കോരിത്തരിച്ച നാൾ
Author : Midhun
അവനെ ഞാൻ ആദ്യം കാണുന്നത് ബസിൽ വെച്ചാണ്. ഈ പ്രായത്തിനിടയ്ക്ക് ഒരു ആണിനോടും. ആണ്കുട്ടിയോടും തോന്നാത്ത ഒരു ഇഷ്ടം, ഇഷ്ടമെന്ന് വിളിക്കാൻ പറ്റുമോ? കൗതുകം എന്ന് വിളിക്കാം.
വെളുത്ത മീശയില്ലാത്ത ചുരുളൻ മുടികൾ ഉള്ള ഒരു ചെക്കൻ.
കോളേജിൽ പോകാൻ ലൈൻ ബസ് മാത്രമാണ് വഴി, അരമണിക്കൂറുണ്ട് വീട്ടിൽ നിന്നും. ഞാൻ കയറുന്ന സ്റ്റോപ്പ് കഴിഞിട് മൂന്നാമത്തെ സ്റ്റോപ്പിൽ നിന്നുമാണ് അവൻ കയറുക. ഒരാഴ്ച അവനെ സ്‌ഥിരമായി കണ്ടു, ഞാൻ പഠിക്കുന്ന കോളേജ് തന്നെയാണ്, പക്ഷെ രണ്ടാളും രണ്ടു ബ്ലോക്ക് ആണ്. അതുകൊണ്ട് തിരിച്ചു വരുമ്പോ കാണാനുള്ള സാധ്യത ഒട്ടുമില്ല.
അടുത്തയാഴ്ച്ച ഓരോദിവസവും ഞാനാ സ്റ്റോപ്പിൽ നോക്കുമായിരുന്നു. കണ്ടില്ല. ലീവാണോ ആ കുട്ടി ? അറിയില്ല
അങ്ങനെ ഓരോ ദിവസം കഴിയുമ്പോ ഞാൻ സത്യതില് അവനെ മറന്നിരുന്നു. പഠിക്കാൻ ഒത്തിരിയുണ്ട്, ബേസിക്കലി പഠിപ്പിസ്റ് ആണ് ഇന്ട്രോവേർഡ് ആണ്. പക്ഷെ ഉള്ളത് പറയാൻ മടിയുമില്ല.
ഒരു തിങ്കളാഴ്ച ആണ് തോന്നുന്നു നല്ല മഴ. ഞാൻ ഇരിക്കുന്ന സീറ്റിലും ചാറൽ തെറിക്കുന്നുണ്ട് കോളേജ് എത്താൻ ഇനി 15 മിനുട്ട് കൂടെയുണ്ട്. ഞാൻ കാറ്റടച്ചപ്പോൾ മുഖം ഒന്ന് തിരിച്ചതാണ്. യാദൃശ്ചികത !!
അവൻ എന്റെ സീറ്റിന്റെ പിറകിൽ ഇരിപ്പുണ്ട്. അവൻ തന്നെയാണോ എന്നറിയാൻ ഒന്നുടെ നോക്കി, ശെരിയാണ്.
എന്റെ സെയിം ബാച്ച് ആയിട്ടുള്ള ട്വിൻസ് പെൺകുട്ടികൾ. പേര് അറിയില്ല. അവർ മുന്പിലൂടെ കയറി. മൂന്നാലു സീറ്റ് പിറകെ ഒഴിഞ്ഞു കിടക്കുന്നുണ്ടെങ്കിലും ആ കുട്ടികൾ അവനോടു പറഞ്ഞു.
സ്ത്രീകളുടെ സീറ്റാണ്. പിറകിൽ പൊയ്ക്കോ
ഒരല്പം ധാർഷ്ട്യം ആ വാക്കുകളിൽ ഉണ്ട്.
പിറകിൽ ഒത്തിരി ജനറൽ സീറ്റുണ്ടല്ലോ ചേച്ചിമാരെ അതിലിരുന്നുടെ.
അവൻ ഇപ്രകാരം പറഞ്ഞു.
ഞങ്ങൾക്ക് ഞങ്ങൾ അവകാശപ്പെട്ട സീറ്റാണ് ചോദിച്ചത്. നീ എണീറ്റു പോയെ. എന്നായി അവർ.
എനിക്ക് മിണ്ടാതെ ഇരിക്കാൻ തോന്നിയില്ല. പെൺകുട്ടിക്കൾക്കിത്ര അഹങ്കാരമോ എന്ന് ഞാൻ ഓര്ത്തുകൊണ്ട് ആകുട്ടികളോട് പറഞ്ഞു.
ജനറൽ സീറ്റിൽ ആർക്കും ഇരിക്കാം. അവകാശമെന്ന് പറയാൻ മാത്രം ഇവിടെയാരും ഒന്നും പിടിച്ചു വെച്ചിട്ടൊന്നുമില്ല. വേണ്ടവർക്ക് ഇരിക്കാം വാശി പിടിച്ചിട്ട കാര്യമില്ല.
മേഥാ മിഥുൻ മേദിനി ഇൻ KK
Entha sambavam….?
Etue theernadaano alle second part undooo
എന്തൊ എവിടെയോ പോയ പോലെ ഒരു apoornatha
❤️
❤
❤
ഇയിന് ബാക്കി ഇണ്ടോ ഗഡീ?? ഇന്ടെങ്കിൽ നല്ലതായിരിക്കും. മൊത്തത്തിൽ കഥ നന്നായിട്ടുണ്ട് എങ്കിലും ഒരു അപൂർണത ഫീൽ ചെയ്യുന്നു.
Bro please write part 2 and a happy ending
SECOND
1st