിലപ്പോൾ മരണം മനസ്സിൽ ഉറപ്പിച്ചത് കൊണ്ടാകാം.

ശരീരത്തിൽ നിന്നും ജീവൻ വിട്ടകന്നതിന് ശേഷം രണ്ട് പേരുടേയും ബോഡിയിൽ വേണ്ടുന്ന ക്രാഫ്റ്റ് വർക്കുകളും നടത്തി ചന്ദന തൈലവും പൂശി പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് ഡമ്പ് ചെയ്തു.

കോശി ചെറിയാന്റെ ബോഡി കൊണ്ട് ചെന്നിട്ടത് ആന്റണിയുടെ കോഴിക്കോട് തന്നെ ഉള്ള തറവാട്ട് വീട് ഉൾപ്പെടുന്ന പറമ്പിൽ ആയിരുന്നു. കോശിയുടേത് ശ്യാമിന്റെ പ്രൈവറ്റ് റിസോർട്ടിലും.

കാര്യങ്ങൾ സെറ്റ് ചെയ്ത് വച്ചതു പോലെ തന്നെ ആദ്യം കോശിയുടെയും രണ്ട് ദിവസം കഴിഞ്ഞ് ആന്റണിയുടെ ബോഡിയും പോലീസുകാർ റിക്കവർ ചെയ്തു…

അല്ല താൻ റിക്കവർ ചെയ്യിച്ചു.

ആന്റണിയുടെ ബോഡി റിസോർട്ടിൽ ഡമ്പ് ചെയ്ത ദിവസം തന്നെ താൻ ശ്യാമിനേയും കണ്ടിരുന്നു. അവന്റെ ജീവിതത്തിലെ അവസാനത്തെ കൂടിക്കാഴ്ച താനുമായിട്ടായിരുന്നു….

ശ്യമിൽ നിന്നും ചില സത്യങ്ങൾ അറിഞ്ഞു കഴിഞ്ഞപ്പോൾ ചെറുതല്ലാത്ത മാനസിക സംഘർഷം ആണ് അത് തനിക്ക് നൽകിയത്.””””

…………………………………………

ഷൈനിങ് ഇൻ ദി സെറ്റിങ്ങ് സൺ ലൈക്‌ എ പേൾ അപോൺ ദി ഓഷ്യൻ
കം ആൻഡ് ഫീൽ മി , ഒ ഫീൽ മി…..

അനിയുടെ ഫോൺ റിങ്ങ് ചെയ്തപ്പോഴാണ് അനി തന്റെ ചിന്താ മണ്ഡലത്തിൽ നിന്നും പുറത്ത് വന്നത്.

“”””പരിചയം ഇല്ലാത്ത നമ്പർ ആണല്ലോ.”””””

“ഹലോ.”
അനി ഫോൺ അറ്റൻഡ് ചെയ്ത് സംസാരിച്ചു.

“ഡാ അമ്മയ്ക്ക് ജാമ്യം കിട്ടി.”

“ഹാ… സത്യം…. ലേഖ ഇതേത് നമ്പർ.?”
മറു തലയ്ക്കലെ ശബ്ദത്തിന് ഉടമയെ പിടി കിട്ടിയതും അനി ചോദിച്ചു. ആ സമയം പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷത്തിൽ ആയിരുന്നു അനി.

“ഡാ നീ തന്നെയല്ലേ പറഞ്ഞത് ജാമ്യം കിട്ടിയാൽ ട്രേസ് ചെയ്യാത്ത ഏതെങ്കിലും നമ്പറിൽ നിന്നും വിളിച്ചറിയിക്കണം എന്ന്.

ഇത്‌ എന്റെ കൂട്ട്കാരിയുടെ ഫോണാ.

ഈ സന്തോഷം ആദ്യം ഞാൻ തന്നെ നിന്നെ അറിയിക്കണം എന്ന് തോന്നി.”

“കോടതിയുടെ ഫോർമാലിറ്റിസ് എല്ലാം കഴിഞ്ഞോ. അമ്മ എത്ര മണിക്ക് ഫ്രീ ആകും.”

“ഡാ എറിയാൻ ഒരു രണ്ട് മണിക്കൂർ. പിന്നെ കോടതി ജാമ്യം അനുവദിച്ചു എന്ന് മാത്രമല്ല വേണമെങ്കിൽ അമ്മയെ ഏറെക്കുറെ കുറ്റവിമുക്ത ആക്കി എന്ന് വേണമെങ്കിൽ പറയാം.

6 Comments

  1. പെട്ടന്ന് തീർക്കാൻ ഉള്ള പുറപ്പാടാണല്ലേ…. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. ന്റെ മുത്തേ സങ്കടപ്പെടുത്തിയല്ലോ
    എന്തായാലും അവസാനം സൂര്യന് അവന്റെ അമ്മയെ കിട്ടിയല്ലോ കണക്കുകൾ ഒക്കെ ഏറെ കുറെ തീർക്കുകയും ചെയ്തു

  3. Super

  4. ?

  5. ,??????

  6. ❤️❤️❤️❤️❤️

Comments are closed.