കോമിക് ബോയ് 2 [Fang leng] 74

ജൂലി വേഗം പുറകിലെ ബിൽഡിങ്ങിലോട്ട് ഓടി

“ഇവൻ എന്തിനാ എങ്ങോട്ടോക്കെ വന്നത് ഇവിടെയൊന്നും കാണുന്നില്ലല്ലോ എന്തായലും ഒന്നു വിളിച്ചു നോക്കാം എടാ പീറ്റർ നീ ഇവിടെയുണ്ടോ എടാ ചെറുക്കാ പോകാൻ സമയമായി നീ ഇവിടെയുണ്ടോ ഒരു രക്ഷയുമില്ലല്ലോ ഇനി മുകളിലെ നിലയിൽ കൂടിയേ നോക്കാനുള്ളൂ അവിടെ കൂടി നോക്കാം ”

ജൂലി വേഗം മുകളിലേക്കെത്തി

മുകളിൽ ഒരു തൂണിനടുത്ത് നിൽക്കുന്ന പീറ്ററിനെയാണ് ജൂലി അവിടെ കണ്ടത്

ജൂലി :നീ ഇവിടെ എന്തെടുക്കുവാ

പീറ്റർ :മിസ്സ്‌ ജൂലി വന്നോ ഞാൻ അവിടെ കാത്തു നിന്ന് മടുത്തു എവിടെയായിരുന്നു ഇത്രയും നേരം

ജൂലി :എനിക്ക് ഓഫീസിൽ കുറച്ച് അധികം നേരം നിൽക്കേണ്ടി വന്നു എന്തായാലും വാ നമുക്ക് പോകാം ഇപ്പോൾ തന്നെ ഒരുപാടു വൈകി

ജൂലിയും പീറ്ററും താഴെക്ക് എത്തി എന്നാൽ അവർ കണ്ടത് അടഞ്ഞു കിടക്കുന്ന വാതിലായിരുന്നു

പീറ്റർ :മിസ്സ്‌ ജൂലി ഈ വാതിൽ ആരാ അടച്ചത്

ജൂലി :എനിക്കെങ്ങനെ അറിയാം

പീറ്റർ വേഗം വാതിലിനടുത്തെത്തി വിളിച്ചു കൂവാൻ തുടങ്ങി

“പുറത്ത് ആരെങ്കിലുമുണ്ടോ ഈ വാതിൽ ഒന്ന് തുറക്കണേ ഇവിടെ രണ്ട് പേരുണ്ട് പ്ലീസ് ഈ വാതിൽ ആരെങ്കിലും തുറക്ക് ”

ജൂലി :കിടന്ന് വിളിച്ചു കൂവണ്ട ഈ സമയത്ത് ഇങ്ങോട്ടെക്ക് ആരും വരില്ല

പീറ്റർ :ഇനി നമ്മൾ എന്ത്‌ ചെയ്യും

ജൂലി :നമുക്കിവിടെ തലയും കുത്തി നിൽകാം നീ വന്നപ്പോൾ തന്നെ ഞാൻ കരുതിയതാ ഇങ്ങനെ എന്തെങ്കിലും നടക്കുമെന്ന്

പീറ്റർ :ഞാൻ ആദ്യമേ പറഞ്ഞതല്ലേ വീട്ടിൽ പോയി കൊള്ളാമെന്നു ഇപ്പോൾ കുറ്റമെല്ലാം എന്റേതായി

ജൂലി :നീ പേടിക്കണ്ട എന്റെ കൈയിൽ ഫോൺ ഉണ്ട് ഞാൻ റോസിനെ വിളിച്ചു കാര്യം പറയാം

ജൂലി ഫോൺ കൈയിലെടുത്തു റോസിനെ വിളിക്കാൻ ഒരുങ്ങി

ജൂലി :കോപ്പ് ഇതിനു ഓഫ്‌ ആകാൻ കണ്ട സമയം

പീറ്റർ :എന്താ മിസ്സ്‌ ജൂലി

ജൂലി :ഫോണിൽ ചാർജ് തീർന്നു

പീറ്റർ :ഇനി നമ്മൾ എന്ത്‌ ചെയ്യും

ജൂലി :ഇനി ഒന്നും ചെയ്യാനില്ല നാളെ രാവിലെ വാതിൽ തുറക്കുമ്പോൾ ആരും കാണാതെ പുറത്ത് കടക്കാം

പീറ്റർ :ഞാൻ വാതിൽ ചവിട്ടി തുറക്കാൻ നോക്കട്ടെ

ജൂലി :അയ്യോ ഇനി നിന്റെ കാലും കൂടി ഓടിഞാൻ എല്ലാം പൂർത്തിയാകും നീ ഡയലോഗ് അടിച്ചോണ്ട് നിൽക്കാതെ മുകളിലേക്ക് വരുന്നെങ്കിൽ വാ

പീറ്ററും ജൂലിയും മുകളിലേക്ക് നടക്കാൻ തുടങ്ങി

പീറ്റർ :കുട്ടികൾ ഉണ്ടോ എന്ന് നോക്കാതെയാണോ ഈ കോളേജ് ക്ലോസ് ചെയ്യുന്നത്

ജൂലി :എടാ ഈ ബിൽഡിങ്ങിന്റെ താഴത്തെ ക്ലാസുകൾ മാത്രമേ ഇപ്പോൾ ഉപയോഗിക്കുന്നുള്ളൂ മുകളിലെ ക്ലാസ്സുകളിൽ ആരും വരാറില്ല അങ്ങോട്ടേക്കാ നീ കയറി ചെന്നത്

പീറ്റർ :അത് പിന്നെ മിസ്സ്‌ ജൂലി അല്ലെ പറഞ്ഞത് ആരോടും അധികം സംസാരിക്കാൻ നിൽക്കണ്ടന്ന് ഞാൻ നോക്കിയപ്പോൾ ഈ ബിൽഡിങ്ങിനടുത്ത് ആരുമില്ല അതുകൊണ്ടാ ഞാൻ ഇങ്ങോട്ടു വന്നത്

5 Comments

  1. റസീന അനീസ് പൂലാടൻ

    Saffron city അഥവാ കാവി.ഈ സൈറ്റും തീവ്രവാദികൾ കീഴടക്കിയോ

    1. ഫാങ് ലെങ്

      ഞാൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യമാണ് നിങ്ങൾ ഇപ്പോൾ പറഞ്ഞത് സേഫ്രോൺ സിറ്റി എന്നത് വെറുതെ ഇട്ട ഒരു പേരാണ് നിങ്ങൾ ഇങ്ങനെ ഒരു അർത്ഥം കണ്ടെത്തും എന്ന് കരുതിയില്ല ??

    2. എന്തുവാടെയ്, saffron എന്ന നിറം ഉപയോഗിക്കാനേ പാടില്ലേ? Saffron എന്നതിന് കുങ്കുമപ്പൂവ് എന്ന അർത്ഥവും വരുന്നുണ്ട്. ഇനി കുങ്കുമപ്പൂവ് സീരിയൽ കണ്ടിരുന്ന കേരളത്തിലെ പെണ്ണുങ്ങളെയൊക്കെ താൻ തീവ്രവാദികൾ ആക്കുമോ?
      കാവി നിറം എന്നത് Hinduism, Buddhism, Sikhism, Jainism എന്നീ മതങ്ങളിൽ പ്രാധാന്യമുള്ള ഒരു നിറമാണ്. ആ നിറം കണ്ടാൽ ഒരു പാർട്ടിയായി മുദ്രകുത്തുന്ന നിങ്ങളുടെ വിവരം മനസ്സിലാക്കാവുന്നതേയുള്ളു ?
      പച്ച ഡ്രസ്സ്‌ ഇട്ടുനടക്കുന്നവരെ ഇസ്ലാം തീവ്രവാദികൾ എന്ന് വിളിച്ചാൽ എങ്ങനെയിരിക്കും?

    3. സൂര്യൻ

      നല്ല വിവരം. മനുഷ്യനായിട്ട് ചിന്തിക്കാൻ പ൦ിക്ക്.ഇത് ഒരു കഥയ.അത്ര പോലും ചിന്തിക്കാനുള്ള കഴിവില്ലെ

Comments are closed.