ജൂലി :അയ്യോ അനുസരണാ ശീലം അങ്ങ് നിറഞ്ഞു തുളുമ്പയല്ലേ
പീറ്റർ :മിസ്സ് ജൂലി നേരത്തെ വന്നെങ്കിൽ ഇതൊക്കെ സംഭവിക്കുമായിരുന്നൊ
ജൂലി :അതെ എല്ലാം എന്റെ തെറ്റു തന്നെയാ
പീറ്റർ :അങ്ങനെ വഴിക്ക് വാ അതിരിക്കട്ടെ ഇവിടെ ഉറങ്ങാനോക്കെ സൗകര്യം കാണുമോ
ജൂലി :പിന്നില്ലാതെ നിനക്ക് വേണ്ടി ഇവിടെ പട്ടുമെത്ത വിരിച്ചിട്ടുണ്ട് മിണ്ടാതെ ഇങ്ങോട്ട് വാ ചെറുക്കാ
ജൂലി പീറ്ററുമായി അടുത്ത് കണ്ട ക്ലാസ്സിലേക്ക് കയറി
പൊടിയും മാറാലയും പിടിച്ച ഒരു ചെറിയ ക്ലാസ്സ് റൂം ആയിരുന്നു അത്
പീറ്റർ :മിസ്സ് ജൂലി ഇവിടെ മുഴുവൻ പൊടിയാണല്ലോ
ജൂലി :അതല്ലേ ഞാൻ പറഞ്ഞത് ഇവിടെ ആരും വരാറില്ലെന്ന് ദാ ആ സൈഡിൽ രണ്ട് ബെഞ്ച് കിടപ്പുണ്ട് നമുക്ക് അതിലിരിക്കാം
ജൂലിയും പീറ്ററും ബെഞ്ചിനടുതേക്ക് നടന്നു
പീറ്റർ :ഈ ബെഞ്ചിൽ മുഴുവൻ പൊടിയാണല്ലോ നമ്മൾ എങ്ങനെ ഇതിലിരിക്കും
ജൂലി :അതാ ഞാനും ആലോചിക്കുന്നത്
പെട്ടെന്നാണ് ജൂലി ക്ലാസ്സ് റൂമിന്റെ ഷെൽഫിൽ അടുക്കി വച്ചിരിക്കുന്ന പഴയ പത്രങ്ങൾ കണ്ടത്
ജൂലി :പീറ്റർ നീ പോയി ആ പത്രങ്ങൾ എടുത്ത് കൊണ്ട് വാ
പീറ്റർ :ഈ സമയത്താണോ മിസ്സ് ജൂലി പത്രം വായിക്കേണ്ടത്
ജൂലി :എടാ മണ്ടാ എനിക്ക് വായിക്കാനല്ല അതുപയോഗിച്ച് ഈ ബെഞ്ച് വൃത്തിയാക്കാനാ
പീറ്റർ :ഹോ ഭയങ്കര ബുദ്ധി തന്നെ
ജൂലി :ഒരു പൊടിക്ക് അടങ്ങെഡാ ചെറുക്കാ
പീറ്റർ :എന്റെ പള്ളി ഒന്ന് പ്രശംസിക്കാനും പാടില്ലേ
പീറ്റർ വേഗം ഷെൽഫി നടുതേക്ക് നടന്നു
ജൂലി :ഇവനെ സഹിക്കുന്നതിലും ഭേദം വല്ല ട്രെയിനിനും തല വെക്കുന്നതാ
വളരെ പെട്ടെന്ന് തന്നെ പീറ്റർ പത്രവുമായി ജൂലിയുടെ അടുത്തേക്ക് എത്തി
ജൂലി :പത്രം ഇങ്ങേടുക്ക് ഞാൻ ബെഞ്ച് വൃത്തിയാക്കാം
പീറ്റർ :അത് പറ്റില്ല ഞാൻ ഉള്ളപ്പോൾ മിസ്സ് ജൂലി ഒരിക്കലും കഷ്ടപെടേണ്ടി വരില്ല
ജൂലി :പിന്നെ എന്നെ കഷ്ടപെടുത്താത്താ ഒരു മൊതല്
വളരെ വേഗം തന്നെ പീറ്റർ ബെഞ്ചുകൾ വൃത്തി യാക്കി
പീറ്റർ :മിസ്സ് ജൂലി അപ്പോൾ എല്ലാം ക്ലിയർ ആയി ഇനി നമുക്കിരിക്കാം
ജൂലി :ഇല്ലെടാ ഒരു പ്രശ്നം കൂടി ഉണ്ട്
Saffron city അഥവാ കാവി.ഈ സൈറ്റും തീവ്രവാദികൾ കീഴടക്കിയോ
ഞാൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യമാണ് നിങ്ങൾ ഇപ്പോൾ പറഞ്ഞത് സേഫ്രോൺ സിറ്റി എന്നത് വെറുതെ ഇട്ട ഒരു പേരാണ് നിങ്ങൾ ഇങ്ങനെ ഒരു അർത്ഥം കണ്ടെത്തും എന്ന് കരുതിയില്ല ??
എന്തുവാടെയ്, saffron എന്ന നിറം ഉപയോഗിക്കാനേ പാടില്ലേ? Saffron എന്നതിന് കുങ്കുമപ്പൂവ് എന്ന അർത്ഥവും വരുന്നുണ്ട്. ഇനി കുങ്കുമപ്പൂവ് സീരിയൽ കണ്ടിരുന്ന കേരളത്തിലെ പെണ്ണുങ്ങളെയൊക്കെ താൻ തീവ്രവാദികൾ ആക്കുമോ?
കാവി നിറം എന്നത് Hinduism, Buddhism, Sikhism, Jainism എന്നീ മതങ്ങളിൽ പ്രാധാന്യമുള്ള ഒരു നിറമാണ്. ആ നിറം കണ്ടാൽ ഒരു പാർട്ടിയായി മുദ്രകുത്തുന്ന നിങ്ങളുടെ വിവരം മനസ്സിലാക്കാവുന്നതേയുള്ളു ?
പച്ച ഡ്രസ്സ് ഇട്ടുനടക്കുന്നവരെ ഇസ്ലാം തീവ്രവാദികൾ എന്ന് വിളിച്ചാൽ എങ്ങനെയിരിക്കും?
നല്ല വിവരം. മനുഷ്യനായിട്ട് ചിന്തിക്കാൻ പ൦ിക്ക്.ഇത് ഒരു കഥയ.അത്ര പോലും ചിന്തിക്കാനുള്ള കഴിവില്ലെ
❤❤