കലിംഗ (3) [ESWAR] 81

Views : 5506

കലിംഗ(3)

ESWAR

 

ഡേവിഡ് വീടിന്റെ അകത്തേക്ക് കയറി. മത്തായി അയാളുടെ മുന്നിലേക്ക്‌ വന്നു നിന്നു. മത്തായി ഡേവിഡിന്റെ കൈയിൽ പിടിച്ച് അയാളെ ആശ്വസിപ്പിച്ചു.ഡേവിഡ് അനിയുടെ മുഖത്ത് നോക്കിയതും അവൾ കുട്ടിയേയും വിളിച്ചു കൊണ്ട് അകത്തേക്ക് പോയി. ഡേവിഡ് മത്തായിയുടെ കണ്ണിലേക്കു നോക്കി.മത്തായി നോക്കി കൊണ്ട് പറഞ്ഞു.

മാർക്കറ്റ്,പോർട്ട്‌ എല്ലായിടത്തും തോമസിന്റെ ആളുകൾ ഇറങ്ങിയിട്ടുണ്ട്. അച്ചായൻ മരിച്ചതിൽ പിന്നെ നമ്മുടെ പയ്യമാർ ഒന്ന് വിരണ്ടിട്ടുണ്ട്….തോമസ് ഇപ്പോഴും മാളത്തിൽ തന്നെയാ….എന്തെങ്കിലും ചെയ്യണം…..

മഴകാലത്ത് പുഴുക്കൾ കേറി ഒന്ന് കൊഴുത്തു….. മത്തായിച്ചോ അവമാർ അറിയണം മൂർഖമാർ എന്താണ്….. എന്ത് കൊണ്ടാണ് അവരെ എല്ലാവരും പേടിക്കുന്നത് എന്ന്….. അത് തോമസിന്റെ ആളുകൾ മാത്രം അല്ല….. ഈ നാട് മുഴുവൻ അത് മനസിലാക്കണം….അബ്ദു ഇക്കയോട് തന്നെ ഇറങ്ങാൻ പറയണം….. അപ്പന്റെ പെട്ടി കുഴിയിലേക്ക് ഇറക്കും മുൻപ് അവരുടെ  രക്തം ഈ മണ്ണിൽ വീണിരിക്കണം….. മനസിലായോ…..

മത്തായി ചിരിച്ചുകൊണ്ട് തലയാട്ടി. ഡേവിഡ് അയാളെ നോക്കി അകത്തേക്ക് കയറി.

ഡേവിഡ് വന്നതിനു ശേഷം ഖദർ ധരിച്ച രണ്ട്-മൂന്ന് രാഷ്ട്രീയക്കാർ തളർന്ന് കസേരയിൽ വന്ന് ഇരുന്നു.

രാമു സാറെ എന്നാ മുടിഞ്ഞ തിരക്കാ….. ഡേവിഡ് സാർ നമ്മളെ കണ്ട് കാണോ?

വിനോദെ നീയൊന്ന് അടങ്ങ്….. അയാളുടെ അപ്പനാ ചത്തത്… ഞാൻ 15 കൊല്ലം ആയി ലോക്കൽ കമ്മറ്റിയിൽ തന്നെയാ….പിന്നെയാ ഇപ്പോ വന്ന നീ…. വേണമെങ്കിൽ ആ കാമറയുടെ മുന്നിൽ ഒക്കെ പോയി കറങ്ങിയിട്ടു വാ….

വിനോദ് ഒരു ഇളിച്ച ചിരിയോടെ രാമുവിനെ നോക്കി. അപ്പോൾ കൂടെ ഇരുന്ന ആൾ ചോദിച്ചു.

അല്ല ചേട്ടാ… തോമസ് ഇപ്പൊ എവിടെ ആയിരിക്കും…

ആർക്ക് അറിയാം…. എന്തായാലും കൊല്ലാൻ വന്ന 6 എണ്ണത്തെ തീർത്തിട്ടാ അതിയാൻ ചത്തേ….

രാമു സാറെ അച്ചായന്റെ രണ്ടാമത്തെ മോനും അച്ചായനുമായി പ്രേശ്നമൊക്കെ ഉണ്ടെന്ന് കേൾക്കുന്നു….

അത് ആരാ ചേട്ടാ….?

രാമു അവരെ രണ്ടുപേരെയും നോക്കി ശബ്ദം കുറച്ചു പറയാൻ പറഞ്ഞു.

നീനക്കൊന്നും അയാളെ അറിയില്ലെ…..? ഇപ്പൊ ഇങ്ങോട്ട് വന്ന സിറ്റി പോലീസ് കമ്മിഷണർ ഇല്ലേ….. അതാണ് ആൾ…. സേവിയർ ജോൺ മാളികക്കൽ….. അയാളും  അച്ചായനുമായി പ്രേശ്നങ്ങൾ  ഉണ്ട്….അയാൾ അത്ര വെടിപ്പല്ല…. പോലീസിൽ ആണെന്നെ ഉള്ളു…. ഉണ്ടാക്കാത്ത പ്രേശ്നങ്ങൾ ഇല്ല.സ്വാദിനവും  പണവും ഉള്ളതുകൊണ്ട് എല്ലാത്തിനും ഊരി പോകും…അതുകൊണ്ട് സ്വന്തം ഭാര്യ വരെ അയാളെ ഉപേക്ഷിച്ചിട്ട് പോയി…. പിന്നെ  അച്ചായൻ അവനെ വേറെ സംസ്ഥാനത്തോട്ട് തട്ടി… പിന്നെ അയാൾ ഇപ്പോഴാണ് ഇവിടെ വന്നിരിക്കുന്നെ….

BEFORE 6 HOURS

കനത്ത മഴയിൽ ഒരു കറുത്ത സ്കോർപിയോ കാർ ഒരു വലിയ ഫ്ളാറ്റിന്റെ ബേസ്‌മെന്റിലേക്കു പോയി. കാർ പാർക്ക് ചെയ്തത് അതിൽ നിന്നും ഒരു വെളുത്ത ഷർട്ട് ഇട്ട ഒരാൾ വെളിയിലേക്കു ഇറങ്ങി. അയാൾ ലിഫ്റ്റിന്റെ അടുത്തേക്ക് നടന്നു.ലിഫ്റ്റിൽ കേറിയ അയാൾ 1 മത്തെ ബട്ടൺ മുന്ന് തവണ അമർത്തി. പെട്ടന്ന് ലിഫ്റ്റ് താഴേക്ക് വന്നു. അവസാനം അത് നിന്നു.വാതിൽ തുറന്നതും അയാൾ മുന്നിലെ ഇടനായിഴിയിലൂടെ നടന്നു. അയാൾ ഇരുമ്പ് വാതിൽ തുറന്നു അകത്തേക്ക് കയറി. അവിടെ പലരും ചിട്ടു കളിക്കുകയും മദ്യപിക്കുകയും ചെയ്യുകയായിരുന്നു. പല ടേബിളിലും പണം കെട്ടുകണക്കിന്നു വച്ചിരുന്നു. അയാൾ അവസാനത്തെ ടേബിളിന്റെ അടുത്തെത്തി. അവിടെ 4പേർ ചേർന്ന് ചിട്ട് കളിക്കുകയായിരുന്നു.

എന്നാലും സേവിയർ സാറിനെ സമ്മതിക്കണം….. വന്നിട്ട് ഒരു മാസത്തിനുള്ളിൽ ഇങ്ങനെ ഒരണം ഉണ്ടാക്കാൻ….. നമ്മളൊക്കെ വർഷങ്ങൾ ശ്രമിച്ചാൽ പോലും നടക്കില്ല….

Recent Stories

The Author

ESWAR

3 Comments

  1. Bro just intro ayunne ullu. Kazhinja parts vayikku. Wait…..

    1. സൂര്യൻ

      എന്നാലും ഒരു idea കിട്ടണ്ടെ.അടുത്ത പാ൪ട്ട് താമസിക്കാതെ ഇട്ട നല്ലതായിരുുന്നു. ഗ്യാപ്പ് ആയാൽ flow പോക്കു൦

  2. Onnum pidikittunnilla.ithil aranu villain aranu nayakan

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com