കോഡ് ഓഫ് മർഡർ 4 [Arvind surya] 158

മുട്ടിൽ അവൻ തന്റെ കാൽ ഉപയോഗിച്ചു ചവിട്ടി ഓടിച്ചു. അയാൾക്ക് തന്റെ എല്ലുകൾ പൊടിയുന്നത് പോലെ തോന്നി. അയാൾ ഉറക്കെ നില വിളിച്ചു കൊണ്ട് തറയിലേക്ക് വീണു.

    നിമിഷ നേരങ്ങൾക്കു ഉള്ളിൽ അവരിൽ എല്ലാവരുടെയും കയ്യിലേയും കാലിലെയും എല്ലുകൾ ഒടിഞ്ഞു തൂങ്ങി അവർ നിലത്തു വീണു. ഇത് കണ്ടു ഭയന്നു ഓടാൻ തുടങ്ങിയ അവരുടെ നേതാവിന്റെ കൈകൾ അവൻ തിരിച്ചൊടിച്ചു. ഇരു കയ്യുകളിലെയും എല്ലുകൾ നുറുങ്ങുന്ന വേദന അയാൾ ആ നിമിഷം തിരിച്ചറിയുന്നുണ്ടായിരുന്നു. അയാളുടെ വായിൽ നിന്നും ഒരു നിലവിളി അവിടം ഒട്ടാകെ ഉയർന്നു കേട്ടു.

എന്നാൽ ഞാൻ അങ്ങ് പോട്ടെ ചേട്ടന്മാരെ. ഈ മുഖം ഓർമയിൽ വെച്ചോ. എന്റെ പേരും “അതും പറഞ്ഞു അവൻ മുന്നോട്ട് നടക്കാൻ തുടങ്ങിയതും അവരിൽ ഒരു ഗുണ്ട എന്തോ പറയാൻ എന്നത്  പോലെ ശബ്ദം ഉണ്ടാക്കി.

“ഓഹ് സോറി എന്റെ പേര് ഞാൻ പറഞ്ഞില്ലല്ലോ അല്ലെ. ഞാൻ സൂര്യ.
സൂര്യ നാരായണ വർമ്മ. “

                                      തുടരും………