കർമ്മ 18
അടുത്ത ഒന്നോ രണ്ടോ ഭാഗം കൊണ്ട് കഥ പൂർത്തി ആകും. എന്തായാലും 2022 ന് അപ്പുറം പോകില്ല.
അക്ഷര പിശകുകൾ ക്ഷമിക്കുക. യാത്രകൾക്കിടയിൽ മൊബൈൽ വച്ചാണ് പണി മൊത്തം.
ഇഷ്ടപ്പെട്ടാൽ രണ്ട് വരി കുറിക്കുക. ഇല്ലെങ്കിലും…
……………………………………………..
“”””””കോഴിക്കോട് പോലിസ് ഉദ്യോഗസ്ഥനെ അജ്ഞാതൻ തട്ടിക്കൊണ്ട്പോയി. മണിക്കൂറുകളുടെ ഇടവേളയിൽ ഇത് രണ്ടാമത്തെ കിഡ്നാപ്പാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്.””””””
പ്രമുഖ ന്യൂസ് ചാനലിലെ അവതാരികയുടെ ശബ്ദം കെട്ട് കൊണ്ടാണ് ആന്റണി ആലസ്യത്തിൽ നിന്നും ഉണർന്നത്.
“”””തനിക്ക് എന്താണ് സംഭവിച്ചത്.??? കൺപോളകളിൽ വല്ലാത്ത കനം….
മനസ്സ് ആലസ്യത്തോടെ വീണ്ടും വീണ്ടും മയക്കത്തിലേക്ക് വഴുതി വീഴുന്നത് പോലെ…..
-നിലവിൽ എവിടെയോ താൻ ചാരി ഇരിക്കുകയാണ്.”””””
നിമിഷങ്ങൾക്കകം ഒരു ഞെട്ടലോടെ ആന്റണിയുടെ മനസ്സിൽ കഴിഞ്ഞു പോയ കാര്യങ്ങൾ തെളിഞ്ഞു വന്നു.
“ഇല്ലാ…..”
“”””തന്റെ ശബ്ദം പുറത്ത് വരുന്നില്ല. വായ പ്ലാസ്റ്റർ കൊണ്ട് ഒട്ടിച്ച് വച്ചിരിക്കുകയാണ്. എഴുന്നേൽക്കാനാണെങ്കിൽ അതിനും കഴിയുന്നില്ല. താൻ കസേരയിൽ ബന്ധനസ്ഥനാണ്.””””
ആന്റണി കുതറാൻ ശ്രെമിച്ചു കൊണ്ട് ന്യൂസിന്റെ ശബ്ദം വരുന്ന ഭാഗത്തേക്ക് പതിയെ തല ഉയർത്തി നോക്കി.
“”””അവിടെ അതികം വീതി ഇല്ലാത്ത ഒരു മേശ മുകളിലെ ലാപ്ടോപ്പിൽ നിന്നുമാണ് ആ ശബ്ദം വരുന്നത്. ആ ലാപ്ടോപ്പിലെ സ്ക്രീനിലേക്ക് ദൃഷ്ടിയും വച്ച് കൊണ്ട് ആരോ ഒരാൾ തനിക്ക് പുറം തിരിഞ്ഞ് ഇരിപ്പുണ്ട്. കാലുകൾ മേശ മുകളിൽ ഒന്ന് മറ്റൊന്നിനു മുകളിൽ പിണഞ്ഞു വച്ച് ഇടങ്കയ്യിൽ റിവോൾവറും പിടിച്ച്… അത് കസേരയുടെ കൈവരിക്കു മുകളിലൂടെ ഊന്നി പിടിച്ചിട്ടുണ്ട്.
പിറകിൽ നിന്നു നോക്കുമ്പോൾ നല്ല പരിചയം ഉള്ളത് പോലെ.”””””
“ഉം.. ഉമ്മ്മ്….”
ആരുടെയോ മൂളൽ കെട്ട് കൊണ്ട് ആന്റണി തല എതിർ വശത്തേക്ക് ആയാസപ്പെട്ട് തിരിച്ചതും അയാൾ വീണ്ടും അതിശയിച്ചു.
“”””തന്നെ പോലെ തന്നെ മറ്റൊരാൾ കൂടി. തന്റെ അതേ അവസ്ഥയിൽ ആണ് അയാളും…
കണ്ടാൽ അമ്പതിനോടടുത്തു പ്രായം തോന്നിക്കുന്ന മനുഷ്യൻ.
അയാളുടെ മുഖം താനെവിടെയോ വച്ച് കണ്ടിട്ടുണ്ട്. മുഖം പ്ലാസ്റ്റർ കൊണ്ട് ഭാഗികമായി മറച്ചില്ലായിരുന്നെങ്കിൽ വ്യക്തമായേനെ.””””
ആന്റണി ഒരിക്കൽ കൂടി രക്ഷപ്പെടാനുള്ള ശ്രമം നടത്തി. പക്ഷെ പരാജയം ആയിരുന്നു ഫലം.
പെട്ടന്ന് തീർക്കാൻ ഉള്ള പുറപ്പാടാണല്ലേ…. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ന്റെ മുത്തേ സങ്കടപ്പെടുത്തിയല്ലോ
എന്തായാലും അവസാനം സൂര്യന് അവന്റെ അമ്മയെ കിട്ടിയല്ലോ കണക്കുകൾ ഒക്കെ ഏറെ കുറെ തീർക്കുകയും ചെയ്തു
Super
?
,??????
❤️❤️❤️❤️❤️