കോരിത്തരിച്ച നാൾ [Midhun] 50

അമ്മയെ കിട്ടിയെങ്കിലും അപ്പൊ മകന്റെ കാര്യം ശെരിയായില്ല. മകനായിട്ട് ഇച്ചിരി മെലിഞ്ഞ പയ്യനെ വേണമെന്ന് പറഞ്ഞപ്പോൾ, നിഷാര തന്നെ ആ ആലോചന മുന്നോട്ടു വെച്ചു,

നിന്നെ കാണാൻ ഇടയ്ക്ക് ഇവിടെ വരുന്ന പയ്യനില്ലേ ? അവനെ കിട്ടിയാൽ കറക്ട് ആയിരിക്കുമെന്നു പറഞ്ഞു.

ശെരിയാ, മോനെ പോലെയുണ്ട് .! അമ്മയും മോനും എന്ന്. സ്വാതിയും കളിയാക്കി ചിരിച്ചു.

മിഥുൻ എന്നെക്കാളും ഒരുപൊടിക്ക് ഉയരം കുറവാണ്. അഞ്ചരയടി കാണും അവൻ. നിഷാര തന്നെ അവന്റെ ക്ലാസ് എന്നോട് ചോദിച്ചു അവിടേക്ക് ചെന്നു. അവിടെ ക്ലാസ് നടക്കുമ്പോ അവനെ പുറത്തേക്ക് വിളിച്ചുകൊണ്ടു വാരാൻ ആർട്സ് ക്ളബ് സെക്രട്ടറിക്ക് ബുദ്ധമുട്ടൊന്നും ഇല്ലാലോ.

അങ്ങനെ അമ്മയും മകനും സെറ്റ് ആയി. ഒരു ഒഴിഞ്ഞ മുറിയിൽ
ഞാനും മിഥുനും അടുത്ത് നിന്ന് കഥ മുഴുവനും കേട്ടു.
അമ്മയും മകനും ഭർത്താവിന്റെ മരണത്തോടെ മറ്റു ബന്ധുക്കളാൽ നാടുകടത്തപെടുന്നു. പിന്നീട് കുറച്ചു നാൾ ഒരിടത്തു താമസിക്കുമ്പോ അമ്മയ്ക്ക് അവനെ നഷ്ടപ്പെടുന്നു. 16 വർഷങ്ങൾക്ക് ശേഷം മകനെ കണ്ടുമുട്ടുന്നതാണ് കഥയുടെ സാരം.

ഓരോ സീനായി ഞാൻ റിഹേഴ്സൽ നോക്കി. എനിക്കും അവനും നല്ലൊരു കംഫോര്ട് സോൺ ഉള്ളതുകൊണ്ട് അഭിനയം വലിയ കുഴപ്പമില്ലായിരുന്നു. കഥ പകുതിയോളം ഞങ്ങൾ ആ പകലിൽ തന്നെ റിഹേഴ്സൽ ചെയ്തു.

തിരികെ അവന്റെ ബൈക്കിൽ വരുമ്പോ, അവൻ എന്നെ മീരയമ്മേ എന്ന് വിളിച്ചു കളിയാക്കാനും തുടങ്ങി. എനിക്കാകെ വല്ലാതെയായി. അമ്മയും മകനും എന്ന് വിളിച്ചു കളിയാക്കുമ്പോ
ഒരു ആവശ്യമില്ലാത്ത വിമ്മിട്ടം. അവനെ തിരികെ കളിയാക്കാൻ പറ്റുന്നുമില്ല.

കുറച്ചു ദൂരം അവനെയും കെട്ടിപിടിച്ചു ബൈക്കിൽ യാത്രചെയ്യുമ്പോ വണ്ടി പതിയെ കിതച്ചുനിന്നു. ഞാൻ ഇറങ്ങി മരച്ചോട്ടിൽ നിന്നപ്പോൾ, അവൻ സ്വയം മെക്കാനിക് ആയി. അധികം ബുദ്ധിമുട്ടാതെ അവനത് സ്റ്റാർട്ട് ആക്കുകയും ചെയ്തു. എന്നോട് കയ്യിലെ കരി കഴുകാനായിട്ട് വെള്ളം ബോട്ടിൽ ചോദിച്ചു,. ഞാൻ നോക്കിയപ്പോൾ മിഥുന്റെ മുഖത്തു കരിയുണ്ട്. ഞാൻ ആ അവസരം മുതലാക്കികൊണ്ട് പറഞ്ഞു.

കരിവേല പോലെയുണ്ട് ! ഉത്സവത്തിന് വരുന്നത് എന്ന് പറഞ്ഞു.
സത്യത്തിൽ മീശയില്ലാത്ത അവന്റെ കുഞ്ഞിച്ചുണ്ടിന്റെ മേലെ ഒരു കറുത്ത വരപോലെ ഗ്രീസോ മറ്റോ വരഞ്ഞിരുന്നു.

മീശയില്ലാതെയാണ് ഇതുപോലെ എന്നും വരച്ചിട്ട് വന്നാ മതിയെന്ന് ഞാൻ പറഞ്ഞു. അവനത് കേട്ടപ്പോൾ എന്തോ ദേഷ്യം വന്നു. ഞാൻ വീണ്ടും അത് പറഞ്ഞപ്പോൾ വെള്ളം ബോട്ടിൽ എന്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങാൻ അവൻ മരച്ചോട്ടിലേക്ക് വരുമ്പോ ഞാൻ മരത്തിന്റെ പിറകിലേക്ക് മാറി.

അന്നേരം അവൻ എന്റെ ഇടുപ്പിലൂടെ പിടിച്ചിട്ട് എന്നെ അവന്റെ മേൽ അടുപ്പിച്ചു പിടിച്ചു. അവന്റെ കവിളിലെ കരി എന്റെ കവിളിൽ തേച്ചുകൊണ്ട് പ്രതികാരം ചെയ്തു.

11 Comments

  1. മേഥാ മിഥുൻ മേദിനി ഇൻ KK

  2. Entha sambavam….?

  3. Etue theernadaano alle second part undooo

  4. എന്തൊ എവിടെയോ പോയ പോലെ ഒരു apoornatha

  5. നിധീഷ്

  6. വിരഹ കാമുകൻ???

  7. ഇരിഞ്ഞാലക്കുടക്കാരൻ

    ഇയിന് ബാക്കി ഇണ്ടോ ഗഡീ?? ഇന്ടെങ്കിൽ നല്ലതായിരിക്കും. മൊത്തത്തിൽ കഥ നന്നായിട്ടുണ്ട് എങ്കിലും ഒരു അപൂർണത ഫീൽ ചെയ്യുന്നു.

  8. Bro please write part 2 and a happy ending

Comments are closed.