കോരിത്തരിച്ച നാൾ [Midhun] 50

അവർക്ക് ഞാൻ പറഞ്ഞത് തീരെയിഷ്ടപെട്ടില്ല.
നിന്റെകാമുകൻ ആണോ ഇവൻ ? എങ്കിൽ കൂടെയിരുത്തിക്കോ എന്നു പറഞ്ഞു.

എനിക്കെന്തു മറുപടി പറയണം എന്ന് അറിഞ്ഞില്ല. പെട്ടന്ന് കരച്ചിൽ വന്നു.
ഞാൻ കരയുന്നത് കണ്ടതും. അത് പറഞ്ഞ ട്വിൻസ് ലെ പെൺകുട്ടിയുടെ കരണം നോക്കി അവൻ ഒന്നടിച്ചു.
ഒരുവൾ കരയുമ്പോ മറ്റേ കുട്ടി അവനോടു വീണ്ടും കയർത്തു.

ഞാൻ അന്നേരം അവളുമാരെ കലിപ്പിച്ചു ഒന്ന് നോക്കി,
അവനോടു എണീറ്റു എന്റെയൊപ്പം വന്നിരിക്കാൻ ക്ഷണിച്ചു.

ട്വിൻസ് ആ സീറ്റിൽ ആഗ്രഹിച്ചപോലെയിരുന്നു.

എനിക്കും അവനും എന്തോ സംസാരിക്കണം എന്നുണ്ട് എങ്ങനെ പറയുമെന്ന് അറീല. മനസിൽ അവളുമാർ എറിഞ്ഞ ആ വാചകമായിരുന്നു.

ഞാൻ തന്നെ പേര് പറഞ്ഞു മീര. സെക്കൻഡ് ഇയർ പി.ജി മാത്‍സ്.

മിഥുൻ. ഫസ്റ്റ് ഇയർ യൂ.ജി മാത്‍സ്.

വീട് എവിടെയാണ്. ആരൊക്കെയുണ്ട് വീട്ടിൽ അത്രേം ചോദിച്ചപ്പോൾ കോളേജ് എത്തി. പിന്നെ കാണാം എന്ന് പറഞ്ഞു ഞങ്ങൾ ചിരിച്ചു പിരിഞ്ഞു.

അടുത്ത ദിവസം ബസിൽ ഉത്സവത്തിന് പോകുന്ന ആളുകളുടെ തിരക്ക്. അവനു സീറ്റ് കിട്ടാതെ നില്പായിരുന്നു. എന്റെയടുതിരുന്ന ചേച്ചി എണീറ്റപ്പോൾ ഞാൻ അവനെ വിളിച്ചിരുത്തി. മറ്റൊരു ചേച്ചി സീറ്റ് നോക്കി ഇരിക്കാൻ വരാൻ നേരം ഞാൻ പറഞ്ഞു. അനുജൻ ആണേ.

മിഥു എന്ന് ഞാൻ വിളിക്കാൻ ഇഷ്ടപ്പെട്ടു. അങ്ങനെ വിളിച്ചു തുടങ്ങി. സംസാരിച്ചു. കോളേജ് എത്തും വരെ സംസാരിച്ചു.

അവനും എന്നെ മീരേച്ചി എന്ന് വിളിച്ചു. അമ്മ മാത്രം വീട്ടിലുണ്ട് അസുഖമാണ്. എണീക്കാൻ നടക്കാൻ പറ്റും പക്ഷെ എന്നാലും അധികമൊന്നും ചെയ്യാനൊക്കില്ല. അച്ഛൻ ഈയിടെ മരിച്ചു പോലും. അമ്മാവന്റെ മകൾ അടുത്ത് ഉള്ളതുകൊണ്ട് അവരെ നോക്കാൻ ഏല്പിച്ചാണ്. കോളേജിലേക്ക് വരുന്നത്. ഇടയ്ക്ക് അമ്മയ്ക്ക് അസുഖം കൂടിയപ്പോൾ ലീവ് ആക്കേണ്ടിയും വന്നു പറഞ്ഞു.

എനിക്കെന്തോ അവന്റെ കഥ കേട്ടപ്പോൾ കടന്നു പോകുന്ന അവസ്‌ഥ കഷ്ടമാണ് തോന്നി. വീട്ടിൽ പണത്തിനു കുറവൊന്നും ഇല്ലെങ്കിലും അവന്റെ വീട്ടീലെ ദാരിദ്ര്യം ഞാൻ മനസിലാക്കി.

ഇടക്ക് മുറിയിൽ തനിച്ചിരിക്കുമ്പോ അവന്റെ മുഖം ഓർമ്മവരും. എന്റെ പഴയ നോക്കിയ ഫോൺ വല്ലപ്പോഴും ഞാൻ ഒന്ന് ഓണക്കാറുള്ളു. അവന്റെ നമ്പർ ഉണ്ടെങ്കിൽ ഒന്ന് ഇടക്ക് സംസാരികം ആയിരന്നു എന്ന് തോന്നി. പക്ഷെ എങ്ങനെ ചോദിക്കും?!

11 Comments

  1. മേഥാ മിഥുൻ മേദിനി ഇൻ KK

  2. Entha sambavam….?

  3. Etue theernadaano alle second part undooo

  4. എന്തൊ എവിടെയോ പോയ പോലെ ഒരു apoornatha

  5. നിധീഷ്

  6. വിരഹ കാമുകൻ???

  7. ഇരിഞ്ഞാലക്കുടക്കാരൻ

    ഇയിന് ബാക്കി ഇണ്ടോ ഗഡീ?? ഇന്ടെങ്കിൽ നല്ലതായിരിക്കും. മൊത്തത്തിൽ കഥ നന്നായിട്ടുണ്ട് എങ്കിലും ഒരു അപൂർണത ഫീൽ ചെയ്യുന്നു.

  8. Bro please write part 2 and a happy ending

Comments are closed.